നിങ്ങളുടെ ശ്വാസകോശം ക്ലീനാണോ?

Posted By:
Subscribe to Boldsky

നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് ശ്വാസകോശം. ശ്വാസകോശം നാശമാകാന്‍ ഇന്നത്തെ കാലത്ത് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇല്ല എന്നത് വാസ്തവം.

പുകവലിയും മലിനീകരണവും ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെയാണ്. നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ എന്നറിയാന്‍ നമുക്ക് തന്നെ ചെയ്യാവുന്ന ചില പരിശോധനകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിരന്തരമായ ചുമ

നിരന്തരമായ ചുമ

നിങ്ങള്‍ക്ക് നിരന്തരമായി ചുമ ഉണ്ടാവാറുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. പലപ്പോഴും ശ്വാസകോശത്തിനുണ്ടാകുന്ന അലര്‍ജിയുടെ ലക്ഷണമായിരിക്കും ചുമ എന്നതാണ് സത്യം.

കഫം കൂടുതല്‍

കഫം കൂടുതല്‍

ചുമയോടൊപ്പം കഫവും കൂടുതല്‍ ഉണ്ടെങ്കില്‍ ശ്വാസകോശ്ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയിലല്ല നടക്കുന്നത് എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

 നെഞ്ചു വേദന

നെഞ്ചു വേദന

തുടര്‍ച്ചയായ നെഞ്ചു വേദന പലപ്പോഴും നമ്മളില്‍ പലരും അവഗണിയ്ക്കുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുടെ തുടക്കമായിരിക്കും ഇത്തരത്തിലുള്ള നെഞ്ചു വേദനയില്‍ പലതും.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വാസകോശത്തിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിയ്ക്കാതെ വരുമ്പോഴുള്ള പ്രശ്‌നമാണ് ശ്വസനത്തില്‍ തടസ്സം സൃഷ്ടിക്കുന്നത്.

രക്തത്തോടു കൂടിയ കഫം

രക്തത്തോടു കൂടിയ കഫം

ചുമയ്ക്കുമ്പോള്‍ രക്തം വരുന്ന സാഹചര്യമാണെങ്കില്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇത് കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

English summary

Top Signs You Have Dirty Lungs

What do we know about our lungs? “Well, isn’t that where we store air to breath in order to, uh, stay alive and all?
Story first published: Sunday, January 3, 2016, 8:00 [IST]