For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നു രാത്രി നിങ്ങള്‍ സുഖമായുറങ്ങും, കാരണം

ഇന്നു രാത്രി നിങ്ങള്‍ സുഖമായുറങ്ങും, കാരണം......

|

നല്ല ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ പ്രധാനപ്പെട്ട ഒന്നാണ്. പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്.

ഉറങ്ങാത്തത് ക്ഷീണവും ഉറക്കംതൂങ്ങലും മാത്രമല്ല, മറ്റു പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. പ്രമേഹമുണ്ടാക്കൂം, ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും പ്രശ്‌നത്തിലാകും.

പലരുടേയും പ്രശ്‌നം ഉറങ്ങാന്‍ സമയമില്ലാത്തതും ആഗ്രഹമില്ലാത്തതുമല്ല, ഉറക്കം വരാത്തതാണ്.

നല്ലപോലെ ഉറങ്ങാന്‍ സഹായിക്കുന്ന ചില സിംപിള്‍ ടിപ്‌സിനെക്കുറിച്ചറിയൂ,

മോണിംഗ് വാക്ക്

മോണിംഗ് വാക്ക്

രാവിലെയുള്ള നടത്തം അഥവാ മോണിംഗ് വാക്ക് രാത്രി ഉറക്കത്തിന് ഏറെ സഹായകമാണെന്നു പഠനഫലങ്ങള്‍ വ്യക്തമാക്കുന്നു. ഈ വഴി പരീക്ഷിയ്ക്കാം.

പ്രാതല്‍

പ്രാതല്‍

രാത്രിയിലെ നല്ല ഉറക്കത്തിന് രാവിലെ നല്ലൊരു പ്രാതല്‍ പ്രധാനം. ഇത് ഉറക്കത്തിന്റെ പ്രക്രിയയെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. തലച്ചോറിന്റെയും ഹോര്‍മോണുകളുടേയും പ്രവര്‍ത്തനത്തെ സ്വാധീനിച്ച് നല്ല ഉറക്കം നല്‍കുന്ന ഒന്ന്. 1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നത് വൈകീട്ടു നാലിന് മുന്‍പാകണം. വൈകി വ്യായാമം ചെയ്യുമ്പോള്‍ അഡ്രിനാലിന്‍ തോതും ഊര്‍ജവുമെല്ലാം വര്‍ദ്ധിയ്ക്കുന്നതു കാരണം ഉറക്കവും വൈകും.

 വെള്ളം

വെള്ളം

രാത്രി സമയത്ത് അധികം വെള്ളം കുടിയ്ക്കരുത്. ഇടയ്ക്കിടെയുള്ള മൂത്രശങ്ക ഉറക്കം കെടുത്തും. രാവിലെയുള്ള സമയത്തു വെള്ളം ധാരാളമാകാം.

ഡിന്നറിന് ഇറച്ചി

ഡിന്നറിന് ഇറച്ചി

ഡിന്നറിന് ഇറച്ചി ഒഴിവാക്കുക. ഇതു ദഹിയ്ക്കാന്‍ കൂടുതല്‍ സമയം പിടിയ്ക്കും, ഉറക്കത്തെ ബാധിയ്ക്കും. അതുപോലെ ദഹനത്തിന് ബുദ്ധിമുട്ടുള്ളവ ഒഴിവാക്കണം. കുറവ് അത്താഴം മാത്രം മതി.

കുളി

കുളി

കിടക്കും മുന്‍പ് എപ്‌സം സാള്‍ട്ടിട്ട് ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കാം. നല്ല ഉറക്കം ലഭിയ്ക്കും.

പഞ്ചസാര, ഉപ്പ്

പഞ്ചസാര, ഉപ്പ്

കിടക്കും മുന്‍പ് പഞ്ചസാര, ഉപ്പ് എന്നിവ കലര്‍ത്തി അല്‍പം വെള്ളം കുടിയ്ക്കുക. ഇത് സ്‌ട്രെസ് തോതു കുറയ്ക്കും. നല്ല ഉറക്കം ലഭിയ്ക്കും.

കിടക്കാന്‍ നേരം

കിടക്കാന്‍ നേരം

കിടക്കാന്‍ നേരം വായിക്കാം, പാട്ടു കേള്‍ക്കാം. ടിവി, ഫോണ്‍, കമ്പ്യൂട്ടര്‍ ഒന്നും വേണ്ട.

English summary

Simple Tips For A Nice Sleep Tonight

Simple Tips For A Nice Sleep Tonight, Read more to know about,
Story first published: Monday, December 5, 2016, 16:25 [IST]
X
Desktop Bottom Promotion