ബ്രേക്‌ഫാസ്റ്റിന്‌ മുട്ട കഴിയ്‌ക്കുമ്പോള്‍......

Posted By:
Subscribe to Boldsky

മുട്ട ചുരുക്കം സമീകൃതാഹാരങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ്‌. പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഒരുമിച്ചു നല്‍കുന്ന ഒരു ഭക്ഷണം.

ആഴ്‌ചയില്‍ മൂന്നു മുട്ടയെങ്കിലും കഴിയ്‌ക്കണമെന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. പ്രത്യേകിച്ചു പ്രാതലിന്‌ കഴിയ്‌ക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്‌. ഇതിന്‌ കാരണങ്ങളും പറയാനുണ്ട്‌.

ആഴ്‌ചയില്‍ മൂന്നു മുട്ട വീതമെങ്കിലും, പ്രത്യേകിച്ചു പ്രാതലിന്‌ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചറിയൂ. യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍

ഊര്‍ജം

ഊര്‍ജം

മുട്ട കഴിയ്‌ക്കുന്നത്‌ ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഒരു മുട്ടയില്‍ തന്നെ 15 ശതമാനം റൈബോഫ്‌ളേവിനുണ്ട്‌. ഭക്ഷണം ഊര്‍ജമായി മാറാന്‍ സഹായിക്കുന്ന ഘടകം.

ഹൃദയാരോഗ്യത്തിന്‌

ഹൃദയാരോഗ്യത്തിന്‌

ഹൃദയാരോഗ്യത്തിന്‌ ഇത്‌ ഏറെ ഗുണകരമാണ്‌. നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ ഇത്‌ വര്‍ദ്ധിപ്പിയ്‌ക്കും. മുട്ട ചിലരില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കുമെന്നു പറയുമെങ്കിലും ഇതിന്‌ മറ്റൊരു വശമുണ്ട്‌. കൂട്ടത്തോടെയുള്ള ചെറിയ കൊളസ്‌ട്രോളാണ്‌ ഹൃദയപ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. എന്നാല്‍ മുട്ട ചെറിയ കണികകളെ വലുതാക്കുന്നു. ഇതുവഴി ഇവയുടെ കൊളസ്‌ട്രോള്‍ ദോഷം വരുത്തില്ലെന്നര്‍ത്ഥം.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ മുട്ട ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ എപ്പോഴും അണുബാധകളും അസുഖങ്ങളുമുള്ളവര്‍ ദിവസവും ഒരു മുട്ട കഴിച്ചാലും ദോഷമില്ലെന്നു പറയാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഇതിലെ പ്രോട്ടീന്‍ വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഇതുവഴി അമിതഭക്ഷണവും ഇതുവഴിയുണ്ടാകുന്ന തടിയും നിയന്ത്രിയ്‌ക്കാം.

ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതിനും മുട്ട ഏറെ നല്ലതാണ്‌. ഇതുവഴിയും തടി കുറയും.

 തലച്ചോറിന്റെ ആരോഗ്യത്തിന്‌

തലച്ചോറിന്റെ ആരോഗ്യത്തിന്‌

ഇതിലെ കൊളീന്‍ തലച്ചോറിന്റെ ആരോഗ്യത്തിന്‌ ഏറെ ഉത്തമമാണ്‌. കൊളീന്‍ കുറവ്‌ ന്യൂറോസംബന്ധമായ പല അസുഖങ്ങള്‍ക്കും വഴിയൊരുക്കും.

അമിനോആസിഡുകള്‍

അമിനോആസിഡുകള്‍

നമ്മുടെ ശരീരം 11 തരം അമിനോആസിഡുകള്‍ ഉല്‍പാദിപ്പിയ്‌ക്കും. എന്നാല്‍ ആകെ 20 തരം ശരീരത്തിന്‌ ആവശ്യമാണ്‌. ബാക്കിയുള്ള 9 അമിനോആസിഡുകളും മുട്ടയില്‍ നിന്നും ലഭിയ്‌ക്കും.

 വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

സാധാരണ ഭക്ഷണങ്ങളില്‍ നിന്നും വൈറ്റമിന്‍ ഡി ലഭിയ്‌ക്കാന്‍ പ്രയാസമാണ്‌. എന്നാല്‍ മുട്ട ഇതിന്റെ നല്ലൊരു ഉറവിടമാണ്‌. ഇതുവഴി കാല്‍സ്യം ശരീരത്തിനു ലഭ്യമാക്കാനും എല്ലുകളുടേയും പല്ലിന്റെയും ആരോഗ്യത്തിനും സഹായിക്കും.

കണ്ണുകളുടെ ആരോഗ്യം

കണ്ണുകളുടെ ആരോഗ്യം

മുട്ടയില്‍ ലുട്ടെയ്‌ന്‍, സീക്‌സാന്തിന്‍ എന്നീ രണ്ട്‌ കാര്‍ട്ടെനോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്‌. പ്രായമായവരില്‍ അന്ധതയ്‌ക്ക്‌ കാരണമാകുന്ന മാക്യുലാര്‍ ഡിജെനറേഷന്‍ എന്ന അസുഖത്തെ ഇവ ചെറുക്കുകയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. തിമിര സാധ്യത കുറയ്‌ക്കാനും ഇവയ്‌ക്ക്‌ കഴിയും.

സ്‌തനാര്‍ബുദ സാധ്യത

സ്‌തനാര്‍ബുദ സാധ്യത

സ്‌തനാര്‍ബുദത്തെ ചെറുക്കുന്നു പതിവായി മുട്ട കഴിച്ചാല്‍ സ്‌തനാര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ കഴിയും. സ്തനങ്ങള്‍ തമ്മില്‍ വലിപ്പവ്യത്യാസമോ, എങ്കില്‍....

English summary

What Happens When You Eat Egg For Breakfast

What Happens When You Eat Egg For Breakfast, read more to know about,