ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കണം, കാരണം

Posted By:
Subscribe to Boldsky

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ സഹായകമാണെന്ന കാര്യം ലോകം അംഗീകരിച്ചു കഴിഞ്ഞു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും ചെറുത്തു തോല്‍പ്പിയ്ക്കാനും സഹായകമാണ്.

ഗ്രീന്‍ ടീ പല രീതിയിലും കുടിയ്ക്കാം, മധുരം ചേര്‍ത്തും ചേര്‍ക്കാതെയും തേന്‍ ചേര്‍ത്തും ചെറുനാരങ്ങ ചേര്‍ത്തുമെല്ലാം.

ഗ്രീന്‍ ടീയുടെ കാര്യം പറഞ്ഞ പോലെത്തന്നെയാണ് ചെറുനാരങ്ങയുടെ കാര്യവും. ഇതും ആന്റിഓക്‌സിഡന്റുകള്‍ ഏറെ അടങ്ങിയതാണ്.

ഗ്രീന്‍ ടീയില്‍ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിച്ചാലോ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ, 13 നിര്‍ഭാഗ്യമായതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു.

പ്രതിരോധശേഷി

പ്രതിരോധശേഷി

ചെറുനാരങ്ങാനീരും ഗ്രീന്‍ ടീയും ചേരുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാകും. കാരണം ഗ്രീന്‍ ടീയിലേയും ചെറുനാരങ്ങയിലേയും ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ തന്നെ കാരണം.

പല്ലുകള്‍, എല്ലുകള്‍, രക്തക്കുഴലുകള്‍, ശരീരത്തിലെ കോശങ്ങള്‍

പല്ലുകള്‍, എല്ലുകള്‍, രക്തക്കുഴലുകള്‍, ശരീരത്തിലെ കോശങ്ങള്‍

പല്ലുകള്‍, എല്ലുകള്‍, രക്തക്കുഴലുകള്‍, ശരീരത്തിലെ കോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ-ചെറുനാരങ്ങാക്കൂട്ട് ഏറെ നല്ലതാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

ഗ്രീന്‍ ടീയിലെ ഇജിസിജി തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയും ഇതിനു സഹായിക്കും. ഇതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ തടി കുറയാന്‍ ഏറെ എളുപ്പം. സ്വയംഭോഗം സ്ത്രീയ്ക്കു വിലക്കപ്പെട്ട കനിയല്ല....

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ് മെലിഞ്ഞവരേപ്പോലു അകറ്റുന്ന പ്രശ്‌നമാണ്. ഇത് പോകാനും എളുപ്പമല്ല. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഗ്രീന്‍ ടീ, ചെറുനാരങ്ങ എന്നിവ. ഇത രണ്ടും ചേരുമ്പോള്‍ വയറ്റിലെ കൊഴുപ്പു കത്തിപ്പോകാന്‍ ഏറെ എളുപ്പമാണ്.

കാക്ചിന്‍

കാക്ചിന്‍

ചായയിലെ കാക്ചിന്‍ എന്ന ഘടകം ക്യാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്. എന്നാല്‍ ഇത് ശരീരത്തിന് പൂര്‍ണമായും വലിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. വൈറ്റമിന്‍ സി ക്യാക്ചിന്‍ എന്ന ആ ഘടകം വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുന്നു. അതായത് ഗ്രീന്‍ ടീയിലെ ഈ ഘടകം ശരീരത്തിന് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നതു സഹായിക്കും. 42,000 ജാപ്പനീസ് സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തില്‍ ദിവസവും ഇതു ശീലമാക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ദഹനപ്രക്രിയ ശക്തിപ്പെടുത്താന്‍ ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. പ്രത്യേകിച്ച് അമിതഭക്ഷണം, മസാല കലര്‍ന്ന ഭക്ഷണം എന്നിവയെങ്കില്‍.

അസിഡിറ്റി

അസിഡിറ്റി

ഗ്രീന്‍ ടീയിലെ കഫീന്‍ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും. ചെറുനാരങ്ങ ചേരുന്നത് ഇത് കുറയ്ക്കും. വയറിനെ ആല്‍ക്കലൈനാക്കും. ഇതുകൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയും.

ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കണം

ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കണം

പ്രയോജനം പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ മധുരം ഈ കൂട്ടില്‍ ഓഒഴിവാക്കുക. അല്ലെങ്കില്‍ തേന്‍ ചേര്‍ക്കുക.

English summary

Why You Should Add Lemon Juice In Green Tea

Why You Should Add Lemon Juice In Green Tea, read more to know about,
Story first published: Thursday, October 27, 2016, 14:40 [IST]
Please Wait while comments are loading...
Subscribe Newsletter