For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറിനെ തുരത്താന്‍ വെളുത്ത നിറം ബെസ്റ്റാ

|

ക്യാന്‍സര്‍ എന്നും നമ്മളെ ഭയപ്പെടുത്തുന്ന അസുഖമാണ്. ക്യാന്‍സറിന്റെ ഭീകരത കണ്ടവര്‍ക്കും അനുഭവിച്ചിട്ടുള്ളവര്‍ക്കും അതുണ്ടാക്കുന്ന മുറിവുകള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതായിരിക്കും. എന്നാല്‍ ഇനി ക്യാന്‍സര്‍ രോഗികള്‍ക്കാശ്വാസമായി ചില കണ്ടെത്തലുകള്‍ നടത്തിയിരിക്കുകയാണ് നമ്മുടെ ശാസ്ത്ര ലോകം. ചൈനീസ് ശാസ്ത്രഞ്ജന്‍മാരാണ് ഇത്തരത്തില്‍ ക്യാന്‍സറിനെ വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ ഉപയോഗിച്ച് ഇല്ലാതാക്കാം എന്ന് കണ്ടെത്തിയിരിക്കുന്നത്. ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

stomach cancer

വയറ്റിലെ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനാണ് വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ക്കു കഴിയുക എന്നാണ് പഠനഫലം. ഉരുളക്കിഴങ്ങ്, കൊളിഫഌവര്‍, ഉള്ളി തുടങ്ങിയവ കഴിയ്ക്കുന്നത് ഇത്തരത്തില്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനു വിപരീതമായി ബിയര്‍, മദ്യം, ഉപ്പ് എന്നിവ ഇത്തരം രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നും പറയുന്നു. ഇവ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം

cabbage

ചൈനയിലെ സെജിനാഗ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പല വെളുത്ത പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു. പ്രത്യേകിച്ചും വയറിലെ ക്യാന്‍സര്‍ കോശങ്ങളെ. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
64 പുരുഷന്‍മാരിലും 120 സ്ത്രീകളിലുമായി നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരം നിഗമനം.

potato

വെളുത്ത പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുന്നവരില്‍ വയറ്റിലെ ക്യാന്‍സറിന്റെ സാധ്യത എത്രയോ മടങ്ങ് കുറവാണെന്നാണ് തെളിയിക്കപ്പെട്ടത്. വയറ്റിലെ ക്യാന്‍സര്‍ കൊണ്ടു മാത്രം 4800 പേരാണ് ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിയ്ക്കുന്നത്. ക്യാബേജ്, സെലറി, പഴങ്ങള്‍, മറ്റു പച്ചക്കറികള്‍ എന്നിവയെല്ലാം ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതാണ്.

English summary

White Vegetables Can Reduce Stomach Cancer Risk

According to a study by Chinese scientists, you could reduce the chance of developing stomach cancer if you consume more white vegetables, such as cauliflower and potatoes.
Story first published: Tuesday, January 5, 2016, 14:50 [IST]
X
Desktop Bottom Promotion