മൗസ് ഉപയോഗിക്കുമ്പോള്‍ ഇത്രയും ദോഷങ്ങളോ?

Posted By:
Subscribe to Boldsky

വിവര സാങ്കേതിക വിദ്യ ഓരോ ദിവസം കഴിയുന്തോറും ആര്‍ക്കും പിടികിട്ടാത്ത അത്രയും ഉയരത്തിലേക്ക് പോയിക്കൊണ്ടിരിയ്ക്കുന്ന കാലഘട്ടമാണ് ഇപ്പോഴുള്ളത്. പക്ഷേ ഇതെല്ലാം ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിയ്ക്കുന്നത്. എങ്കിലും ഇത്തരം കാര്യങ്ങളെയൊന്നും കൈവിടാന്‍ പലപ്പോഴും ആരും തയ്യാറല്ല.

ചെറിയ ഉദാഹരണമായി മൗസിനെ തന്നെ എടുക്കാം. ഇന്നത്തെ കാലത്ത് കംമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുന്നത് പലരും അവഗണിയ്ക്കുന്നു. എന്നാല്‍ മൗസ് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്.

കണകൈയ്യിലെ വേദന

കണകൈയ്യിലെ വേദന

മൗസ് ഉപയോഗിക്കുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാവുന്നത് കൈകള്‍ക്ക് തന്നെയാണ്. കണകൈയ്യില്‍ ഉണ്ടാവുന്ന വേദന പലപ്പോഴും പലരും അവഗണിയ്ക്കുന്നു. ഇത് കൈയ്യിന്റെ ആരോഗ്യത്തേയും കൈയ്യിന് കീഴെ കറുപ്പ് നിറം ഉണ്ടാവാനും കാരണമാകുന്നു. ഇതിന് പരിഹാരം എന്ന നിലക്ക് മൗസ് പാഡ് ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു പരിധി വരെ ആശ്വാസം നല്‍കും.

കൈമുട്ടിലെ വേദന

കൈമുട്ടിലെ വേദന

കൈമുട്ടിലെ വേദനയാണ് മറ്റൊന്ന്. ഇത് മസിലിന് വരെ പലപ്പോഴും വേദന ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കീബോര്‍ഡും മൗസും ഒരേ ഉയരത്തില്‍ സ്ഥാപിയ്ക്കാന്‍ ശ്രമിക്കുക.

കഴുത്തിലേയും ഷോള്‍ഡറിലേയും വേദന

കഴുത്തിലേയും ഷോള്‍ഡറിലേയും വേദന

കഴുത്തിലേയും ഷോള്‍ഡറിലേയും വേദനയാണ് മറ്റൊന്ന്. ഇടക്കിടയ്ക്ക് കഴുത്തിന് വിശ്രമവും വ്യായാമവും നല്‍കുകയാണ് പരിഹാരമാര്‍ഗ്ഗം.

 കൈക്കുഴയിലെ വേദന

കൈക്കുഴയിലെ വേദന

മൗസ് ഉപയോഗിച്ച് അധികം നേരം ഇരുന്നാല്‍ തന്നെ കൈക്കുഴയില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങും. ഇത് പലപ്പോഴും പരിഹരിയ്ക്കാവുന്നതിലും അപ്പുറമുള്ള വേദനയായി മാറാനുള്ള സാധ്യത കൂടുതലാണ്.

പുറം വേദന

പുറം വേദന

പുറം വേദനയാണ് മറ്റൊന്ന്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ കഴിവതും ജോലി സമയങ്ങളില്‍ ഇടക്കിടയ്ക്ക് കൈക്ക് വിശ്രമം നല്‍കുക.

English summary

ways to prevent side effects of using a mouse

If you spend most of your time on a computer, here are few tips that might help you to lower your risk of wrist pain, scarring and other health effects...
Story first published: Tuesday, October 18, 2016, 16:45 [IST]
Subscribe Newsletter