For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍ കറിയില്‍ കുടംപുളിയിട്ടാല്‍ സംഭവിയ്ക്കുന്നത്

രുചിയ്ക്കു മാത്രമല്ല, പല തരം ആരോഗ്യഗുണങ്ങള്‍ക്കായും കുടംപുളി ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ട്.

|

കുടംപുളി നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കുടംപുളിയിട്ടു വച്ച മീന്‍കറി പലരുടേയും പ്രിയ വിഭവമായിരിയ്ക്കും മലബാര്‍ പുളി എന്നും ഇത് അറിയപ്പെടുന്നുണ്ട്.

ഇത് വെറുതെ കഴിയ്ക്കാന്‍ പറ്റാത്ത വണ്ണം പുളിരുചിയുള്ളതുമാണ്. രുചിയ്ക്കു മാത്രമല്ല, പല തരം ആരോഗ്യഗുണങ്ങള്‍ക്കായും കുടംപുളി ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ട്.

വയറിന്റെ ആരോഗ്യത്തിനു മാത്രമല്ല, കൊളസ്‌ട്രോള്‍, പ്രമേഹമുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. കുടംപുളിയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണം ഇത് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം അത്യുത്തമമാണെന്നതാണ്. ഇതിന്റെ തൊലിയില്‍ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇതുകൊണ്ടാണ് ഇത് വയര്‍ കുറയ്ക്ക്ാനു തടി കുറയ്ക്കാനുമെല്ലാം ഉപയോഗപ്രദമാകുന്നത്. ഇതിന്റെ തോല്‍ തടി കുറയ്ക്കാനുളള പല സപ്ലിമെന്റുകളും നിര്‍മിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നുമുണ്ട്.

തടി കുറയ്ക്കാനുള്ള ഇത്തരം സപ്ലിമെന്റുകളില്‍ കുടംപുളിയില്‍ കണ്ടുവരുന്ന ഹൈഡ്രോക്‌സിസിട്രിക് ആസിഡ് 20-50 ശതമാനം വരെ സാധാരണ തോതില്‍ അടങ്ങിയിരിയ്ക്കുന്നു. 50-60 ശതമാനം വരെയുള്ളവയാണ് കൂടുതല്‍ ഗുണം നല്‍കുക. ഇതില്‍ നിന്നു തന്നെ എത്രത്തോളം കുടംപുളി തടി കുറയ്ക്കാന്‍ സഹായിക്കുമെന്നറിയാവുന്നതേയുള്ളൂ.

വിശപ്പു കുറയ്ക്കാന്‍

വിശപ്പു കുറയ്ക്കാന്‍

കുടംപുളി തലച്ചോറിലെ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് വിശപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് അമിതഭക്ഷണം ഒഴിവാക്കുകയും ഇതുവഴി തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വയര്‍ കുറയാന്‍

വയര്‍ കുറയാന്‍

രക്തത്തിലെ കൊഴുപ്പിനെ സ്വാധീനിച്ച് പുതിയ ഫാറ്റി ആസിഡുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതാണ് വയര്‍ കുറയാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇതിനു പുറമെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് കുടംപുളി. കൊളസ്‌ട്രോള്‍ തടി കൂടാനും വയര്‍ കൂടാനുമെല്ലാം കാരണമാകുന്ന ഒന്നാണ്. പുതിയ കൊഴുപ്പുകള്‍ രൂപപ്പെടുന്നതു തടയുകയും ചെയ്യും.

കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാനുള്ള കഴിവ്

കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാനുള്ള കഴിവ്

കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാനുള്ള കഴിവ് കുടംപുളിയ്ക്കുണ്ട്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ ഏറെ ഗുണകരമാണിത്.

മലബന്ധം

മലബന്ധം

വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കുടംപുളി. ദഹനപ്രശ്വനങ്ങള്‍ അകറ്റാനും ഗ്യാസ്, അസിഡിറ്റി പോലുള്ള അവസ്ഥകള്‍ക്കും ഏറെ ഗുണകരമാണ് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള കഴിവ് കുടംപുളിയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ ലിവര്‍ ആരോഗ്യത്തിന് ഇത് അത്യുത്തമാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാ്ന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്

വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്

വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കുടംപുളി. ഇത് വേദനയും വാതം മൂലമുള്ള അസ്വസ്ഥതയുമെല്ലാം ഒഴിവാക്കാന്‍ ഏറെ സഹായിക്കും.

ഇന്‍സുലിന്‍

ഇന്‍സുലിന്‍

ശരീരത്തിലെ ഇന്‍സുലിന്‍ നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുടംപുളി. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും നല്ലതാണ്. ഇന്‍സുലിന്‍ സെന്‍സിറ്റീവിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെ പ്രമേഹത്തിനുള്ള ഉത്തമ ഔഷധമെന്നു പറയണം.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാനുളള നല്ലൊരു വഴിയാണ് കുടംപുളി. ഇത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുന്നതാണ് കാരണം സ്‌ട്രെസ് മാത്രമല്ല, ഡിപ്രഷന്‍ കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. സ്‌ട്രെസും ഡിപ്രഷനുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്.

അപചയപ്രക്രിയ

അപചയപ്രക്രിയ

ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നുകൂടിയാണ് കുടംപുളി. ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുന്നു. ഇതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

കുടംപുളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും.

English summary

Amazing Health Benefits Of Garcinia Cambogia

Amazing Health Benefits Of Garcinia Cambogia, read more to know about
X
Desktop Bottom Promotion