ഈ ഒരു ഗ്ലാസ്സ് വെള്ളത്തിലൂടെ മഹാമാരിയെ തുരത്താം

Posted By:
Subscribe to Boldsky

വെള്ളം കുടിയ്ക്കാതെ കുറച്ച് സമയം പോലും നമുക്ക് ജീവിയ്ക്കാന്‍ കഴിയില്ല. കാരണം നമ്മുടെ നിലനില്‍പ്പിന് അത്രയ്‌ക്കേറെ പ്രധാനപ്പെട്ടതാണ് വെള്ളം. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കേണ്ടതിന് വെള്ളം അത്യാവശ്യമാണ്.

തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കിയാല്‍ വിഷം

എന്നാല്‍ വെള്ളം കുടിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് എന്ത് സംഭവിയ്ക്കുന്നു എന്നറിയാമോ? ഓരോ ഗ്ലാസ്സ് വെള്ളവും കുടിയ്ക്കുമ്പോള്‍ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു എന്ന് നോക്കാം.

 തലച്ചോര്‍

തലച്ചോര്‍

വെള്ളം കുടിയ്ക്കുന്നത് നമ്മുടെ ബുദ്ധിയെ ഉണര്‍ത്തുന്നു. അതിലുപരി മാനസികാവസ്ഥ മെച്ചപ്പെടുത്താനും വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ഉന്‍മേഷവും ഉണര്‍വ്വും തലച്ചോറിന് നല്‍കുന്നു.

ഹൃദയം

ഹൃദയം

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് മരണത്തിലേക്ക് നയിക്കുന്നത് പലപ്പോഴും ഹൃദയാഘാതത്തിന്റെ രൂപത്തിലാണ്. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ വെള്ളം ആവശ്യത്തിനു കുടിയ്ക്കുക വഴി ഈ പ്രശ്‌നം ഇല്ലാതാവുന്നു.

 രക്തക്കുഴലുകളില്‍

രക്തക്കുഴലുകളില്‍

വെള്ളം കുടിയ്ക്കാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ശരീരം മോശമായ രീതിയില്‍ പ്രതികരിച്ച് തുടങ്ങുന്നു. ഇതിന്റെ ഫലമായി വിയര്‍പ്പ് വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ ശരീരം അന്തരീക്ഷത്തിലെ താപനിലയെ വലിച്ചെടുക്കുകയും ഇത് ശരീരത്തില്‍ വീണ്ടും ചൂട് വര്‍ദ്ധിയ്ക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കുക.

പേശികളിലെ മാലിന്യം

പേശികളിലെ മാലിന്യം

പേശികളിലും മറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അതിനെ പുറന്തള്ളാനും പേശികള്‍ക്ക് പോഷകങ്ങള്‍ നല്‍കുന്നതിനും വെള്ളം കുടിയ്ക്കുന്നത് കാരണമാകുന്നു.

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ് ഇല്ലാതാക്കി ചര്‍മ്മത്തിന് യുവത്വം പ്രദാനം ചെയ്യാന്‍ വെള്ളം കുടിയിലൂടെ സാധിയ്ക്കും. ചര്‍മ്മത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ ശരീരം കണ്ടു പിടിച്ച വഴിയാണ് വിയര്‍പ്പ്. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ മാത്രമേ വിയര്‍പ്പ് ഉണ്ടാവുകയുള്ളൂ.

 വൃക്ക

വൃക്ക

ധാരാളം വെള്ളം കുടിയ്ക്കുമ്പോള്‍ തന്നെ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം അരിച്ചെടുത്ത് വൃക്ക മൂത്രം വഴി പുറന്തള്ളുന്നു. ഇത് വൃക്ക സംബന്ധമായ രോഗങ്ങളില്‍ നിന്നും വൃക്കയിലെ കല്ലില്‍ നിന്നും എല്ലാം പരിഹാരം നല്‍കുന്നു.

 എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് എല്ലുകള്‍ക്ക് ബലവും വഴക്കവും ലഭിയ്ക്കുന്നതിന് സഹായിക്കുന്നു.

English summary

How Water Affects seven Parts Of Your Body

How Water Affects seven Parts Of Your Body, read on to know more about it.
Please Wait while comments are loading...
Subscribe Newsletter