For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കൊളസ്‌ട്രോള്‍ വിചാരങ്ങള്‍ നമ്മളെ കൊല്ലും

|

കൊളസ്‌ട്രോള്‍ ഒരു രോഗമല്ല. കോശഭിത്തികളുടെ നിര്‍മ്മിതിയ്ക്കും അനേകം ഹോര്‍മോണുകളുടെയും വിറ്റാമിനുകളുടേയും ഉത്പാദനത്തിനും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കൊളസ്‌ട്രോള്‍ .

ഇതാകട്ടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. കരളാണ് കൊളസ്‌ട്രോള്‍ ഉതാപാദിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങഅകിലും ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോഴും ഉണ്ടാവും.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് ഹൃദയസംബന്ധായ അസുഖങ്ങളും മറ്റു പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. എന്നാല്‍ കൊളസ്‌ട്രോളിനെക്കുറിച്ച് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കൊളസ്‌ട്രോള്‍ ചീത്തയാണ്

കൊളസ്‌ട്രോള്‍ ചീത്തയാണ്

കൊളസ്‌ട്രോള്‍ എന്ന് പറയുന്നത് ശരീരത്തിന് അപകടകരമായ ഒന്നാണ് എന്നാണ് പൊതുവേ ഉള്ള വിശ്വാസം. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൊളസ്‌ട്രോള്‍ കരള്‍ ആണ് ഉത്പാദിപ്പിക്കുന്നത്. ഒരിക്കലും അത് ശരീരത്തിന് ദോഷകരമല്ല എന്നതാണ് സത്യം.

ഭക്ഷണത്തില്‍ നിന്നാണ് കൊളസ്‌ട്രോള്‍

ഭക്ഷണത്തില്‍ നിന്നാണ് കൊളസ്‌ട്രോള്‍

നാം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ് പൊതുവേ ഉള്ള ധാരണ. എ്ന്നാല്‍ ഭക്ഷണത്തില്‍ നിന്ന് ആകെ 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കി 80 ശതമാനവും നമ്മുടെ കരള്‍ ആണ് ഉത്പാദിപ്പിക്കുന്നത്.

 കൊളസ്‌ട്രോളിന്റെ അളവ് തുല്യം

കൊളസ്‌ട്രോളിന്റെ അളവ് തുല്യം

എല്ലാവരുടേയും കൊളസ്‌ട്രോള്‍ അളവ് തുല്യമാണ് എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഓരോരുത്തരുടേയും ശരീരപ്രകൃതി അനുസരിച്ച് കൊളസ്‌ട്രോള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും.

കുട്ടികള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടാവില്ല

കുട്ടികള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടാവില്ല

കുട്ടികളില്‍ ഒരിക്കലും കൊളസ്‌ട്രോള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊന്ന്. എന്നാല്‍ കുട്ടികളിലും കൊളസ്‌ട്രോള്‍ ഉണ്ടാവും. കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടാകും.

 കൊളസ്‌ട്രോളിനെക്കാള്‍ നല്ലത് മാര്‍ജര്‍ന്‍

കൊളസ്‌ട്രോളിനെക്കാള്‍ നല്ലത് മാര്‍ജര്‍ന്‍

കൊളസ്‌ട്രോളിനെക്കേള്‍ നല്ലത് ഒരു തരം വെണ്ണക്കൊഴുപ്പ് പൊലുള്ള മാര്‍ജര്‍ന്‍ ആണ് എന്നതും കൊളസ്‌ട്രോളിനെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയാണ്. കാരണം കൊഴുപ്പ് ഏത് രീതിയില്‍ ആയാലും അത് ശരീരത്തെ മോശമായി തന്നെ ബാധിയ്ക്കും.

കൊളസട്രോള്‍ ഹൃദയത്തിന് പ്രശ്‌നം

കൊളസട്രോള്‍ ഹൃദയത്തിന് പ്രശ്‌നം

കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നത് കൊളസ്‌ട്രോള്‍ മാത്രമല്ല. മറ്റു പല പ്രശ്‌നങ്ങളും ഇതിന് കാരണമാകുന്നുണ്ട്.

English summary

You Need To Stop Believing These Cholesterol Myths

Let’s put some of the most commonly distributed cholesterol myths to bed at last.
Story first published: Friday, July 1, 2016, 13:20 [IST]
X
Desktop Bottom Promotion