പഴം കൂടുതല്‍ കഴിച്ചാല്‍ രോഗങ്ങളും അറ്റാക്കും പുറകെ

Posted By:
Subscribe to Boldsky

പഴം പാവങ്ങളും പണക്കാരുമെല്ലാം കഴിയ്ക്കുന്ന, തികച്ചും സാധാരണ ഫലവര്‍ഗമാണ്. മറ്റു ഫലങ്ങളെ അപേക്ഷിച്ച് അധികം വിലയില്ലാത്തതും എപ്പോഴും എവിടെയും ലഭിയ്ക്കുമെന്നതുമാണ് ഒരു കാര്യം.

പല ആരോഗ്യഗുണങ്ങളും പഴത്തിനുണ്ട്. ശോധന സുഗമമാക്കാന്‍ മിക്കവാറും പേര്‍ ഉപയോഗിയ്ക്കുന്ന ഒരു വഴി. വിശക്കുമ്പോള്‍ പലരും പഴത്തിലൂടെയായിരിയ്ക്കും ഇതു മാറ്റുക.

ദിവസം ഒന്നോ രണ്ടോ പഴമെന്നത് നല്ലതു തന്നെ. വേണമെങ്കില്‍ 3 വരെയാകാം. എന്നാല്‍ കൂടുതല്‍ പഴം കഴിയ്ക്കുന്ന ശീലം അത്ര നല്ലതല്ലെന്നു വേണം പറയാന്‍. കാരണം ഇത് ദോഷവശങ്ങളുണ്ടാക്കും. ഹൃദയധമനികളിലെ ബ്ലോക്ക് നീക്കാം, അറ്റാക്ക് വരാതെ...

 തടി

തടി

പഴം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ശരീരഭാരം കൂടുമെന്നത് വാസ്തവമാണ്. തടി കുറയ്ക്കണമെന്നുള്ളവര്‍ പഴത്തിന്റെ ഉപയോഗം മിതപ്പെടുത്തുക. ഒരു പഴുത്ത പഴത്തില്‍ തന്നെ 120 കലോറിയുണ്ട്.

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാര

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനപ്രകാരം പഴം മീഡിയം ഗ്ലൈസമിക് ഇന്‍ഡക്‌സുള്ള ഭക്ഷണത്തില്‍ പെടുന്ന ഒന്നാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ തോതുയര്‍ത്താന്‍ കഴിയുന്ന ഒന്ന്. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹമുള്ളവര്‍ സൂക്ഷിച്ചുപയോഗിയ്‌ക്കേണ്ട ഒന്ന്.

പഴത്തില്‍ തൈറമിന്‍ എന്നൊരു ഘടകമുണ്ട്‌. തലവേദന, മൈഗ്രേന്‍ എന്നിവയ്‌ക്കുള്ള പ്രധാന കാരണമാണിത്‌. ഇതുകൊണ്ടുതന്നെ പഴം ഈ പ്രശ്‌നമുണ്ടാക്കും. ഇതിന്റെ തൊലിയിലാണ്‌ കൂടുതല്‍ തൈറമീനുള്ളത്‌. ഇതുകൊണ്ടുതന്നെ പഴത്തൊലി മുഴുവന്‍ നീക്കം ചെയ്‌തു വേണം കഴിയ്‌ക്കാനും.

ഹൈപ്പര്‍കലാമിയ

ഹൈപ്പര്‍കലാമിയ

പഴം അധികം കഴിയ്‌ക്കുന്നത്‌ കൂടുതല്‍ പൊട്ടാസ്യം ശരീരത്തിലെത്താന്‍ കാരണമാകും. ഇത്‌ ഹൈപ്പര്‍കലാമിയ എന്നൊരു അവസ്ഥയ്‌ക്കു കാരണമാകും. പള്‍സ്‌റേറ്റ്‌ വ്യതിയാനം. മനംപിരട്ടല്‍, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയ്‌ക്കും ചിലപ്പോള്‍ ഹാര്‍ട്ട്‌ അറ്റാക്കിനു തന്നെയും വഴി വയ്‌ക്കാം.

 പല്ലിനു നല്ലതല്ല

പല്ലിനു നല്ലതല്ല

പഴത്തില്‍ ധാരാളം സ്റ്റാര്‍ച്ച്‌ അടങ്ങിയിട്ടുണ്ട്‌.ഇതുകൊണ്ടുതന്നെ പല്ലിന്റെ ആരോഗ്യത്തിനു നല്ലതല്ല. ഇത്‌ ചോക്കലേറ്റ്‌ പോലുള്ളവ വരുത്തുന്ന പ്രശ്‌നങ്ങളാണ്‌ പല്ലിനു വരുത്തുന്നത്‌.

ഉറക്കംതൂങ്ങല്‍

ഉറക്കംതൂങ്ങല്‍

പഴത്തിലെ ട്രിപ്‌റ്റോഫാന്‍ ഉറക്കംതൂങ്ങല്‍ വരുത്താന്‍ കാരണമാകും. ഇത്‌ മെന്റല്‍ പ്രകടനത്തെ ബാധിയ്‌ക്കുകയും ചെയ്യും.

വൈറ്റമിന്‍ ബി6

വൈറ്റമിന്‍ ബി6

ഇതില്‍ വൈറ്റമിന്‍ ബി6 അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ പ്രതിദിനം 100 മില്ലീഗ്രാം വൈറ്റമിന്‍ ബി6 മതി. കൂടുതലായാല്‍ ഇവ നാഡികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്‌ക്കും.

മലബന്ധമുണ്ടാക്കും

മലബന്ധമുണ്ടാക്കും

പഴം ശോധനയ്‌ക്കു നല്ലതാണ്‌. എന്നാല്‍ നല്ലപോലെ പഴുക്കാത്തില്‍ ടാനിക്‌ ആസിഡുണ്ട്‌. ഇത്‌ മലബന്ധമുണ്ടാക്കും.

ഗ്യാസുണ്ടാക്കും

ഗ്യാസുണ്ടാക്കും

പഴത്തില്‍ സോലുബിള്‍ ഫൈബറും ഫ്രക്ടോസുമുണ്ട്‌. ഇവ അധികമാകുന്നത്‌, അതായത്‌ അധികം പഴം കഴിയ്‌ക്കുന്നത്‌ ഗ്യാസുണ്ടാക്കും.

വയറുവേദന

വയറുവേദന

പഴം നല്ലതുപോലെ പഴുത്തില്ലെങ്കില്‍ വയറുവേദനയുണ്ടാകും. ഇതിലെ റെസിസ്റ്റന്റ്‌ സ്റ്റാര്‍ച്ചാണ്‌ കാരണം. ഇത്‌ ദഹിയ്‌ക്കാന്‍ കൂടുതല്‍ സമയമെടുക്കും.

കിഡ്‌നി

കിഡ്‌നി

പഴം കൂടുതല്‍ കഴിയ്‌ക്കുന്നത്‌ കിഡ്‌നി ആരോഗ്യത്തിനു നല്ലതല്ല. പൊട്ടാസ്യം കൂടുതലാകുമ്പോള്‍ കിഡ്‌നിയ്‌ക്കു കൂടുതല്‍ പ്രവര്‍ത്തിയ്‌ക്കേണ്ടി വരുന്നതു തന്നെ കാരണം.

Read more about: health ആരോഗ്യം
English summary

Side Effects Of Eating Too Many Bananas

Side Effects Of Eating Too Many Bananas
Story first published: Thursday, November 24, 2016, 8:00 [IST]