For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും !!

|

ഭക്ഷണം ആരോഗ്യകരമാകുന്നത് കഴിയ്ക്കുന്ന സമയം അടിസ്ഥാനപ്പെടുത്തിക്കൂടിയാണ്. ചില ഭക്ഷണങ്ങള്‍ ചില സമയം കഴിയ്ക്കാന്‍ പാടില്ലെന്നു തന്നെ പറയാം. കാരണം ആരോഗ്യത്തേക്കാളേറെ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത് വരുത്തി വയ്ക്കുക.

തൈരിന്റെ കാര്യം തന്നെയെടുക്കാം. ആരോഗ്യഗുണങ്ങളാല്‍ ഏറെ സമ്പുഷ്ടമായ ഒന്നാണിത്. കാല്‍സ്യം സമ്പുഷ്ടം, ബിപി, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കും എന്നിങ്ങനെ പോകുന്നു ഇതിന്റെ ആരോഗ്യഗുണങ്ങള്‍.

എന്നാല്‍ തൈരു കഴിയ്ക്കാന്‍ ആയുര്‍വേദം ചില സമയവും വഴികളുമെല്ലാം നിര്‍ദേശിയ്ക്കുന്നു.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രി ശരീരത്തില്‍ കഫദോഷം കൂടുമെന്നാണ് ആയുര്‍വേദം പറയുന്നത്. തൈര് രാത്രി കഴിയ്ക്കുന്നത് ഇതു വര്‍ദ്ധിപ്പിയ്ക്കും. കഫദോഷം മാത്രമല്ല, പിത്തദോഷവും ഇതു വര്‍ദ്ധിപ്പിയ്ക്കും. ദഹനക്കേടു വരുത്തും. നട്ടുച്ചയ്ക്ക് വെയിലത്തു നില്‍ക്കുന്നതിനു സമാനമാണ് രാത്രി തൈരു കഴിയ്ക്കുന്നതെന്നാണ് ആയുര്‍വേദം പറയുന്നത്. നട്ടുച്ചയ്ക്കു വെയിലേല്‍ക്കുന്നതും പിത്തദോഷം വര്‍ദ്ധിപ്പിയ്ക്കും.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരു കഴിയ്ക്കണമെന്നു നിര്‍ബന്ധമെങ്കില്‍ ഒരു നുള്ളു കുരുമുളകുപൊടി ചേര്‍ത്തു കഴിയ്ക്കാം. അല്ലെങ്കില്‍ ഒരു നുള്ള് ഉലുവ ചേര്‍ത്തു കഴിയ്ക്കാം. ഇത് ദഹനക്കേടിനു നല്ലതാണ്. വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രി തൈരു നിര്‍ബന്ധമെങ്കില്‍ ഇതില്‍ നെയ്യ്, തേന്‍, നെല്ലിക്ക എന്നിവ ചേര്‍ത്തു കഴിയ്ക്കാം.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാവിലെ തൈരു കഴിയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്തു കഴിയ്ക്കരുതെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍ രാത്രിയിലെങ്കില്‍ ഒരു നുള്ളു പഞ്ചസാര ചേര്‍ത്തു കഴിയ്ക്കാം. ദഹനത്തെ സഹായിക്കും.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

തൈര് യാതൊരു കാരണവശാലും ചൂടാക്കിയോ ചൂടോടെയോ കഴിയ്ക്കരുത്.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരു കഴിച്ചാല്‍ പനി, അനീമിയ, മഞ്ഞപ്പിത്തം, തലചുറ്റല്‍, ചര്‍മപ്രശ്‌നങ്ങള്‍, രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകുമെന്ന് ആയുര്‍വേദം പറയുന്നു.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

തൈരിനേക്കാള്‍ സംഭാരമാണ് കൂടുതല്‍ നല്ലതെന്നും ആയുര്‍വേദം പറയുന്നു.

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

രാത്രിയില്‍ തൈരും നട്ടുച്ചയ്ക്കു വെയിലും

തൈര് വേനലില്‍ തൈരുസാദമായി കഴിയ്ക്കാം. വയറിനേറെ നല്ലതാണ്. റെയ്ത്ത അല്ലെങ്കില്‍ സാലഡാക്കിയും തൈര് കഴിയ്ക്കാം. സ്വപ്‌നത്തിലും സെക്‌സോ, അര്‍ത്ഥമുണ്ട്‌.....

English summary

What Ayurveda Says About Consuming Curd At Night

Want To Know what ayruveda says about consuming curd at night? Read more,
X
Desktop Bottom Promotion