സ്തനാര്‍ബുദം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത് ഇവയാണ്

Posted By:
Subscribe to Boldsky

സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യവും ഒട്ടും പുറകിലല്ല. സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം തന്നെയാണ്. പല ഘട്ടങ്ങളായിട്ടാണ് സ്തനാര്‍ബുദം വെളിപ്പെടുന്നത്. തുടക്കത്തില്‍ തന്നെ കൃത്യമായി രോഗം കണ്ട് പിടിക്കാത്തതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്.

മുട്ടുവേദനക്കും സന്ധിവേദനക്കും നിമിഷ പരിഹാരം

എന്നാല്‍ രോഗം തുടങ്ങുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ മനസ്സിലാക്കണം. ശരീരം രോഗാവസ്ഥക്ക് മുന്‍പ് ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അതിനെ അവഗണിക്കാതെ കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയണം.എങ്കില്‍ സ്തനാര്‍ബുദത്തെ തുടക്കത്തില്‍ തന്നെ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.

 സ്തനങ്ങളില്‍ വേദന

സ്തനങ്ങളില്‍ വേദന

സ്തനങ്ങളില്‍ ഇടക്കിടക്ക് വേദന ഉണ്ടാകുന്നത് ശ്രദ്ധിക്കാതെ വിടരുത്. തുടക്കത്തിലെ ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ചെറിയ വേദനയാണെങ്കിലും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാ വേദനകളും ഒരിക്കലും ഒരിക്കലും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആവില്ല.

 ഇടക്കിടെയുള്ള ചുമയും തൊണ്ട വേദനയും

ഇടക്കിടെയുള്ള ചുമയും തൊണ്ട വേദനയും

ഇടക്കിടക്കുള്ള ചുമയാണ് മറ്റൊരു പ്രശ്‌നം. സ്തനാര്‍ബുദം ശ്വാസകോശങ്ങളിലേക്ക് പടരുന്നു എന്നതിന്റെ പ്രധാന ലക്ഷണമാണ് ഇടക്കിടെയുള്ള ചുമ. ഇത്തരത്തില്‍ ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ടാല്‍ ഒരിക്കലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

വിശദീകരിക്കാനാവാത്ത ക്ഷീണവും വലച്ചിലും

വിശദീകരിക്കാനാവാത്ത ക്ഷീണവും വലച്ചിലും

ഇടക്കിടക്കുള്ള ക്ഷീണവും വലച്ചിലുമാണ് മറ്റൊന്ന്. ഭക്ഷണം കഴിച്ചാലും ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നു. അത് തന്നെയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതും. വിറ്റാമിന്റേയും ധാതുക്കളുടേയും അഭാവമാണ് പലപ്പോഴും സ്തനാര്‍ബുദത്തിന്റെ സംഭാവന.

നിപ്പിളിലെ മാറ്റങ്ങള്‍

നിപ്പിളിലെ മാറ്റങ്ങള്‍

നിപ്പിളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് മറ്റൊന്ന്. ചിലരില്‍ നിപ്പിളില്‍ ചൊറിച്ചിലും, ദ്രാവകം വരുന്നതും, നിപ്പിള്‍ അകത്തേക്ക് വലിയുന്നതും എല്ലാം കാണിക്കുന്നു. ഇതെല്ലാം സ്തനാര്‍ബുദത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ് എന്നതാണ് സത്യം.

മൂത്രസഞ്ചിയില്‍ അസ്വസ്ഥത

മൂത്രസഞ്ചിയില്‍ അസ്വസ്ഥത

മൂത്രസഞ്ചിയില്‍ എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടെങ്കിലും ശ്രദ്ധിക്കേണ്ട ഒന്നാണ്. സ്തനാര്‍ബുദം ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ഹോര്‍മോണ്‍ ഇംബാലന്‍സ് കാരണം മൂത്രസഞ്ചിയില്‍ അസ്വസ്ഥത ഉണ്ടാവുന്നു.

പുറം വേദന

പുറം വേദന

പുറം വേദനയാണ് മറ്റൊരു ലക്ഷണം. ശരീരത്തില്‍ ട്യൂമര്‍ വളരുന്നുവെങ്കില്‍ അതുണ്ടാക്കുന്ന വേദനയും പ്രശ്‌നവും ചില്ലറയല്ല. അതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പുറം വേദന.

പുരുഷന്‍മാരിലെ സ്തനാര്‍ബുദം

പുരുഷന്‍മാരിലെ സ്തനാര്‍ബുദം

സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും സ്തനാര്‍ബുദം ഉണ്ടാവുന്നു. മുകളില്‍ പറയുന്ന ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ കണ്ടാലും വിശദമായ പരിശോധനക്ക് വിധേയമാകണം.

English summary

Breast Cancer: Don’t Ignore the Early Signs

Breast cancer is one of the most common cancer among women. It is treatable if it is discovered in the early stages.
Story first published: Tuesday, July 18, 2017, 15:39 [IST]
Subscribe Newsletter