വൈകിയ ആര്‍ത്തവവും ദീര്‍ഘായുസ്സും!

Posted By: Staff
Subscribe to Boldsky

ആര്‍ത്തവം വൈകുന്നതും ആര്‍ത്തവവിരാമം വൈകുന്നതും സത്രീകള്‍ 90 വയസ്സുവരെ ജീവിച്ചിരിക്കാന്‍ സഹായിക്കുമെന്ന് ഒരു പുതിയ പഠനത്തില്‍ പറയുന്നു. 12 വയസ്സിലോ അതിന് ശേഷമോ ആര്‍ത്തവം ആരംഭിച്ചതും, 50 വയസ്സിന് ശേഷം സ്വഭാവികമായോ സര്‍ജറി മൂലമോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്ത സ്ത്രീകള്‍ 90 വയസ്സിലേറെ ജീവിച്ചിരുന്നേക്കാം എന്നാണ് കണ്ടെത്തലുകള്‍ കാണിക്കുന്നത്.

40 വര്‍ഷത്തിലേറെ പ്രത്യുദ്പാദനക്ഷമതയുള്ള സ്ത്രീകള്‍ക്കും ആയുസ്സ് ദീര്‍ഘിച്ചേക്കാം. ആര്‍ത്തവം വൈകി ആരംഭിച്ച സ്ത്രീകളില്‍ ഹൃദയം, കൊറോണറി സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ കുറവായാണ് കാണുന്നതെന്നും ആര്‍ത്തവവിരാമം വൈകി സംഭവിച്ച സ്ത്രീകള്‍ക്ക് മികച്ച ആരോഗ്യമുണ്ടാകുമെന്നും സാന്‍ഡിയെഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പോസ്റ്റ് ഡോക്ട്രല്‍ വിദ്യാര്‍ത്ഥിയായ അലാദിന്‍ ഷദ്യാബ് പറയുന്നു.

Women With Late Onset Of Puberty And Menopause May Live Longer

ആര്‍ത്തവം വൈകി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്ത സ്ത്രീകള്‍ പുകവലിക്കാരാകാനും അവര്‍ക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത കുറവുമാണ്. പുകവലി പോലുള്ള കാര്യങ്ങള്‍ കാര്‍ഡിയോവാസ്കുലാര്‍ സിസ്റ്റത്തിനും അണ്ഡകോശങ്ങള്‍ക്കും തകരാറുണ്ടാക്കുകയും അത് ആര്‍ത്തവവിരാമം നേരത്തെ സംഭവിക്കുന്നതിന് കാരണമാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ആര്‍ത്തവവിരാമം വൈകിയതും, ദീര്‍ഘിച്ച പ്രത്യുദ്‍പാദന കാലവുമുള്ള സ്ത്രീകള്‍ളില്‍ കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് ഷദ്യാബ് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഈ പഠനത്തില്‍ ആദ്യം പ്രത്യുദ്‍പാദനപരമായ ഘടകങ്ങളെ ഒരു നിശ്ചിത പ്രായം വരെ, അതായത് 90 വയസ്സുവരെ ജീവിക്കുന്നതുമായി ബന്ധപ്പെടുത്തി വിലയിരുത്തി. 16,000 പഠന പങ്കാളികളെ 21 വര്‍ഷം നിരീക്ഷിക്കുകയും 55 ശതമാനം ആളുകള്‍ 90 വയസ്സ് പിന്നിട്ടതായും കണ്ടെത്തി.

English summary

Women With Late Onset Of Puberty And Menopause May Live Longer

Late onset of puberty as well as a late arrival of menopause is likely to increase the chances of women surviving upto 90 years, says a study
Story first published: Saturday, August 6, 2016, 7:00 [IST]
Subscribe Newsletter