തക്കാളിയുണ്ടാക്കുന്ന അപകടം ഇതാണ്

Posted By:
Subscribe to Boldsky

തക്കാളിക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. പലപ്പോഴും കറികളില്‍ തക്കാളി കൂടുതല്‍ ഉപയോഗിക്കുന്നതും തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍ കൂടുതലായത് കൊണ്ട് തന്നെയാണ്. കറികളില്‍ മാത്രമല്ല പച്ചക്ക് കഴിക്കുന്നതിനും തക്കാളി നല്ലതാണ്. തക്കാളി കഴിക്കുന്നത് ആരോഗ്യം ഉണ്ടാക്കും എന്നതിലുപരി അത് പലപ്പോഴും അനാരോഗ്യത്തിനും വഴിവെക്കുന്നതാണ്.

പല്ലിലെ കറയും കേടും മാറ്റും സര്‍വ്വസുഗന്ധി

അനാരോഗ്യത്തിന് തക്കാളി എങ്ങനെയെല്ലാം കാരണമാകും എന്നത് പലര്‍ക്കും അറിയില്ല. തക്കാളി കഴിക്കുമ്പോള്‍ അത് കൊണ്ട് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പല തരത്തിലും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. തക്കാളി കൂടുതലായി കഴിക്കുമ്പോള്‍ അത് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് പലപ്പോഴും നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തിലേക്ക് നയിക്കുന്നു.

 രോഗപ്രതിരോധ ശേഷി കുറക്കുന്നു

രോഗപ്രതിരോധ ശേഷി കുറക്കുന്നു

രോഗപ്രതിരോധ ശേഷി കുറക്കുന്ന കാര്യത്തിലും വളരെ മുന്നിലാണ് തക്കാളി. തക്കാളി ഉപയോഗിക്കുമ്പോള്‍ പല തരത്തില്‍ അത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുന്നു. ഇത് ബാക്ടീരിയല്‍ ഫംഗല്‍ ഇന്‍ഫെക്ഷനിലേക്കും നയിക്കുന്നു.

വയറിന് അസ്വസ്ഥത

വയറിന് അസ്വസ്ഥത

വയറിന് അസ്വസ്ഥത ഉണ്ടാവുന്നതിനും തക്കാളി കാരണമാകുന്നു. ഇതിലുള്ള ലിക്കോപ്പൈന്‍ ആണ് വയറിനെ പ്രതിസന്ധിയില്‍ ആക്കുന്നത്. ഇത് മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നീ അവസ്ഥകളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

തക്കാളി കഴിക്കുന്നവരില്‍ വളരെ അപകടകരമായി വരുന്ന ഒന്നാണ് കിഡ്‌നി സ്റ്റോണ്‍. കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതാകട്ടെ തക്കാളിയുടെ വിത്താണ്. ഇതിലുള്ള കാല്‍സ്യം ഓക്‌സിലേറ്റ് ആണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നത്.

 പ്രോസ്‌റ്റേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍

പ്രോസ്‌റ്റേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍

പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇത് പലപ്പോഴും മൂത്രതടസ്സം സൃഷ്ടിക്കുന്നു. അധികമായി തക്കാളി കഴിക്കുന്നത് നിങ്ങളില്‍ അമിതമായ തോതില്‍ ലിക്കോപ്പൈന്‍ കുത്തിവെക്കുന്നതിന് സമാനമാണ്.

 അലര്‍ജി ഉണ്ടാക്കുന്നു

അലര്‍ജി ഉണ്ടാക്കുന്നു

അലര്‍ജി ഉണ്ടാക്കുന്നതിനും തക്കാളി കാരണമാകുന്നു. ചര്‍മ്മത്തിലും മറ്റും പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് തക്കാളി കാരണമാകുന്നു. എക്‌സിമ, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ഇത് കാരണമാകുന്നു.

മൈഗ്രേയ്ന്‍ വര്‍ദ്ധിക്കുന്നു

മൈഗ്രേയ്ന്‍ വര്‍ദ്ധിക്കുന്നു

മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും തക്കാളി കഴിക്കുന്നത് കാരണമാകുന്നു. തക്കാൡയുടെ ഉപയോഗം തന്നെയാണ് വിട്ടുമാറാത്ത തലവേദനക്കും അത് പിന്നീട് മൈഗ്രേയ്ന്‍ ആവാനും കാരണമാകുന്നത്.

English summary

adverse effects of eating too many tomatoes

Consuming too many tomatoes can put you at risk for side effects read on
Story first published: Friday, September 22, 2017, 18:00 [IST]