അമിതവണ്ണത്തിനു കാരണം നെയില്‍ പോളിഷോ?

Posted By:
Subscribe to Boldsky

അമിതവണ്ണത്തിന്റെ കാരണങ്ങളില്‍ ഇന്നു പലതും നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും അപ്പുറമുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പുതിയതായി ഒരു കാരണം കൂടി അമിതവണ്ണം ഉണ്ടാവാന്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.

നെയില്‍ പോളിഷ് തന്നെയാണ് താരം. നെയില്‍ പോളിഷ് നഖത്തിന് ഭംഗി നല്‍കുമെന്നത് മാത്രമല്ല കാര്യം ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുക കൂടി ചെയ്യുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. വയറൊതുക്കാന്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്

ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയും എന്‍വയോണ്‍മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് നെയില്‍ പോളിഷ് അമിതവണ്ണത്തിന് കാരണമാകുമെന്ന് കണ്ടെത്തിയത്. ഇനി ഇടവിട്ട് നഖങ്ങളില്‍ പെയിന്റടിക്കുന്നവര്‍ ഒരല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

 ടി പി എച്ച് പി കാരണം

ടി പി എച്ച് പി കാരണം

ട്രിഫിനേല്‍ ഫോസ്‌ഫേറ്റ് അഥവാ ടി പി എച്ച് പി ആണ് അമിതവണ്ണത്തിന് കാരണമാകുന്നത്. നെയില്‍ പോളിഷ് നഖങ്ങളില്‍ നിന്ന് അടര്‍ന്നു പോകാതെ പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നതാണ് ഇത്.

ഫെതലറ്റും ഉപയോഗിക്കുന്നു

ഫെതലറ്റും ഉപയോഗിക്കുന്നു

ജനിതക പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്ന ഫെതലറ്റ് ആണ് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതു കൊണ്ടാണ് ടി പി എച്ച് പി ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ ഇതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

അന്ധസ്രാവി ഗ്രന്ധിയുടെ പ്രവര്‍ത്തനം

അന്ധസ്രാവി ഗ്രന്ധിയുടെ പ്രവര്‍ത്തനം

നെയില്‍ പോളിഷിലുള്ള ടി പി എച്ച് പി അന്ധസ്രാവി ഗ്രന്ധിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഇത് ഹോര്‍മോണിന്റെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കുന്നു.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

ശരീരഭാരത്തിന്റെ കാര്യത്തിലും ടി പി എച്ച് പി മോശക്കാരനല്ല. ശാരീരിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും അതുവഴി അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യുന്നു.

തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ

തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ

ടി പി എച്ച് പി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് ട്രാന്‍സ്പരന്റ് ആയ നെയില്‍ പോളിഷുകളിലാണ്. നെയില്‍ പോളിഷ് തിരഞ്ഞെടുക്കുമ്പോള്‍ നിറമുള്ളവ തിരഞ്ഞെടുക്കാന്‍ കഴിവതും ശ്രദ്ധിക്കുക.

ആരോഗ്യമുള്ള നിറം നല്‍കാം

ആരോഗ്യമുള്ള നിറം നല്‍കാം

നഖമായാലും ശരീരത്തിന്റെ ഭാഗം തന്നെയാണ് അതുകൊണ്ട് നഖത്തിന് പെയിന്റടിക്കുമ്പോള്‍ ഇനി മുതല്‍ അല്‍പം കൂടി ശ്രദ്ധിക്കുക.

English summary

Wearing Nail Polish Could Make You Gain Weight

Did You Know Wearing Nail Polish Could Make You Gain Weight? Here’s Why.
Story first published: Wednesday, March 2, 2016, 8:00 [IST]