For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പത്ത് വേദനകള്‍ അവഗണിച്ചാല്‍ ദുരിതഫലം

|

വേദന എപ്പോള്‍ എങ്ങനെ ആര്‍ക്കൊക്കെ ഉണ്ടാവുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അപ്രതീക്ഷിതമായി ഉണ്ടാവുന്ന പല വേദനകളും പലപ്പോഴും നമ്മളെ പ്രശ്‌നത്തിലാക്കാറുണ്ട്. കണ്ണിലെ ചുവപ്പ് അപകടമാകുമ്പോള്‍

എന്നാല്‍ ചില വേദനകളെയെല്ലാം നമ്മള്‍ അത്ര ഗൗരവത്തോടെ കാണാറില്ല. പലപ്പോഴും ഇത്തരത്തില്‍ അവഗണിയ്ക്കുന്ന വേദനകളാണ് ഗുരുതരമായി മാറുന്നത്.

എന്തൊക്കെ തരത്തിലുള്ള വേദനകളാണ് പലപ്പോഴും അവഗണിച്ച് അത് പിന്നീട് വളരെ വലിയ പ്രശ്‌നമായി മാറുന്നതെന്ന് നോക്കാം. ശരീരത്തിന്റെ ഏതൊക്കെ തരത്തിലുള്ള വേദനകളെ അവഗണിക്കാതിരിയ്ക്കണം എന്ന് നോക്കാം. താഴെ പറയുന്ന വേദനകളെ അവഗണിച്ചാല്‍ അവ നല്‍കുന്ന പണികള്‍ അത്രയും വലുതായിരിക്കും.

നെഞ്ച് വേദന

നെഞ്ച് വേദന

നെഞ്ച് വേദന പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയാഘാത ലക്ഷണങ്ങള്‍ അല്ലാതെ തന്നെ നെഞ്ച് വേദന അനുഭവപ്പെടാം. എന്നാല്‍ നെഞ്ചിലുണ്ടാകുന്ന വേദന തോളുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയാണെങ്കില്‍ ഇതിനെ ഒരിക്കലും അവഗണിയ്ക്കരുത്.

ബാക്ക് പെയിന്‍

ബാക്ക് പെയിന്‍

പുറം വേദന അഥവാ ബാക്ക് പെയിന്‍ ഉണ്ടാക്കുന്ന വേദന ചെറുതൊന്നുമല്ല. ഇത് പലപ്പോഴും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തുടക്കാമാകാം. പുറം ഭാഗത്തായി ചെറിയ തോതില്‍ നീരും വീക്കവും കാണപ്പെടുന്നുണ്ടെങ്കില്‍ അത്തരം വേദനകളെ അവഗണിയ്ക്കരുത്.

വയറു വേദന

വയറു വേദന

ഭക്ഷണം ശരിയായല്ല കഴിച്ചതെങ്കിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും പലപ്പോഴും വയറു വേദന ഉണ്ടാവാം. എന്നാല്‍ അപ്പന്റിക്‌സ് ആണ് പ്രശ്‌നമെങ്കിലും അത് വയറുവേദന രൂപത്തിലാണ് അനുഭവപ്പെടുന്നത്. കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ വേദന അനുഭവപ്പെടാം. ദന്തഡോക്ടറില്ലാതെ തന്നെ പല്ലിലെ പോടിന് വിട

കാലിന്റെ താഴ്ഭാഗത്ത് വേദന

കാലിന്റെ താഴ്ഭാഗത്ത് വേദന

പല തരത്തിലുള്ള കായിക വ്യായാമങ്ങള്‍ കൊണ്ട് പലപ്പോഴും വേദന അനുഭവപ്പെടാം. എന്നാല്‍ ആര്‍ത്രൈറ്റിസ് പോലുള്ള അസുഖങ്ങളെ അത്രക്കങ്ങോട്ട് അവഗണിക്കേണ്ട കാര്യമില്ല.

കൈകാലിലെ വേദന

കൈകാലിലെ വേദന

കൈകാലുകളില്‍ വിറയലോട് കൂടിയ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. രക്തയോട്ടം കുറയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള് കൂടുതലാവുന്നത്.

ശരീര വേദന

ശരീര വേദന

ശരീരത്തില്‍ മൊത്തത്തിലുള്ള വേദന ഉണ്ടെങ്കിലും സൂക്ഷിക്കുന്നത് നല്ലതാണ്. സ്ത്രീകളാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരകളാകുന്നത്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായും ഇത്തരം വേദനകള്‍ ഉണ്ടാവാം.

വൃഷണത്തില്‍ വേദന

വൃഷണത്തില്‍ വേദന

പുരുഷന്‍മാര്‍ക്ക് വൃഷ്ണഭാഗത്ത് വേദന ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത്തരം വേദനകള്‍ തുടക്കമാകും.

അമിതമായ തലവേദന

അമിതമായ തലവേദന

അമിതമായ തലവേദന ഉണ്ടെങ്കില്‍ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. പലപ്പോഴും നേത്രസംബന്ധമായ പ്രശ്‌നങ്ങളോ മൈഗ്രേയ്ന്‍ പോലുള്ള രോഗങ്ങളുടേയോ തുടക്കമാകും ഇത്.

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന

പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ഇത്. ലൈംഗിക ബന്ധസമയത്ത് അതികഠിനമായി വേദന അനുഭവപ്പെടുമ്പോള്‍ വേദന അതികഠിനമാണെങ്കില്‍ അത് പല വിധത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിന്റെ ഫലമായാണ്.

സന്ധികളില്‍ വേദന

സന്ധികളില്‍ വേദന

സന്ധികളില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ മഞ്ഞപ്പിത്തം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ് എന്നതാണ് കാണിയ്ക്കുന്നത്. എന്നാല്‍ മഞ്ഞപ്പിത്തം മാത്രമല്ല പലപ്പോഴും പനിയും അതോടനുബന്ധിച്ച പ്രശ്‌നങ്ങളുടേയും തുടക്കമാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Ten mystery pains you should never ignore

It is normal to experience accidental aches at times. However, certain pains you must not disregard and their early recognition is important.
X
Desktop Bottom Promotion