For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിനും കാലിനും ബലത്തിന്‌ വസിഷ്‌ഠാസന

By Staff
|

പൊതുവെ ഇന്നത്തെ പുതുതലമുറ പരിഷ്കാരത്തിനു പുറകെ പായുന്നവരാണ് .ഏതു രീതിയിലും മനോഹരമായ രൂപവും ഭാവവും ഉണ്ടെങ്കിലേ എവിടെയും വിലയുള്ളൂ എന്ന അവസ്ഥയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത് .

സൗന്ദര്യവും,ശരീരവടിവും രൂപസൗകുമാര്യത്തിനു മാറ്റുകൂട്ടുമെന്ന കാര്യം ഏവർക്കും അറിയാം . അതുകൊണ്ടുതന്നെ ഇതു നിലനിർത്തുന്നതിൽ അതീവ ശ്രദ്ധാലുക്കളാണ് നാം .ഇവിടെ ആരോഗ്യത്തിന്റെ പ്രസക്തിയെ കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല .

നമ്മുടെ വസ്ത്രങ്ങൾ ശരീരാരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നു പൊതുവെ ആരും ശ്രദ്ധിക്കാറില്ല. വസ്ത്രധാരണത്തിലെ പുത്തൻ പ്രവണതകൾ പൊതുവെ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്.

ഇന്ന് ശരീരത്തോട് ഒട്ടിനിൽക്കുന്ന വസ്ത്രധാരണമാണ് പലരും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച്‌ യുവതലമുറകൾ.ഇന്ന് പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹരമായി മാറിയിരിക്കയാണ് ജീൻസും ടോപ്പും.

yoga
ധരിക്കാൻ എളുപ്പം .വൃത്തിയാക്കുന്നത് ഇടക്കുമതി .ഈ സൗകര്യവും ,അതിന്റെ ഭംഗിയും കണക്കിലെടുത്തുകൊണ്ട് യുവതലമുറകൾ മിക്ക സന്ദർഭങ്ങളിലും ഈ വേഷമാണ് ധരിക്കുന്നത്

സ്ഥിരമായി ഉപയോഗിക്കുന്ന വേഷത്തിന് പല ഗുണങ്ങളും ചില ദോഷങ്ങളും ഉണ്ട് ഇതു കാലിലെ രക്തയോട്ടത്തെ സാരമായി ബാധിക്കും. തന്മുലം കാലിലെ ഞരമ്പുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് പലർക്കും അറിയില്ല .ആരോഗ്യ വിദഗ്ദ്ധർ ഇതിനെ 'ടൈറ്റ് പാന്റ്സ് സിൻഡ്രം'എന്നു പറയുന്നു. വായുസഞ്ചാരം ഇല്ലാത്തതു മൂലം രക്തയോട്ടവും സുഗമമാവില്ല .ഇതും ഞരമ്പിനെ ബാധിക്കും.. കാലിന്റെയും കാൽമുട്ടിന്റെയും ശക്തി കുറയുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ദോഷം ആവുന്ന ഇത്തരം വേഷങ്ങൾ പുരുഷന്മാരുടെ ജനനേന്ദ്രിയതത്തകരാറുകൾക്കും കാരണമാവുന്നു എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു..ഇതു പുരുഷന്മാരിൽ ബീജത്തിന്റെ അളവ്‌ കുറക്കുകയും ഉത്പാദനക്ഷമതയിൽ കുറവുവരുത്തുകയും ചെയ്യും.

നിവർന്നു നിൽക്കാനുള്ള വിഷമം,നാഡികൾക്കു സമ്മർദ്ദം ,കാൽവിരൽ വേദന, വാതരോഗങ്ങൾ എന്നിവയും ഇതുമൂലം ഉണ്ടാവുന്നു .സ്ത്രീകൾ കൃത്രിമമായ തുണിത്തരങ്ങൾ ഉപയോഗിക്കുമ്പോൾ മൂത്രസംബന്ധമായ രോഗങ്ങൾക്കും ഗുഹ്യഭാഗത്തെ ചൊറിച്ചിലിനും ഇതു കാരണമാകും കു ട്ടികളുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് .

yoga

മടമ്പു പൊങ്ങിയ ചെരുപ്പുകൾ കഴിയുന്നത്ര ഉപേക്ഷിക്കുന്നതാണ് നല്ലത് .ഇതു നട്ടെല്ലിനെ കൂടി ബാധിക്കും .കാലിന്റെ മുൻവശത്ത് ഏറെ ഭാരം വരുന്നതുകൊണ്ട് വേദനക്ക് കാരണമാകുന്നു.കണങ്കാലൈനും ഇതു ദോഷം ചെയ്യും .

പുരുഷന്മാർ കഴുത്തിൽ മുറുക്കി കെട്ടുന്ന ടൈ കണ്ണിലെ രക്തസമ്മർദം കൂട്ടുമെന്ന് ഗവേഷകർ രേഖപ്പെടുത്തിക്കാണുന്നു

സ്ത്രീകൾ മിക്കപ്പോഴും വലിയ തോൾസഞ്ചികൾ കൊണ്ടുനടക്കുക പതിവാണ്. ഇതു തോൾവേദന,കഴുത്തു വേദന ഉണ്ടാക്കും.ചെറിയ തോൾബാഗുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം

സ്ത്രീകൾ പലപ്പോഴും തെറ്റായ അളവിലുള്ള ബ്രേസിയറുകൾ ഉപയോഗിക്കാറുണ്ട്.ഇതുശ്വാസതടസ്സത്തിനും,ചര്മരോഗങ്ങൾക്കും,കാരണമാവും .ശരിയായ അനുപാതത്തിലുള്ള ശാരീരിക വടിവിനും ശരിയായ അളവിലുള്ളത് ഉപയോഗിക്കണം

അതുപോലെത്തന്നെ ആണ് കാലിലിടുന്ന ചെരുപ്പിന്റെ കാര്യവും .പൊക്കമില്ലാത്തവർക്കു ഉയരം കൂട്ടുവാൻ ഉതകുന്ന ഇനം ചെരുപ്പുകൾ

ഇന്ന് വിപണിയിൽ സുലഭമാണ് .കാലിലെ മടമ്പ് ഏറെ പൊങ്ങി നിൽക്കുന്ന ചെരുപ്പുകൾ ശരീരത്തിന് ഏറെ ദോഷകരമാണ് .

പരിഷ്കാരത്തിനു പുറകെ പായുമ്പോൾ അതു നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നുകൂടി അറിയുന്നത് നന്നായിരിക്കും.

ഏതു കാലാവസ്ഥയിലും പരുത്തിവസ്ത്രങ്ങളാണ് അഭികാമ്യം.

Read more about: yoga
English summary

Vasisthasana Side Plank Post To Strengthen Arms And Leg

Take a look at the steps for vasisthasana. The vasisthasana or the side plank pose helps you to strenghten arms and legs. Take a look.
X
Desktop Bottom Promotion