For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിന് ഗുണകരമായ യോഗാസനങ്ങള്‍

By Super Admin
|

യോഗയിലെ ശാരീരിക നിലകളെ ആസനങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇവ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന പല രോഗങ്ങളെയും യോഗ തടയും. യോഗയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ധ്യാനവും ശ്വാസനിയന്ത്രണവുമാണ്. ഇവ തലച്ചോറിന്‍റെ മികച്ച പ്രവര്‍ത്തനത്തിന് സഹായകരമാകും.

20 മിനുട്ട് യോഗ ചെയ്യുന്നത് ഓര്‍മ്മശക്തിയുടെ വേഗതയും കൃത്യതയും വര്‍ദ്ധിപ്പിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിന് തലച്ചോറിനെ സജീവമാക്കാന്‍ സഹായിക്കുന്ന വിവിധ യോഗാസനങ്ങളുണ്ട്.

Yoga Asanas For Your Brain

യോഗ തലച്ചോറിന്‍റെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കും. തലച്ചോറിന് ഗുണകരമായ, ദിവസവും ചെയ്യാവുന്ന ചില യോഗാമുറകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ മനസുഖം ലഭിക്കാനും ശരീരം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും സഹായിക്കും.

ഉത്തനാസനം - നിവര്‍ന്ന് നില്‍ക്കുക. തുടര്‍ന്ന് വളഞ്ഞ് കൈകള്‍ പാദത്തിന് പുറത്ത് വെയ്ക്കുക. നടുവും മുട്ടും നിവര്‍ന്നിരിക്കണം.

Yoga Asanas For Your Brain

വൃക്ഷാസനം - തലച്ചോറിന് ഗുണങ്ങള്‍ ലഭിക്കുന്നത് ഉറപ്പ് വരുത്താന്‍ ഈ ആസനം ചെയ്യാം. നിവര്‍ന്ന് നിന്ന് വലത് കാല്‍ വളച്ച് ഇടത് തുടയില്‍ മുട്ടിന് മുകളിലായി കാല്‍ വിരലുകള്‍ താഴേക്കാക്കി വെയ്ക്കുക. കൈകള്‍ തലയ്ക്ക് മുകളിലേക്ക് പ്രാര്‍ത്ഥിക്കുന്നതിന് വേണ്ടി വെയ്ക്കുന്നത് പോലെ ഉയര്‍ത്തുക.

Yoga Asanas For Your Brain

തൃകോണാസനം - നിങ്ങളുടെ പാദങ്ങള്‍ അകറ്റി വെയ്ക്കുക. മുട്ടുകള്‍ നിവര്‍ത്തി കൈകള്‍ തറയ്ക്ക് സമാന്തരമായി ഉയര്‍ത്തുക. നിങ്ങളുടെ വലത് കാലും നട്ടെല്ലും തറയ്ക്ക് സമാന്തരമായിരിക്കണം.

Yoga Asanas For Your Brain

പരിവൃത്ത തൃകോണാസനം - നിങ്ങളുടെ ഇടത് കൈ തറയിലുള്ള കട്ടയില്‍ വെയ്ക്കുക. നിങ്ങളുടെ വലത് കരം ലംബമായി ഉയര്‍ത്തി നിങ്ങളുടെ തള്ളവിരലിലേക്ക് നോക്കുക.

Yoga Asanas For Your Brain

അധോമുഖ ശവാസനം - തലച്ചോറിന്‍റെ മികച്ച പ്രവര്‍ത്തനത്തിന് സഹായകരമായ ആസനമാണിത്. ഇത് ചെയ്യാന്‍ നിങ്ങളുടെ മുട്ടുകള്‍ തറയില്‍ നിന്നുയര്‍ത്തി നെഞ്ച് കാലിലേക്ക് അമര്‍ത്തുക.

Yoga Asanas For Your Brain

English summary

Yoga Asanas For Your Brain

The following are a few yoga asanas for brain that need to be done on a daily basis.
Story first published: Thursday, July 14, 2016, 16:01 [IST]
X
Desktop Bottom Promotion