നേരത്തെ ഉണരുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍

Posted By:
Subscribe to Boldsky

നമ്മുടെ വീട്ടില്‍ എന്നും അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കാം സൂര്യനുദിക്കുന്നതു വരെ കിടന്നുറങ്ങാതെ നേരത്തും കാലത്തും എഴുന്നേല്‍ക്കാന്‍. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ നമ്മള്‍ ഉച്ചയാകുന്നതു വരെ കിടന്നുറങ്ങും.

എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായുള്ള ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് ആരോഗ്യകരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുകൊണ്ടുണ്ടാകുന്നത് എന്നു നോക്കാം.

 അമിതവണ്ണത്തിനു കാരണം

അമിതവണ്ണത്തിനു കാരണം

അമിതവണ്ണത്തിന് നേരത്തെയെഴുന്നേല്‍ക്കുന്നത് കാരണമാകും എന്നാണ് പറയപ്പെടുന്നത്. ഉറക്കത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇത്തരത്തില്‍ അമിത വണ്ണത്തിലേക്ക് നയിക്കുന്നത്.

 ഹൃദ്രോഗം ഉണ്ടാകുന്നു

ഹൃദ്രോഗം ഉണ്ടാകുന്നു

നേരത്തെ എഴുന്നേല്‍ക്കുന്നത് ഹൃദ്രോഗത്തിനും കാരണമാകുന്നു. ഇത്തരക്കാരില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

അമിത ക്ഷീണത്തിനു കാരണം

അമിത ക്ഷീണത്തിനു കാരണം

നേരത്തെ എഴുന്നേല്‍ക്കുന്നത് ദിവസം മുഴുവനുള്ള അമിത ക്ഷീണത്തിനു കാരണമാകുന്നു. ഇത് പലപ്പോഴും നമ്മുടെ ഊര്‍ജ്ജത്തെ തന്നെ ഇല്ലാതാക്കുന്നു.

ഉറക്കത്തില്‍ വ്യത്യാസം

ഉറക്കത്തില്‍ വ്യത്യാസം

ഉറക്കത്തിനിടയില്‍ വ്യത്യാസം ഉണ്ടാവുന്നി. ദിവസവും 7 മണിക്കെഴുന്നേറ്റിരുന്ന വ്യക്തി പെട്ടെന്നൊരു ദിവസം 5 മണിക്കെഴുന്നേല്‍ക്കാനാരംഭിച്ചാല്‍ അതും ആരോഗ്യപ്രശ്‌നത്തിനു കാരണമാകുന്നു.

 ശ്രദ്ധ നഷ്ടപ്പെടുന്നു

ശ്രദ്ധ നഷ്ടപ്പെടുന്നു

പല കാര്യങ്ങളിലുമുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു. പലപ്പോഴും അമിത ക്ഷീണം ജോലിയെ തന്നെ കാര്യമായി ബാധിയ്ക്കുന്നു.

ജീവിതശൈലിയില്‍ മാറ്റം

ജീവിതശൈലിയില്‍ മാറ്റം

ജീവിതശൈലിയില്‍ മാറ്റം വരുന്നു. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ അനാരോഗ്യകരമായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

 ഉറങ്ങാന്‍ നേരത്തെ

ഉറങ്ങാന്‍ നേരത്തെ

എഴുന്നേല്‍ക്കുന്നത് നേരത്തെയാണെന്ന കാരണം പറഞ്ഞ് ഉറക്കം നേരത്തെയാക്കും പലരും. ഇത് പലപ്പോഴും നമ്മുടെ ദഹനവ്യവസ്ഥയെ താറുമാറാക്കുന്നു. ഭക്ഷണം കഴിയ്ക്കുന്നതിന്റെ സമയം തെറ്റുമ്പോള്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.

English summary

Seven Reasons not to be an Early Riser

Being an early riser is often associated with increased productivity and more free time. Here is why you should not be an early riser! Become a late riser!
Story first published: Wednesday, March 30, 2016, 9:00 [IST]
Subscribe Newsletter