For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂക്ഷിക്കുക 25 വയസ്സിനു ശേഷം മസ്തിഷ്‌ക്കാഘാതം

|

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിയ്ക്കുന്നത് മസ്തിഷ്‌ക്കാഘാതം കാരണമാണ് എന്നതാമ് സത്യം. ആദ്യ കാലങ്ങളില്‍ ഹൃദയാഘാതം മാത്രമായിരുന്നു വില്ലന്‍, എന്നാല്‍ ഇന്ന് മസ്തിഷ്‌ക്കാഘാതവും നമ്മുടെ ജീവിതത്തില്‍ വില്ലനാവുകയാണ്. ഹൃദയാഘാതത്തെ ലക്ഷണങ്ങള്‍ കൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകും. എന്നാല്‍ മസ്തിഷ്‌ക്കാഘാതത്തിന്റെ സൂചനകള്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ മരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകും. മസ്തിഷ്‌ക്കാഘാതത്തിന് പ്രകടമായ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളുമില്ലെന്നതാണ് പ്രധാന കാരണം.

തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും തടസപ്പെടുമ്പോഴാണ് മസ്തിഷ്‌ക്കാഘാതം സംഭവിയ്ക്കുന്നത്. എന്തൊക്കെയാണ് മസ്തിഷ്‌ക്കാഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം.

brain stroke

കൈകാലുകളിലെ തരിപ്പ്

കൈകാലുകളിലെ തരിപ്പാണ് ആദ്യ പ്രകടമായ ലക്ഷണം. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അതിന് പ്രാധാന്യം നല്‍കാത്തതാണ് പലപ്പോഴും പ്ര്ശ്‌നങ്ങള്‍ വഷളാക്കുന്നത്.

ചെറിയ ജോലികള്‍ ചെയ്യാന്‍ പ്രയാസം

ചെറിയ ജോലികള്‍ ചെയ്യാന്‍ പ്രയാസം അനുഭവപ്പെടുന്നതാണ് മറ്റൊരു കാര്യം ഇതും പലപ്പോഴും മസ്തിഷ്‌ക്കാഘാത ലക്ഷണങ്ങളായിരിക്കാം.

മുഖത്തിന്റേ കോടല്‍

മസ്തിഷ്‌ക്കാഘാതത്തിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ് ഇത്. മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്നത്.

സംസാരിക്കാനാവാത്ത അവസ്ഥ

Symptoms and causes Of Brain Stroke

സംസാരിക്കാനാവാതെയോ സംസാരം കുഴഞ്ഞു പോവുകയോ ചെയ്യുന്നതിനെ അവഗണിക്കാതിരിക്കുക.

25 വയസ്സു കഴിഞ്ഞവരില്‍ ആര്‍ക്കും മസ്തിഷ്‌ക്കാഘാതം വരാം. കൊളസ്‌ട്രോള്‍, പൊണ്ണത്തടി, പ്രമേഹം എന്നിവയുടെ ഫലമാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നത്തിന് തുടക്കം കുറിയ്ക്കുന്നത്. മാത്രമല്ല ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരിലും മസ്തിഷ്‌ക്കാഘാതത്തിന് സാധ്യത കൂടുതലാണ്. മസ്തിഷ്‌ക്കാഘാതം വന്ന് മൂന്ന് നാല് മണിക്കൂറുകള്‍ക്കുള്ളില്‍ കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ രോഗിയെ രക്ഷിക്കാനാകും.

English summary

Symptoms and causes Of Brain Stroke

A stroke occurs when blood supply to the brain is interrupted. We are dependent on brain stem function for survival. Learn about symptoms, treatments, and more.
Story first published: Saturday, January 30, 2016, 17:02 [IST]
X
Desktop Bottom Promotion