സോഡ കുടി ആയുസ്സിന്റെ വില്ലന്‍

Posted By: Sajith K S
Subscribe to Boldsky

സോഡ കുടിക്കാത്തവരായി വളരെ ചുരുക്കം പേരേ ഉണ്ടാവുകയുള്ളൂ. കാരണം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ പലരും ആശ്രയിക്കുന്നത് സോഡ തന്നെയാണ്. എന്താണ് സോഡ എന്ന് നിങ്ങള്‍ക്കറിയാമോ? ശുദ്ധമായ വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. ഇതില്‍ തന്നെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വളരെ കുറച്ച് മാത്രമേ വെള്ളത്തില്‍ ലയിക്കുന്നുള്ളൂ. എന്നാല്‍ സോഡയില്‍ വളെര കുറഞ്ഞ അളവില്‍ മാത്രം ചേര്‍ക്കുന്നത് കൊണ്ടു തന്നെ സോഡ ഒരിക്കലും അപകടകരിയല്ല.

ഉണക്കത്തേങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

മാത്രമല്ല സോഡ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെങ്കില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകം മറ്റ് കലര്‍പ്പുകള്‍ ചേര്‍ന്നിട്ടുള്ളതുമല്ലെങ്കില്‍ സോഡ അത്ര അപകടകാരിയല്ല. എന്നാല്‍ ഇതിന്റെയെല്ലാം അളവ് തെറ്റുകയും വെള്ളത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതും സോഡ വളരെ വലിയ അപകടകാരിയാക്കി മാറ്റുന്നു. പലരും ഡയറ്റ് സോഡയെല്ലാം ഉപയോഗിക്കുന്നവരാണ്. എന്നാല് ഇത്തരത്തിലുള്ള പാനീയങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍.

നിത്യേന സോഡ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് ശരീരത്തിന് വളരെയധികം ഹാനീകരമായി മാറുന്നു. ചിലപ്പോള്‍ മരണത്തിലേക്ക് വരെ സോഡ കുടി നമ്മളെ എത്തിക്കുന്നു. താഴെ പറയുന്ന ദോഷവശങ്ങളാണ് സോഡ കുടിക്കുന്നതിലൂടെ ഉണ്ടാവുന്നത്.

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം നശിക്കാന്‍ കാരണമാകുന്നു സോഡ കുടി. ഹാര്‍വാര്ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു ഫലത്തിലെത്തിയത്. ഇത് കിഡ്‌നി നശിക്കാനും കിഡ്‌നി സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. അതിലൂടെ അത് ശരീരത്തെ മൊത്തത്തില്‍ രോഗാതുരമാക്കാനും കാരണമാകുന്നു.

പ്രമേഹ സാധ്യത

പ്രമേഹ സാധ്യത

പ്രമേഹമില്ലാത്തവര്‍ക്ക് പോലും ദിവസേനയുള്ള സോഡയുടെ ഉപയോഗത്തിലൂടെ പ്രമേഹം ഉണ്ടാവുന്നു. സോഡ ദിവസവും കഴിക്കുമ്പോള്‍ അതിലുള്ള പഞ്ചസാരയുടെ അളവ് പാന്‍ക്രിയാസില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെയാവുന്നതിന് കാരണമാകുന്നു. മാത്രമല്ല ടൈപ്പ് ടു ഡയബറ്റിസ് ചെറുപ്പക്കാരില്‍ കാണുന്നതിന് പ്രധാന കാരണവും സോഡ തന്നെയാണ്.

നിര്‍ജ്ജലീകരണം സംഭവിക്കുന്നു

നിര്‍ജ്ജലീകരണം സംഭവിക്കുന്നു

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും മരണം വരെ സംഭവിക്കുന്നതിന് ഇടയാക്കുന്നു. ഇതിലുള്ള കഫീന്‍ മൂത്രത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. മൂത്രത്തിലൂടെ ശരീരത്തിലെ വെള്ളം മുഴുവന്‍ നഷ്ടപ്പെടുമ്പോള്‍ അത് പല തരത്തിലും ശരീരത്തെ നെഗറ്റീവ് ആയി ബാധിക്കുന്നു. ഇത് ശരീരത്തിലേക്ക് ന്യൂട്രിയന്‍സ് ആഗിരമം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു.

ക്യാന്‍സറിന് കാരണം

ക്യാന്‍സറിന് കാരണം

ക്യാന്‍സര്‍ എന്ന ഗുരുതര രോഗത്തിനും സോഡയുടെ നിത്യോപയോഗം കാരണമാകുന്നു. ഡയറ്റ് സോഡയിലും മറ്റും ഉപയോഗിക്കുന്ന കാരമല്‍ കളറിംഗ് ആണ് പലപ്പോഴും ക്യാന്‍സറിലേക്ക് നയിക്കുന്നത്. ഇതിലുള്ള കെമിക്കല്‍ കാരമലൈസ്ഡ് ഷുഗറില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഇത് അമോണിയ സള്‍ഫൈറ്റ് ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കരള്‍, ശ്വാസകോശം, തൈറോയ്ഡ് തുടങ്ങിയവയില്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍പ്രധാന കാരണമാണ്.

 രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍

രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍

രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും സോഡയുടെ ഉപയോഗം കാരണമാകുന്നു. രക്തക്കുളലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനും രക്തയോട്ടം നിലക്കാനും പലപ്പോഴും സോഡ കുടി കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായാണ് ബാധിക്കുക.

ഉയര്‍ന്ന കലോറി

ഉയര്‍ന്ന കലോറി

ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട് സോഡയില്‍. ഡയറ്റ് സോഡ എന്ന് പേരിലും മറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സുകളും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശരീരത്തില്‍ അവിടവിടങ്ങളിലായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്നു.

മഗ്നീഷ്യത്തെ തടയുന്നു

മഗ്നീഷ്യത്തെ തടയുന്നു

ശരീരത്തിലേക്ക് മഗ്നീഷ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കാന്‍ സോഡയുടെ ഉപയോഗത്തിലൂടെ കാരണമാകുന്നു. ശരീരത്തില്‍ ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കില്‍ അത് നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു. ശരീരത്തിലെ അനാവശ്യ വേസ്റ്റുകള്‍ കളയാനുള്ള പ്രവര്‍ത്തനത്തിന് മഗ്നീഷ്യം അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമായ രീതിയില്‍ മഗ്നീഷ്യം ലഭിക്കാതെ വരുമ്പോള്‍ അത് കൂടുതല്‍ ദോഷകരമായ വസ്തുക്കള്‍ ഉണ്ടാവാനാണ് കാരണമാകുന്നത്.

 കുട്ടികളിലെ അമിത വണ്ണം

കുട്ടികളിലെ അമിത വണ്ണം

കുട്ടികളില്‍ അമിത വണ്ണത്തിന് പലപ്പോഴും സോഡ കാരണമാകുന്നു. സ്വീറ്റ് സോഡ ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പാനീയമാണ്. എന്നാല്‍ ഇതിലുള്ള 60 ശതമാനത്തിലധികം മധുരം കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കുന്നു. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികളില്‍ ഉണ്ടാക്കുന്നു.

 പുരുഷന്‍മാരില്‍ ഹൃദയാഘാതം

പുരുഷന്‍മാരില്‍ ഹൃദയാഘാതം

പുരുഷന്മാരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം സോഡയാണ്. സോഡ സ്ഥിരമായി കഴിക്കുന്ന പുരുഷന്‍മാരില്‍ 20ശതമാനത്തിലധികമാണ് ഹൃദയാഘാത സാധ്യത.

പല്ലിന്റെ ഇനാമല്‍

പല്ലിന്റെ ഇനാമല്‍

പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സോഡ. സോഡ കുടിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ദന്ത പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിന്റെ അസിഡിറ്റിയാണ് പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്നത്.

ഉയര്‍ന്ന പഞ്ചസാരയുടെ അളവ്

ഉയര്‍ന്ന പഞ്ചസാരയുടെ അളവ്

പല സോഫ്റ്റ് ഡ്രിങ്കുകളിലും ഉയര്‍ന്ന അളവിലാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്. 20 ഔണ്‍സ് കൊക്കക്കോളയില്‍ 17 ടീസ്പൂണ്‍ എന്ന അളവിലാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്. ഇത് നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ എന്നന്നേക്കുമായി തകര്‍ക്കാന്‍ പ്രാപ്തമാണ്. സോഡയിലുള്ള ഫോസ്ഫറിക് ആസിഡ് നിങ്ങളുടെ എല്ലുകള്‍ക്ക് ആവശ്യമായ കാല്‍സ്യത്തെ ശരീരത്തില്‍ നിന്നും എടുത്ത് മാറ്റുന്നു. ഇത്തരം പ്രതിസന്ധികളിലൂടെ നിരവധി സ്ത്രീകളും പുരുഷന്‍മാരുമാണ് സ്ഥിരമായി കടന്നു പോവുന്നത്.

 മെറ്റബോളിസം തകര്‍ക്കുന്നു

മെറ്റബോളിസം തകര്‍ക്കുന്നു

മെറ്റബോളിസത്തിന്റെ അളവ് കുറക്കാനും സോഡ കുടിക്കുന്നത് കാരണമാകുന്നു. സോഡ സ്ഥിരമായി കുടിക്കുന്നവരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്. ഇവരുടെ മെറ്റബോളിസത്തില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം ശാരീരിക പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

English summary

Drinking Soda is Bad for Your Health

Reasons Not To Drink Soda, read more to know about.
Story first published: Tuesday, October 24, 2017, 17:41 [IST]