സ്വാഭാവിക മരണത്തിനു മുന്നോടിയായി ഈ ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

മരണം എപ്പോഴും അപ്രതീക്ഷിതമായിരിക്കും. രോഗാവസ്ഥയിലാണെങ്കില്‍ പോലും മരണലക്ഷണങ്ങള്‍ പലരിലും സമാനമായിരിക്കും. മരണത്തിനു മുന്‍പ് ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് മരണലക്ഷണങ്ങളായി തന്നെ കണക്കാക്കാം.

ആരോഗ്യമുള്ള ഒരാളിലും ആരോഗ്യമില്ലാത്ത ഒരാളിലും ഇനി താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ അത് മരണത്തോട് മുന്നോടിയായി ശരീരം കാണിയ്ക്കുന്ന ലക്ഷണങ്ങള്‍ ആയിരിക്കും. അപകട മരണത്തിലൊഴികെ സ്വാഭാവിക മരണങ്ങളിലെല്ലാം ഈ ലക്ഷണങ്ങള്‍ ഉണ്ടാവും. എന്തൊക്കെയാണവ എന്ന് നോക്കാം.

ഉറക്കം ധാരാളം

ഉറക്കം ധാരാളം

ഏത് സമയവും ഉറക്കം തൂങ്ങിയിരിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കാം. പ്രത്യേകിച്ച് വയസ്സായവര്‍. കാരണം ഇവരില്‍ ഉറക്കം കൂടുതലും ശബ്ദങ്ങളോടും വെളിച്ചത്തിനോടും പ്രതികരിയ്ക്കാത്ത അവസ്ഥയും ഉണ്ടാവും.

 കണ്ണ് തുറക്കാനുള്ള ബുദ്ധിമുട്ട്

കണ്ണ് തുറക്കാനുള്ള ബുദ്ധിമുട്ട്

കണ്ണ് തുറക്കാനുള്ള ബുദ്ധിമുട്ട്. അതിലുപരി കണ്ണില്‍ എപ്പോഴും വെള്ളം നിറയുന്ന അവസ്ഥ. ഇതും മരണലക്ഷണങ്ങളില്‍ മുന്നോടിയാണ്.

 ഭക്ഷണത്തോടുള്ള മടുപ്പ്

ഭക്ഷണത്തോടുള്ള മടുപ്പ്

ഭക്ഷണം കഴിയ്ക്കുമ്പോള്‍ മടുപ്പ് അനുഭവപ്പെടുന്നത്. മാത്രമല്ല ദഹന സംബന്ധമായ പ്രവര്‍ത്തനങ്ങള് പ്രതിസന്ധിയിലാവുന്ന അവസ്ഥയില്‍ ആയിട്ടുണ്ടാവും.

 ഭക്ഷണം പൂര്‍ണമായും നിര്‍ത്തുക

ഭക്ഷണം പൂര്‍ണമായും നിര്‍ത്തുക

ചിലരാകട്ടെ ഭക്ഷണത്തോട് തീരെ താല്‍പ്പര്യം കാണിയ്ക്കാത്ത അവസ്ഥയിലാവും. ഭക്ഷണം പൂര്‍ണമായും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥ.

 മതിഭ്രമത്തിന്റെ അവസ്ഥ

മതിഭ്രമത്തിന്റെ അവസ്ഥ

മതിഭ്രമം പോലെ പലരും പെരുമാറാന്‍ തുടങ്ങും. മരിച്ചു പോയ പ്രിയപ്പെട്ടവരോട് സംസാരിയ്ക്കുക അവരടുത്തുള്ളത് പോലെ പെരുമാറുക തുടങ്ങി അവരുടേതായ ലോകം സൃഷ്ടിയ്ക്കും.

രക്തസമ്മര്‍ദ്ദം കുറയുന്നു

രക്തസമ്മര്‍ദ്ദം കുറയുന്നു

മരണത്തിന് രണ്ടാഴ്ച മുന്‍പ് തന്നെ രക്തസമ്മര്‍ദ്ദം കുറയുകയും ശരീരം തണുക്കുകയും ശ്വാസോച്ഛ്വാസം ശരിയായ രീതിയിലല്ലാതായി മാറുകയും ചെയ്യുന്നു.

 മരണത്തോടടുക്കുമ്പോള്‍

മരണത്തോടടുക്കുമ്പോള്‍

എന്നാല്‍ മരണത്തോടടുക്കുമ്പോള്‍ ആ വ്യക്തി വീണ്ടും പഴയതു പോലെ തന്നെ ഉഷാറാവുന്നു. കൊഴിഞ്ഞ് പോയ ഈര്‍ജ്ജം എല്ലാം തിരിച്ച് കിട്ടുന്ന അവസ്ഥയില്‍ ആ വ്യക്തി ആവുന്നു.

അവസാന നിമിഷം

അവസാന നിമിഷം

മരണത്തിന്റെ അവസാന നിമിഷം മരണത്തിലേക്ക് ആ വ്യക്തി വഴുതി വീഴുന്നു. ശ്വാസോച്ഛ്വാസം നേര്‍ത്ത് വരികയും പിന്നീടൊരിക്കലും എഴുന്നേല്‍ക്കാത്ത വിധത്തില്‍ ആവുകയും ചെയ്യുന്നു.

English summary

Common signs a person is dying

How can you help during the end-of-life period of a person? Following are some helpful tips to identify when their end of life phase is near.
Story first published: Friday, April 14, 2017, 15:37 [IST]
Please Wait while comments are loading...
Subscribe Newsletter