അറിഞ്ഞോ, മൊയ്തീന്റെ കാഞ്ചനമാല വീഗനായി....

Posted By:
Subscribe to Boldsky

മൊയ്തീന്റെ കാഞ്ചനമാലയായി അഭിനയിച്ചു പ്രശസ്തി നേടിയ താരമാണ് പാര്‍വ്വതി. നോണ്‍വെജ് ഭക്ഷണം കഴിച്ചിരുന്ന താന്‍ അല്‍പാനാളായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിയ്ക്കുന്നതെന്നു പാര്‍വതി വെളിപ്പെടുത്തിയിരുന്നു.

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുന്ന വീഗന്‍ ഡയറ്റില്‍ ചിലര്‍ പാല്‍, വെണ്ണ, നെയ്യ് തുടങ്ങിയ മൃഗങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന എല്ലാം ഒഴിവാക്കാറുമുണ്ട്. വീഗനിസമെന്നത് ഭക്ഷണം മാത്രമല്ല, മൃഗങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന എല്ലാം ഒഴിവാക്കുന്നതു കൂടിയാണ്. മൃഗങ്ങളെ ഉപദ്രവിയ്ക്കാതിരിയ്ക്കുകയെന്ന ലക്ഷ്യം കൂടിയിതിനുണ്ട്. ഇതുകൊണ്ടുതന്നെ വീഗനിസവും വെജിറ്റേറിയനിസവും തമ്മില്‍ അല്‍പം വ്യത്യാസവുമുണ്ട്. ലോകത്തു പല മഹാന്മാരും വീഗനിസത്തിന്റെ വക്താക്കളുമാണ്.

വീഗനസിം സ്വീകരിയ്ക്കുന്നതിന്റെ ഉദ്ദേശം ആരോഗ്യപരം മാത്രമല്ല, പ്രകൃതിയെയും മൃഗങ്ങളേയും ഉപദ്രവിയ്ക്കാതിരിയ്ക്കുക എന്നതു കൂടിയാണ്.

എങ്കിലും ആരോഗ്യപരമായ വശങ്ങളും കണക്കിലെടുക്കണം. വീഗനിസത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വീഗന്‍ ഡയറ്റ് ആരോഗ്യഗുണങ്ങള്‍

വീഗന്‍ ഡയറ്റ് ആരോഗ്യഗുണങ്ങള്‍

മൃഗക്കൊഴുപ്പ് ഒഴിവാക്കുന്ന ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴിയാണ്. പ്രത്യേകിച്ചു പുരുഷന്മാരിലുണ്ടാകാനിടയുള്ള പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

വെജിറ്റേറിയനാകുന്നത് പ്രമേഹസാധ്യത കുറയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

കൊഴുപ്പൊഴിവാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും, ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

സന്ധിവാതം

സന്ധിവാതം

വീഗന്‍ ഡയറ്റ് സന്ധിവാതം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ചര്‍മം

ചര്‍മം

വീഗന്‍ ഡയറ്റ് ചര്‍മാരോഗ്യത്തിനും ഗുണകരമാണ്. മൃഗോല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ചര്‍മത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും വിഷാംശവുമെല്ലാം കുറയും. ഇത് നല്ല ചര്‍മത്തിന് വഴിയൊരുക്കും.

വിയര്‍പ്പിന്

വിയര്‍പ്പിന്

മൃഗാഹാരം കഴിയ്ക്കുന്നത് നമ്മുടെ വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കും. വീഗന്‍ ഡയറ്റ് ഈ പ്രശ്‌നവും ഒഴിവാക്കും.

തടി

തടി

മൃഗക്കൊഴുപ്പ് തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വീഗന്‍ ഡയറ്റ്.

ദീര്‍ഘായുസ്‌

ദീര്‍ഘായുസ്‌

വീഗന്‍ ലൈഫ്‌സ്റ്റൈല്‍ രോഗങ്ങള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ദീര്‍ഘായുസു നല്‍കുമെന്നും തെളിഞ്ഞിട്ടുണ്ട്.

വീഗന്‍ ഡയറ്റ് ആരോഗ്യഗുണങ്ങള്‍

വീഗന്‍ ഡയറ്റ് ആരോഗ്യഗുണങ്ങള്‍

വീഗന്‍ ഡയറ്റ് സ്വീകരിയ്ക്കുന്നവര്‍ മൃഗങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രോട്ടീന്‍, മറ്റു ധാതുക്കള്‍ എന്നിവയ്ക്ക് സസ്യാഹാരം കൃത്യമായി കഴിയ്‌ക്കേണ്ടതും അത്യാവശ്യം.

English summary

Vegan Diet Health Benefits

Here are some of the health benefits of vegan diet. Read more to know about,
Story first published: Friday, April 29, 2016, 14:10 [IST]