For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ ചെയ്യുന്ന ആരോഗ്യത്തെറ്റുകള്‍

|

സുഖകരമായ ഉറക്കമാണ് പലപ്പോഴും നമ്മുടെയെല്ലാം ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഘടകം. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ പല ശീലങ്ങളും നമ്മുടെ ഉറക്കം കെടുത്തുന്നു. ഇത്തരത്തില്‍ അനാരോഗ്യകരമായ എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ രാത്രിയില്‍ ചെയ്ത് കൂട്ടുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? കണ്ണിന്റെ ചൊറിച്ചില്‍ മാറ്റാം

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നമ്മള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യത്തിനു ദോഷമില്ലെന്നു കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും അനാരോഗ്യത്തിലാണ് അവസാനിക്കുന്നത്. എന്തൊക്കെയാണ് അത്തരം കാര്യങ്ങള്‍ എന്നു നോക്കാം.

ചെറുമയക്കം വേണ്ട

ചെറുമയക്കം വേണ്ട

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പലപ്പോഴും ഒരു ചെറുമയക്കം നിങ്ങളുടെ ശീലമായിട്ടുണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്. കാരണം ഇത്തരത്തിലുള്ള മയക്കം നിങ്ങളുടെ രാത്രിയിലെ ഉറക്കത്തെ പ്രതികൂലമായി ബാധിയ്ക്കും. ഉറങ്ങിയേ പറ്റൂ എന്നാണെങ്കില്‍ മാക്‌സിമം അരമണിക്കൂര്‍ മാത്രം ഉറങ്ങുക.

സ്‌നാക്‌സ് കഴിയ്ക്കുക

സ്‌നാക്‌സ് കഴിയ്ക്കുക

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് സ്‌നാക്‌സ് കഴിയ്ക്കുന്ന ശീലവും നല്ലതല്ല. സ്‌നാക്‌സ് കഴിയ്ക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുറഞ്ഞ അളവില്‍ പ്രോട്ടീന്‍ ഉള്ള ഭക്ഷണം കഴിയ്ക്കുക. അല്ലാത്ത പക്ഷം ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ ഉയര്‍്ത്തുന്നു. ഇതിലൂടെ നിങ്ങളുടെ ഹൃദയപ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ മാറ്റം സംഭവിക്കുന്നു.

 ഉറക്കം വരുമ്പോള്‍ ടിവി കാണുന്നത്

ഉറക്കം വരുമ്പോള്‍ ടിവി കാണുന്നത്

ഉറങ്ങാന്‍ പോകുമ്പോള്‍ ടി വി കാണുന്നത് അനാരോഗ്യമുണ്ടാക്കുന്ന ശീലങ്ങളില്‍ ഒന്നാണ്. ടിവി സ്‌ക്രീനില്‍ നിന്നും വരുന്ന നീലവെളിച്ചം ശരീരത്തിലെ മെലാടോണിന്‍ ഹോര്‍മോണിനെ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇത് നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിയ്ക്കും.

ഉറക്കത്തിനു മുന്‍പ് മദ്യം

ഉറക്കത്തിനു മുന്‍പ് മദ്യം

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മദ്യപിക്കുന്നത് ഉറക്കത്തിന്റെ ഘടനയെ തന്നെ ബാധിയ്ക്കും. ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാതിരുന്നാല്‍ ഇത് ആരോഗ്യത്തെ അനാരോഗ്യമാക്കി മാറ്റാന്‍ അധികം സമയം വേണ്ടി വരില്ല.

സന്ധ്യാസമയങ്ങളില്‍ വ്യായാമം കൂടുതല്‍

സന്ധ്യാസമയങ്ങളില്‍ വ്യായാമം കൂടുതല്‍

വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ സമയം ചെയ്യരുത് എന്നതാണ്. ഇത്തരത്തില്‍ വ്യായാമത്തിന്റെ കാര്യത്തില്‍ നമ്മള്‍ നല്‍കുന്ന അമിത പ്രാധാന്യം പലപ്പോഴും അനാരോഗ്യത്തിലാണ് ചെന്നെത്തുക. ഇത് നമ്മുടെ ഉറക്കത്തെ മാത്രമല്ല ഇല്ലാതാക്കുന്നത് ഹൃദയത്തിന്റേയും തലച്ചോറിന്റേയും ആരോഗ്യത്തെ കൂടിയാണ്.

English summary

Top 5 Health Mistakes Made at Night

The night time is when you often feel the least resistance to things you know aren’t healthy. Here are 5 mistakes to avoid at night.
Story first published: Monday, February 15, 2016, 17:00 [IST]
X
Desktop Bottom Promotion