For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നിശബ്ദ കൊലയാളിയെ സ്ത്രീകള്‍ സൂക്ഷിക്കുക

|

ആരോഗ്യകാര്യത്തില്‍ സ്ത്രീ ആയാലും പുരുഷനായാലും അല്‍പം കൂടുതല്‍ ശ്രദ്ധ
നല്‍കേണ്ടത്‌ അത്യാവശ്യമാണ്. ഓവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പല സ്ത്രീകളും അറിയാതെ പോകുന്നവയാണ് ഓവേറിയന്‍ ക്യാന്‍സര്‍. അടുക്കളയില്‍ ഉണ്ടാവേണ്ട ഔഷധങ്ങള്‍!

ഇതിന്റെ ലക്ഷണങ്ങള്‍ അവഗണിയ്ക്കുന്നതു കൊണ്ട് തന്നെയാണ് ഇത് പലപ്പോഴും അറിയാതെ പോകുന്നത് എന്നതാണ് സത്യം. ഇന്നത്തെ ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണരീതിയുമാണ് പലപ്പോഴും ഓവേറിയന്‍ ക്യാന്‍സറിന്റെ പ്രധാന കാരണം. എന്തൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്നു നോക്കാം. വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ക്യാന്‍സര്‍??

ക്രമം തെറ്റിയുള്ള ആര്‍ത്തവം

ക്രമം തെറ്റിയുള്ള ആര്‍ത്തവം

ക്രമം തെറ്റിയുള്ള ആര്‍ത്തവം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ തുടക്കമാകാം. എന്നാല്‍ ഇത്തരത്തില്‍ ആര്‍ത്തവക്രമക്കേടുകള്‍ കണ്ടു തുടങ്ങിയാല്‍ വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്. ഇത് പലപ്പോഴും ഓവേറിയന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം.

 അമിതവണ്ണം

അമിതവണ്ണം

ഭക്ഷണം അധികം കഴിയ്ക്കാതെ തന്നെ അമിതവണ്ണം എന്ന പ്രശ്‌നം ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് തന്നെ ഉടന്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്.

മലബന്ധം

മലബന്ധം

മലബന്ധം പലവിധ കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ സ്ത്രീകളില്‍ സ്ഥിരമായി മലബന്ധം ഉണ്ടാകുമ്പോള്‍ ചില പ്രധാന കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാകും എന്നതാണ് കാര്യം.

അമിതമായ മുടി കൊഴിച്ചില്‍

അമിതമായ മുടി കൊഴിച്ചില്‍

അമിതമായ മുടി കൊഴിച്ചിലും ശ്രദ്ധിക്കേണ്ട ഒന്നാണ്. മുടി കൊഴിച്ചില്‍ നോര്‍മലാണ് എന്ന് കരുതി അതിനെ മറക്കരുത്. കാരണം ഓവേറിയന്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍.

പുറം വേദന

പുറം വേദന

പുറം വേദന സ്ത്രീകളില്‍ സാധാരണയായി കണ്ടു വരുന്ന ഒന്നാണ്. ആര്‍ത്രൈറ്റിസിന്റേയോ മറ്റോ ആകുമെന്ന് കരുതി നിസ്സാരമായി തള്ളിയാല്‍ അത് പിന്നീട് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതാണ് സത്യം.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഓവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളഇല്‍ പ്രധാനിയാണ് ഛര്‍ദ്ദി. അണ്ഡാശയ പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതാണ് ഇതിന് കാരണം.

 ലൈംഗികബന്ധത്തിനിടയ്ക്ക് വേദന

ലൈംഗികബന്ധത്തിനിടയ്ക്ക് വേദന

ലൈംഗിക ബന്ധത്തിനിടയ്ക്ക് അതിശക്തമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഓവേറിയന്‍ ക്യാന്‍സര്‍ ലക്ഷണമായി വിലയിരുത്താം. ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സ എടുക്കുക.

അമിതവിയര്‍പ്പ്

അമിതവിയര്‍പ്പ്

യാതൊരു വിധത്തിലുള്ള കഠിനാധ്വാനവും ചെയ്യാതെ തന്നെ അമിതമായി വിയര്‍പ്പ് ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. അമിതമായ വിയര്‍പ്പ് പലപ്പോഴും പല രോഗലക്ഷണങ്ങളുടേയും തുടക്കമാണ്.

English summary

Women Should Never Ignore These Signs Of The Silent Killer

Ovarian cancer is the fifth on the list of cancers that attack the women, after breast, colon, uterus, and stomach. Women Should never ignore these signs of the “silent killer”.
Story first published: Monday, June 27, 2016, 17:14 [IST]
X
Desktop Bottom Promotion