For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ശരീരം സ്‌ട്രെസിലാണോ?

|

ഏതു രോഗങ്ങളെപ്പോലെയും തന്നെയാണ് ഇപ്പോള്‍ സ്‌ട്രെസ്. ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ സ്‌ട്രെസ് വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

ശരീരത്തേയും മനസിനേയും ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണിത്. ഒന്നല്ല, ഒരു ഡസന്‍ അസുഖങ്ങളിലേയ്ക്കുള്ള ഒരു കുറുക്കുവഴി.

നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ശരീരം പലപ്പോഴും സ്‌ട്രെസിന് കീഴ്‌പ്പെടുന്നു. ഇതിന്റെ ചില ലക്ഷണങ്ങള്‍ പലതരം അസുഖങ്ങളുടെ രൂത്തിലും അവസ്ഥകളിലും പ്രത്യക്ഷപ്പെടുകയും ചെയ്യും. എന്താണോ വെറുതെയൊരു ഛര്‍ദി??

നിങ്ങളുടെ ശരീരം സ്‌ട്രെസിന് കീഴപ്പെട്ടിരിയ്ക്കുകയാണോയെന്നു തിരിച്ചറിയൂ,

ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍

ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍

മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ഇതിനു കാരണം സ്‌ട്രെസാകാം.

ആര്‍ത്തവ ക്രമക്കേടുകള്‍

ആര്‍ത്തവ ക്രമക്കേടുകള്‍

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി സ്‌ട്രെസ് ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ ആര്‍ത്തവ ക്രമക്കേടുകള്‍ സര്‍വ്വസാധാരണം.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിന് കാരണങ്ങള്‍ പലതാകാം. ഇതില്‍ സ്‌ട്രെസും ഒരു കാരണമാകാം.

നെഞ്ചുവേദന

നെഞ്ചുവേദന

ഇടയ്ക്കിടെ വന്നും പോയുമിരിയ്ക്കുന്ന നെഞ്ചുവേദന സ്‌ട്രെസ് കൂടുമ്പോഴുമുണ്ടാകാം.

ബിപി

ബിപി

ബിപി നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലേ, ഇതും ചിലപ്പോള്‍ സ്‌ട്രെസ് കാരണമാകാം.

ശ്വാസോച്ഛാസം

ശ്വാസോച്ഛാസം

നെഞ്ചുവേദനയോടു കൂടിയ വേഗത വര്‍ദ്ധിച്ച ശ്വാസോച്ഛാസം സ്‌ട്രെസ് കാരണവുമുണ്ടാകാം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

സ്‌ട്രെസ് വരുത്തുന്ന വലിയൊരു പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ഇത് പലതരം അസുഖങ്ങളിലേയ്ക്കു നയിക്കും.

തലവേദന

തലവേദന

തലവേദനയാണ് സ്‌ട്രെസ് വരുത്തിവയ്ക്കുന്ന മറ്റൊരു പ്രശ്‌നം. മറ്റു കാരണങ്ങളില്ലാതെ വരുന്ന തലവേദന സ്‌ട്രെസ് കാരണമാകാം.

English summary

Sings Your Body Is Under Stress

Do you think that stress is eating into your body? Well, here are some signs that show that your body is breaking down due to high stress, take a look.
Story first published: Thursday, April 28, 2016, 11:42 [IST]
X
Desktop Bottom Promotion