വയറ്റിലെ ഗ്യാസ് പരിഹാരം അഞ്ച് മിനിട്ടിനുള്ളില്‍

Posted By:
Subscribe to Boldsky

പലപ്പോഴും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാതെ പ്രശ്‌നത്തിലാകുന്നവരാണ് നമ്മളില്‍ പലരും. ഗ്യാസ്ട്രബിള്‍ ഒരു തരത്തില്‍ ഹൃദയാഘാതത്തിന് തുല്യമാണ് എന്ന് തന്നെ പറയാം. എന്നാല്‍ പലപ്പോഴും കാര്യമായ രീതിയില്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ നമുക്കാര്‍ക്കും കഴിയാറില്ല.

എന്നാല്‍ അഞ്ച് മിനിട്ട് കൊണ്ട് ഗ്യാസ്ട്രബിളിനെ ഇല്ലാതാക്കി നല്ല രീതിയിലുള്ള ദഹനത്തിന് സഹായിക്കുന്ന ചില എളുപ്പ വഴികളുണ്ട്. ഗ്യാസ്ട്രബിള്‍ പ്രശ്‌നമാകാതെ ഇനി ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുകയും ചെയ്യാം. എന്തൊക്കെയാണ് ഗ്യാസ്ട്രബിള്‍ നിമിഷ നേരം കൊണ്ട് തുരത്തുന്ന വഴികള്‍ എന്ന് നോക്കാം.

കിടക്കുക

കിടക്കുക

നിങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത രീതിയില്‍ കിടക്കുക. തല അല്‍പം ഉയര്‍ത്തി വെയ്ക്കാവുന്ന രീതിയില്‍ കിടക്കാന്‍ ശ്രമിക്കുക. ഇത് ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാനുള്ള വഴികളാണ്.

 ഇരിയ്ക്കുന്ന രീതി

ഇരിയ്ക്കുന്ന രീതി

പലപ്പോഴും ഇരിയ്ക്കുന്ന രീതിയിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ കഴിയും. കുനിഞ്ഞിരിയ്ക്കുന്നത് ഗ്യാസിനെ പ്രതിരോധിയ്ക്കാനുള്ള വഴികളില്‍ പ്രധാനമാണ്.

ദീര്‍ഘശ്വാസം

ദീര്‍ഘശ്വാസം

ദീര്‍ഘശ്വാസം എടുക്കുക. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ഓക്‌സിജന്‍ എത്താനുള്ള സാവകാശം നല്‍കി ദീര്‍ഘശ്വാസം മൂന്ന് നാല് പ്രാവശ്യം എടുക്കുക. ഇത് ഗ്യാസ്ട്രബിള്‍ മാറാന്‍ സഹായിക്കുന്നു.

 കടുക് കൂടുതല്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക

കടുക് കൂടുതല്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക

കടുക് ചേര്‍ത്ത ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് ഗ്യാസ്ട്രബിളിനെ ചെറുക്കുന്ന ഒന്നാണ്.

 സുഗന്ധദ്രവ്യങ്ങള്‍

സുഗന്ധദ്രവ്യങ്ങള്‍

ഭക്ഷണത്തില്‍ കൂടുതലായി കറുവപ്പട്ട, ജീരകം, മഞ്ഞള്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതും ഗ്യാസ്ട്രബിളിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്നു.

 ഇഞ്ചി കൂടുതല്‍

ഇഞ്ചി കൂടുതല്‍

ഗ്യാസ്ട്രബിള്‍ പോലുള്ള ദഹനപ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു കഷ്ണം ഇഞ്ചി ഉപ്പ് കൂട്ടി കഴിയ്ക്കുക. മാത്രമല്ല ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും ഗ്യാസ്ട്രബിള്‍ മാറ്റുന്ന ഒന്നാണ്. അല്‍പം ബേക്കിംഗ് സോഡ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് ഗ്യാസ്ട്രബിളിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും.

English summary

Seven easy ways to get rid of stomach gas

There are many common home remedies available that helps one to ease the discomfort that is felt when there is excessive gas build up in the stomach.
Story first published: Thursday, November 3, 2016, 8:00 [IST]
Subscribe Newsletter