For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിയ്ക്കുന്നത് ഉപ്പുവെള്ളത്തിലാക്കൂ...

|

എന്തിനാണ് നമ്മള്‍ കുളിയ്ക്കുന്നതെന്ന ചോദ്യം എപ്പോഴെങ്കിലും സ്വയം ചോദിച്ച് നോക്കിയിട്ടുണ്ടോ? വ്യക്തി ശുചിത്വം പാലിയ്ക്കുക എന്നതാണ് കുളിയുടെ അടിസ്ഥാന ആവശ്യം. എന്നാല്‍ കുളിയ്ക്കുന്നതിലൂടെ വേറെയും ചില ഉദ്ദേശ്യങ്ങളുണ്ട്. വ്യക്തി ശുചിത്വം എന്നതലുപരി നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കുളി ഉത്തമമാണ്. പച്ചവെള്ളത്തിലെ കുളി ആരോഗ്യവും ഊര്‍ജ്ജവും എല്ലാം നല്‍കും.

പച്ചവെള്ളത്തിലും ചൂടുവെള്ളത്തിലും നമ്മള്‍ കുളിയ്ക്കാറുണ്ട്. പലപ്പോഴും കുളിയ്ക്കുമ്പോള്‍ അല്‍പം കൂടി വൃത്തിയാവട്ടെ എന്നു കരുതി ഡെറ്റോള്‍ ഒഴിച്ചു വരെ നമ്മള്‍ കുളിയ്ക്കാറുണ്ട്. എന്നാല്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചു നോക്കൂ. ഇത് നല്‍കുന്ന ശാരീരിക- മാനസിക ഊര്‍ജ്ജം ഒന്നു വേറെ തന്നെയാണ്.

സന്ധികളിലെ വേദന

സന്ധികളിലെ വേദന

സന്ധികളിലെ വേദന കുറയാന്‍ ഏറ്റവും ഉത്തമാണ് ഇത്തരത്തിാെരു മാര്‍ഗ്ഗം. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ ഇത് സന്ധികളിലും മസിലിലുമുണ്ടാകുന്ന എല്ലാ വേദനയേയും ഇല്ലാതാക്കുന്നു.

 ചര്‍മ്മത്തിന് നല്ലത്

ചര്‍മ്മത്തിന് നല്ലത്

ചര്‍മ്മത്തെ സുന്ദരമാക്കാനും മൃദുലമാക്കാനും ഉപ്പു വെള്ളത്തിലുള്ള കുളി സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു

ശരീരത്തിലുണ്ടാകുന്ന വിഷാംശത്തെ പുറന്തള്ളുന്നതിന് ഉപ്പു വെള്ളത്തിലെ കുളി സഹായിക്കുന്നു. മെറ്റബോളിസം റേറ്റ് ഇതിലൂടെ ഉയര്‍ത്തുകയും ചെയ്യുന്നു.

പുറം വേദനയ്ക്ക് പരിഹാരം

പുറം വേദനയ്ക്ക് പരിഹാരം

പുറം വേദനയ്ക്ക് പരിഹാരമാണ് ഉപ്പുവെള്ളത്തിലെ കുളി. സ്ഥിരമായി ഇരുത്തം മൂലമുണ്ടാകുന്ന ബാക്ക് പെയിന്‍ ഇല്ലാതാക്കാന്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ മതി.

 ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരമാണ് ഇത്തരത്തിലുള്ള കുളി. എന്നാല്‍ വെള്ളം ചൂടാക്കിയിതിന് ശേഷം അല്‍പം ഉപ്പ് കൂടി ചേര്‍ത്ത് ആ വെള്ളത്തില്‍ കുളിച്ചാല്‍ ആര്‍ത്രൈറ്റിസ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

English summary

Why Salt water bath is good for your health

bathing with salt water has its own little health benefits that normal water doesn't provide you with.
Story first published: Friday, January 29, 2016, 17:16 [IST]
X
Desktop Bottom Promotion