തടി പെട്ടെന്ന് കുറക്കാന്‍ വെള്ളം ഇങ്ങനെ മതി

Posted By:
Subscribe to Boldsky

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിപ്പോയി അതൊരു പ്രശ്‌നമായി മാറുന്നവരും ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും പച്ചവെള്ളത്തിലൂടെ കഴിയും. പച്ചവെള്ളം കഴിക്കുന്ന രീതിയില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പലപ്പോഴും തടി കുറക്കാന്‍ കഴിയും. ആയുസ്സ് നിലനിര്‍ത്താന്‍ പച്ചവെള്ളം വേണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

പുളിച്ച് തികട്ടല്‍ മാറ്റും പൊടിക്കൈകള്‍

അതിനായി പച്ചവെള്ളത്തെ എങ്ങനെയെല്ലാം തടി കുറക്കാനായി ഉപയോഗിക്കാം എന്ന് നോക്കാം. അമിത വണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ പച്ചവെള്ളം തന്നെയാണ് എപ്പോഴും ഫലപ്രദമായ മാര്‍ഗ്ഗം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

 ഭക്ഷണത്തിനു മുന്‍പ്

ഭക്ഷണത്തിനു മുന്‍പ്

ഏതൊരു ഭക്ഷണവും കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. ഇത് പെട്ടെന്ന് തന്നെ തടി കുറക്കും.

നാല് ലിറ്റര്‍ വെള്ളം

നാല് ലിറ്റര്‍ വെള്ളം

വെള്ളത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് തടി കുറയുമെന്നാണ് പറയുന്നത്. നാല് ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിച്ചാല്‍ ശരീരത്തിലുള്ള വിഷാംശവും കൊഴുപ്പും പെട്ടെന്ന് ഇളകി പോകും. അങ്ങനെ നിങ്ങളുടെ തടിയും കുറയും.

വിശപ്പ് കുറക്കും

വിശപ്പ് കുറക്കും

കുറച്ച് വെള്ളം കുടിക്കൂ. ഭക്ഷണം കഴിച്ചാലും വയറു കത്തുന്നു എന്നു തോന്നുകയാണെങ്കില്‍ കുറച്ച് വെള്ളം കുടിച്ച് വിശ്രമിക്കൂ. വിശപ്പൊക്കെ പോയി കിട്ടും. ഇത് തടിയും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളും കുറക്കാന്‍ സഹായിക്കുന്നു.

 പാനിയം കുടിച്ച് കഴിഞ്ഞാലും

പാനിയം കുടിച്ച് കഴിഞ്ഞാലും

നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പാനിയങ്ങള്‍ കുടിച്ച് കഴിഞ്ഞാല്‍ ഇതിനു ശേഷം വെള്ളം കുടിക്കുന്നത് നല്ലതാണ്. കാപ്പി കുടിച്ചാലുള്ള അലസത മാറ്റാന്‍ അല്‍പം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 വെള്ളം നല്ലതു പോലെ തിളപ്പിച്ച് കുടിക്കാം

വെള്ളം നല്ലതു പോലെ തിളപ്പിച്ച് കുടിക്കാം

വെള്ളത്തിലെ എല്ലാ അനാരോഗ്യപരമായ പ്രശ്‌നങ്ങളെ ഒളിവാക്കാന്‍ വെള്ളം നല്ലതു പോലെ തിളപ്പിച്ച് കുടിക്കാം. കൂടാതെ വെള്ളത്തില്‍ പല ഔഷധ ചേരുവകളും ചേര്‍ത്ത് കുടിക്കാം. ഇത് നിങ്ങളെ ആരോഗ്യവാനാക്കും.

 സാലഡും വെള്ളവും

സാലഡും വെള്ളവും

സാലഡും വെള്ളവും മിക്‌സ് ചെയ്ത് കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. എത്രമാത്രം വെള്ളം ചേര്‍ത്ത് കഴിക്കുന്നോ അത് തടി കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റ് തടി കുറക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും മെറ്റാബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വെള്ളം കുടിച്ച് വ്യായാമം

വെള്ളം കുടിച്ച് വ്യായാമം

വെള്ളം കുടിച്ച ശേഷം മാത്രം വ്യായാമം ചെയ്യാം. ഇത് നിങ്ങളുടെ വ്യായാമത്തിന് നല്ല ഫലം തരും. ഊര്‍ജ്ജം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കും.

 വെറും വയറ്റില്‍ വെള്ളം

വെറും വയറ്റില്‍ വെള്ളം

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതും തടി കുറക്കാന്‍ സഹായിക്കുന്നു. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു.

English summary

Drinking More Water Can Help You Lose Weight

Does water really help weight loss? Drinking water helps boost your metabolism, cleanse your body of waste and acts as an appetite suppressant.
Story first published: Thursday, July 13, 2017, 17:59 [IST]
Subscribe Newsletter