സ്‌ത്രീയുടെ അടിവസ്‌ത്രത്തില്‍ രക്തം, രഹസ്യകാരണം?

Posted By:
Subscribe to Boldsky

സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവസമയത്തു ബ്ലീഡിംഗുണ്ടാകുന്നത സാധാരണയാണ്‌. ഇത്‌ പലരിലും പല തരത്തിലും വ്യത്യാസപ്പെട്ടിരിയ്‌ക്കുകയും ചെയ്യൂം.

എന്നാല്‍ ഇതല്ലാത്ത സമയത്തും ചിലപ്പോള്‍ സ്‌ത്രീകള്‍ക്കു രക്തസ്രാവമുണ്ടാകാം. ഈ രക്തസ്രാവം അടിവസ്‌ത്രത്തില്‍ രക്തക്കറയായി സ്‌ത്രീയെ ഭയപ്പെടുത്തുകയും ചെയ്യാം. ഇതിനുള്ള കാരണങ്ങള്‍ പലതാണ്‌. ദിവസവും ഒരു സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിച്ചാല്‍.....

ആര്‍ത്തവസമയത്തല്ലാതെ സ്‌ത്രീയ്‌ക്ക്‌ ബ്ലീഡിംഗുണ്ടാകുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ, ചിലതെങ്കിലും ഭയപ്പെടുത്തുന്ന കാരണങ്ങളാകാം.

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷന്‍ ബ്ലീഡിംഗിനുള്ള ഒരു കാരണമാണ്‌. ഇത്‌ സ്‌പോട്ടുകളായാണ്‌ സാധാരണ കാണപ്പെടുക. ഇതും ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളിലാകും.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

അപൂര്‍വം ചില സ്‌ത്രീകളില്‍ ഗര്‍ഭധാരണം ഇത്തരത്തിലെ ബ്ലീഡിംഗ്‌ കാരണമാകാം. ആദ്യത്തെ 12 ആഴ്‌ചകളിലാണ്‌ ഇതു സംഭവിയ്‌ക്കുക. ഇത്‌ വളരെ നേര്‍ത്തതായ രക്തസ്രാവമായിരിയ്‌ക്കും.

രക്തം

രക്തം

രക്തം കട്ടി കുറയാനുള്ള മരുന്നുകള്‍ കഴിയ്‌ക്കുന്നത്‌ ഇത്തരത്തിലെ ബ്ലീഡിംഗിന്‌ കാരണമാകാറുണ്ട്‌. ഗര്‍ഭനിരോധനഗുളികകളും ചിലപ്പോള്‍ ബ്ലീഡിംഗ്‌ കാരണമാകും. ഇവയിലെ ഹോര്‍മോണുകള്‍ തന്നെ വില്ലന്‍.

ഗൊണോറിയ

ഗൊണോറിയ

ഗൊണോറിയ പോലുള്ള ലൈംഗികജന്യ രോഗങ്ങളും ബ്ലീഡിംഗ്‌ കാരണമാകാം. പ്രത്യേകിച്ചു ലൈംഗികബന്ധത്തിനു ശേഷം. ഗര്‍ഭാശയമുഖത്തു നിന്നുള്ള ബ്ലീഡിംഗാണിത്‌.

കോപ്പര്‍ ടി

കോപ്പര്‍ ടി

കോപ്പര്‍ ടി പോലുള്ള ഐയുഡികള്‍ 25 ശതമാനം സ്‌ത്രീകളില്‍ രക്തസ്രാവത്തിനു കാരണമാകാറുണ്ട്‌. ഇതിലെ ലെവോനോര്‍ജെസ്‌ട്രോള്‍ എന്ന ഹോര്‍മോണാണ്‌ കാരണമാകുന്നത്‌.

ഹൈപ്പോതൈറോയ്‌ഡ്‌

ഹൈപ്പോതൈറോയ്‌ഡ്‌

ഹൈപ്പോതൈറോയ്‌ഡ്‌ വജൈനല്‍ ബ്ലീഡിംഗിനു കാരണമാകാറുണ്ട്‌. തൈറോയ്‌ഡ്‌ പിറ്റിയൂറ്ററി ഗ്രന്ഥികളെ ബാധിയ്‌ക്കുന്നതാണ്‌ കാരണം.രതിമൂര്‍ഛയുടെ ആരോഗ്യഗുണങ്ങള്‍

ശക്തിയേറിയ ലൈംഗികബന്ധം

ശക്തിയേറിയ ലൈംഗികബന്ധം

ശക്തിയേറിയ ലൈംഗികബന്ധം, ലൂബ്രിക്കേഷന്‍ കുറവ്‌, ആദ്യലൈംഗികബന്ധം തുടങ്ങിയവയെല്ലാം രക്തസ്രാവത്തിനുള്ള കാരണങ്ങളാണ്‌.

Read more about: health body
English summary

Why Women Bleed Without Periods

Why Women Bleed Without Periods, Read more to know about,
Story first published: Saturday, September 24, 2016, 11:46 [IST]