For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറൊതുക്കാന്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്

|

കുടവയറിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. അതുകൊണ്ട് തന്നെ ഇതു കുറയ്ക്കാന്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ കഷ്ടപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ പിടിപ്പു കേടു കൊണ്ടാണ് വയറു ചാടുന്നതും കുടവയര്‍ ആകുന്നതും എല്ലാം.

വയറിന്റെ കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ സ്ത്രീകളാണ് നല്‍കേണ്ടത്. ഇന്നത്തെ സ്ത്രീകളുടെ പേടി സ്വപ്‌നമാണ് പലപ്പോഴും വയര്‍ ചാടുന്നത്. അരക്കെട്ടിന്റെ ഒതുക്കമില്ലായ്മ ഇന്നത്തെ സ്ത്രീകളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

അതുകൊണ്ട് തന്നെ ഒതുങ്ങിയ വയര്‍ ആഗ്രഹിക്കുന്നവര്‍ ഇനി വയറിന്റെ കാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധ കൊടുത്തോളൂ. ശരീരത്തിന്റെ ആകാരഭംഗി നഷ്ടപ്പെടുത്തുന്ന ഈ ശീലത്തിന് നമുക്ക് ഇവിടെ നിന്നു തന്നെ കടിഞ്ഞാണിടാം.

ജീവിത രീതികള്‍ മാറ്റിയെടുക്കുക

ജീവിത രീതികള്‍ മാറ്റിയെടുക്കുക

ജീവിത രീതികള്‍ മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ദൃഢനിശ്ചയം എടുക്കുക. നല്ല ശീലങ്ങളും, വ്യായാമങ്ങളും നല്ല ഭക്ഷണ ശീലവും ആരംഭിയ്ക്കുക.

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ വ്യായാമത്തിന് തുടക്കമിട്ട് ആദ്യത്തെ കുറച്ച് ദിവസം ഇത് തുടരുകയും പിന്നീട് നിര്‍ത്തുകയും ചെയ്താല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് നിങ്ങള്‍ തന്നെ ആലോചിക്കണം.

നല്ല ഭക്ഷണം ധാരാളം വെള്ളം

നല്ല ഭക്ഷണം ധാരാളം വെള്ളം

നല്ല ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിനുമായി ധാരാളം വെള്ളം കുടിയ്ക്കുകയും ചെയ്യുക.

കലോറി കുറച്ചു കൊണ്ട് വരിക

കലോറി കുറച്ചു കൊണ്ട് വരിക

ഭക്ഷണത്തിലെ കലോറിയെക്കുറിച്ച് അറിഞ്ഞിരിക്കുക. അതിനു ശേഷം കലോറി കുറച്ചു കൊണ്ട് വരാന്‍ ശ്രമിക്കുക. കലോറി കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നത് കുടവയറിനേയും അമിതവണ്ണത്തേയും ഇല്ലാതാക്കും.

മധുരം കുറച്ചു മതി

മധുരം കുറച്ചു മതി

മധുരം കുറച്ചു കഴിയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല ടിന്നിലടച്ച ഭക്ഷണ സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ തന്നെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട് കുടവയര്‍ കുറയും.

യോഗ ശീലമാക്കുക

യോഗ ശീലമാക്കുക

അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്ന ടെന്‍ഷനില്‍ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് യോഗ ശീലമാക്കുക എന്നത്. യോഗ ശീലമാക്കിയാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാം.

English summary

Ways to Finally Lose That Stubborn Belly Fat

Besides obesity, belly fat increases risks of type 2 diabetes and heart disease. No thanks. Check out these tips to finally rid your body of that excess stomach.
Story first published: Wednesday, February 24, 2016, 10:00 [IST]
X
Desktop Bottom Promotion