For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണവിളിയുമായി നെഞ്ചെരിച്ചില്‍, അറിയാതെ പോകരുത്‌

|

വളരെ വ്യാപകമായി കാണുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്നിലാണ് നെഞ്ചെരിച്ചില്‍. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ചിലപ്പോള്‍ അന്നനാളത്തില്‍ പൊള്ളലുകള്‍ വരെ ഉണ്ടാക്കും എന്നതാണ് കാര്യം.

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതെന്ന് പലര്‍ക്കും അറിയില്ല. ഭക്ഷണം മാത്രമല്ല നെഞ്ചെരിച്ചിലിന് കാരണം. പ്രമേഹം, ആസ്ത്മ തുടങ്ങിയ അസുഖങ്ങളും നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു. നെഞ്ചെരിച്ചില്‍ ശരീരത്തിലെ മറ്റ് ചില അപകടങ്ങള്‍ക്ക് കാരണമാകും. അവ എന്തൊക്കെയെന്ന് നോക്കാം....

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നെഞ്ചെരിച്ചില്‍ കാരണമാകും. നെഞ്ചെരിച്ചില്‍ എന്ന് രീതിയില്‍ ഉണ്ടാവുന്ന നെഞ്ച് വേദന ഹൃദയാഘാത പ്രശ്‌നങ്ങളുടെ തുടക്കമാകും.

 വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സറിനും നെഞ്ചെരിച്ചില്‍ കാരണമാകും. രണ്ടിന്റേയും ലക്ഷണങ്ങള്‍ ഒന്നാണെന്നതാണ് പലപ്പോഴും ഇതിനെ രണ്ടിനേയും തിരിച്ചറിയാന്‍ കഴിയാത്തതിനു കാരണം.

ഗാലസ്‌റ്റോണ്‍

ഗാലസ്‌റ്റോണ്‍

ഗാലസ്‌റ്റോണ്‍ നമ്മുടെ വയറിലുണ്ടാകുന്ന ചെറിയ ക്രിസ്റ്റര്‍ രൂപത്തിലുള്ള കല്ലുകളാണ്. എന്നാല്‍ പലപ്പോഴും ഇതും നെഞ്ചെരിച്ചില്‍ എന്ന പറഞ്ഞ് നമ്മള്‍ തള്ളിക്കളയാറുണ്ട്.

ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍

ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍

ഗുരുതരമായ ദഹനപ്രശ്‌നങ്ങളും പലപ്പോഴും നെഞ്ചെരിച്ചില്‍ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാം. എന്നാല്‍ ഇത് മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും മനസ്സിലാക്കുക.

ആമാശയ ക്യാന്‍സര്‍

ആമാശയ ക്യാന്‍സര്‍

ആമാശയത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോവും നെഞ്ചെരിച്ചിലിന്റെ പേര് പറഞ്ഞ് നമ്മള്‍ അറിയാതെ പോകുന്നു. ഗൗരവമായി ഇതിനെ കാണാത്തതും പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 ഹെര്‍ണിയ

ഹെര്‍ണിയ

ഹെര്‍ണിയയും ഇതുപോലെ തന്നെ തെറ്റിദ്ധരിക്കപ്പെടാവുന്നതാണ്. എന്നാല്‍ അതി കഠിനമായ വേദന ഉണ്ടാകുന്നുണ്ടെങ്കിലും ഇത് അധിക സമയം നീണ്ടു നില്‍ക്കുന്നതാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ഉത്കണ്ഠ

ഉത്കണ്ഠ

അമിതമായ ഉത്കണ്ഠയും പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഒരിക്കലും ഈ ഉത്കണ്ഠ മാറ്റുക മാത്രമേ ചെയ്യാവുന്നതുള്ളൂ.

English summary

Your heartburn can be pointing to 7 severe underlying diseases

Heart burn can also mimic the symptoms of more serious underlying disease. Here are few disease conditions that can cause heartburn like symptoms.
X
Desktop Bottom Promotion