For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തിനേക്കാള്‍ ആരോഗ്യം പഴത്തോലിനോ?

|

നമ്മളെല്ലാവരും പഴം കഴിച്ച് പഴത്തോല്‍ കളയുകാണ് ചെയ്യുന്നത്. അതു തന്നെയാണ് നമ്മുടെയെല്ലാം ശീലവും. എന്നാല്‍ പഴത്തിനേക്കാള്‍ ആരോഗ്യം നമ്മള്‍ കളയുന്ന പഴത്തോലിനാണ് എന്നതാണ് സത്യം. ആരോഗ്യം മാത്രമല്ല സൗന്ദര്യപരമായും മുന്നിലാണ് പഴത്തോല്‍ എന്നത് തന്നെ കാര്യം.

പഴത്തോല്‍ കളയാതെ തന്നെ എങ്ങനെ പഴത്തോലിലൂടെ ആരോഗ്യം സംരക്ഷിക്കാം എന്നു നോക്കാം. ഏതൊക്കെ പഴത്തിന്റെ തോലാണ് ഇത്തരത്തില്‍ കളയാതെ ഉപയോഗിക്കാവുന്നത് എന്നു നോക്കാം. അടിവയര്‍ കുറയ്ക്കും പച്ച!!

 ഓറഞ്ച് തോല്‍

ഓറഞ്ച് തോല്‍

ഓറഞ്ചിന്റെ തോല്‍ കളഞ്ഞ് ഓറഞ്ചാണ് നമ്മള്‍ കഴിയ്ക്കുന്നത്. എന്നാല്‍ ആരോഗ്യപരമായി പലപ്പോഴും ഓറഞ്ചിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ഓറഞ്ചിന്റെ തോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നെഞ്ചെരിച്ചില്‍, മലബന്ധം. പല തരത്തിലുള്ള് ക്യാന്‍സര്‍ എന്നിവ തടയാന്‍ ഓറഞ്ചിന്റെ തൊലി വളരെ നല്ലതാണ്.

 ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങിന്റെ തൊലി സൗന്ദര്യത്തിനും വളരെ നല്ലതാണെന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യം. എന്നാല്‍ ഉരുളക്കിഴങ്ങില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യവും മറ്റും പോഷകങ്ങളും തൊലിയിലാണ് എന്നതാണ് സത്യം.

കുക്കുമ്പര്‍

കുക്കുമ്പര്‍

അതുപോലെ തന്നെയാണ് കുക്കുമ്പറിന്റെ കാര്യവും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് കുക്കുമ്പറിന്റെ തൊലി. വിറ്റാമിന്‍ കെയും പൊട്ടാസ്യവും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളതും ആണ് കുക്കുമ്പര്‍.

കിവി

കിവി

കിവി പഴത്തേക്കാള്‍ കൂടുതല്‍ അതിന്റെ തൊലി തന്നെയാണ് ആരോഗ്യകരം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങയും നമ്മള്‍ പലപ്പോഴും തൊലി കളഞ്ഞ് ആണ് ഉപയോഗിക്കാറ്. എന്നാല്‍ ഇതൊരു നല്ല പ്രവണതയല്ല. കാരണം വഴുതനങ്ങയുടെ തൊലിയില്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള മാര്‍ഗ്ഗം ഉണ്ടെന്നതു തന്നെയാണ് കാര്യം.

മാങ്ങ

മാങ്ങ

പഴങ്ങളിലെ രാജാവ് മാമ്പഴത്തിന്റെ തൊലി ഇന്നത്തെ കാലത്ത് നമ്മള്‍ കളയുന്നു. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന പഴത്തിന്റെ തൊലി കളയാവുന്നതാണ്. പക്ഷേ നമ്മുടെ വീട്ടില്‍ ലഭിയ്ക്കുന്ന മാമ്പഴത്തിനും അതിന്റെ തോലിനും ധാരാളം ഗുണങ്ങളുണ്ട്. ഹൃദയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിയ്ക്കാനുള്ള ശക്തി ശരീരത്തിന് നല്‍കുകയും ചെയ്യുന്നത് മാമ്പഴത്തിന്റെ തോലാണ്.

കാരറ്റ്

കാരറ്റ്

കാരറ്റും ആരോഗ്യ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്നു. ഇനി മുതല്‍ ക്യാരറ്റിന്റെ തോല്‍ കളയാതെ ഇനി മുതല്‍ ഭക്ഷണത്തിന്റെ ഭാഗമാക്കൂ. ആരോഗ്യ പരമായ മാറ്റം നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയാം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനും ഇത്തരത്തില്‍ വേനല്‍ക്കാലപഴങ്ങളിലെ സൂപ്പര്‍ പഴമാണ്. തണ്ണിമത്തന്റെ തൊലി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇനി മുതല്‍ നല്ലതു പോലെ വൃത്തിയാക്കി തണ്ണിമത്തന്റെ തൊലി കൂടി കഴിച്ചോളൂ.

ഉള്ളി

ഉള്ളി

ഉള്ളിയുടെ തൊലിയില്‍ ക്വിര്‍സിറ്റൈന്‍ എന്ന വസ്തു ഉണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. അതുകൊണ്ട് ഇനി ചെറിയ ചില ആവശ്യങ്ങളില്‍ ഉള്ളി ഉപയോഗിക്കുമ്പോള്‍ തോലു കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കുക.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ ശാരീരിക ക്ഷീണം കുറയ്ക്കാനുള്ള ബ്രൊമാലിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൊലിയിലാണ് ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് എന്നതാണ് സത്യം. മാത്രമല്ല തോലിലെ മുള്ളുകളെല്ലാം ചെത്തിക്കളഞ്ഞ് പൈനാപ്പിള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം കളഞ്ഞ് പഴത്തിന്റെ തോല് കഴിച്ച സായിപ്പിന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പഴത്തിന്റെ തോലിനേക്കാള്‍ ആരോഗ്യഗുണങ്ങള്‍ ഒന്നും പഴത്തിനില്ല. പഴത്തോല്‍ ശരീരത്തിലെ വിയര്‍പ്പിനെ കുറയ്ക്കുന്നു. മാത്രമല്ല സൗന്ദര്യ കാര്യത്തിലും പഴത്തോല്‍ തന്നെയാണ് മുന്നില്‍.

English summary

You Should Eat the Peel of These Fruits

Read about the nutritional benefits of the peel or skin of 11 fruits and veggies and learn how to make them more palatable.
Story first published: Monday, April 25, 2016, 15:25 [IST]
X
Desktop Bottom Promotion