സവാള മുറിച്ചു മുറിയില്‍ വയ്ക്കൂ

Posted By: Jibi Deen
Subscribe to Boldsky

പച്ച സവാളയ്ക്ക്‌ വായുവിലെ ബാക്റ്റീരിയകളെ ആഗീരണം ചെയ്യാനുള്ള കഴിവുണ്ട്.വായുവിലെ അപകടകാരികളായ ബാക്റ്റീരിയകൾ കുറയുന്നത് നിങ്ങളുടെ ശരീരത്തെ അണുബാധയില്ലാതാക്കാൻ സഹായിക്കും.

സവാളയിൽ സൾഫ്യൂരിക് സംയുക്തങ്ങൾ ഉണ്ട്. ഇത് ബാക്ടീരിയയെ പ്രതിരോധിക്കാൻ മികച്ചതാണ്.യഥാർത്ഥത്തിൽ സവാളയുടെ ഗന്ധത്തിനു കാരണം ഈ സൾഫ്യൂറിക് സംയുക്തങ്ങളാണ്.

onion 1

സവാളയെ നാലായി മുറിച്ചു മുറിയുടെ പല ഭാഗത്തായി വയ്ക്കുക.സവാളയുടെ ശക്തി നിങ്ങൾക്ക് മനസിലാക്കാം.

കൂടാതെ സവാളയെ ചെറുതായി നുറുക്കി സോക്സിനുള്ളിൽ വച്ച് സോക്സ് ഇട്ടുകൊണ്ട് ഉറങ്ങുക.രാവിലെ മാറ്റുക.ഇത് അന്തരീക്ഷത്തിലെ ബാക്റ്റീരിയയെ കുറച്ചു നിങ്ങളെ അണുബാധയേക്കാതെ സംരക്ഷിക്കും.

onion

നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മറ്റൊരു വഴിയാണ് സവാളസൂപ്പ്.ഉള്ളിയിലെ ക്രെർസെറ്റിൻ എന്ന ആന്റിഓക്സിഡന്റ് പ്രതിരോധശേഷി വർദ്ധിപ്പിക്കും.

സൂപ്പ് തയ്യാറാക്കാൻ, നിങ്ങൾക്ക് ഈ ചേരുവകൾ ആവശ്യമാണ്: ഹിമാലയൻ ഉപ്പ് ഒരു ടീസ്പൂൺ, 4 കപ്പ് വെള്ളം, 3 സവാള, 3 വെളുത്തുള്ളി അല്ലികൾ

onion2

ആദ്യം സവാള ,വെളുത്തുള്ളി എന്നിവ മുറിക്കുക.ഒരു പാത്രത്തിൽ ഇവ ഇട്ട് 20 മിനിറ്റ് തിളപ്പിക്കുക.എന്നിട്ട് കുടിക്കുക.പ്രതിരോധശേഷി കൂട്ടാൻ ഈ സൂപ്പ് മികച്ചതാണ്.

English summary

Cut An Onion And Leave It In Your Room

Cut An Onion And Leave It In Your Room, Read more to know about,