For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തശുദ്ധീകരണത്തിന് ആയുര്‍വ്വേദം

|

പാര്‍ശ്വഫലങ്ങളേതുമില്ലാത്ത ചികിത്സാരീതിയാണ് ആയുര്‍വ്വേദം. അതുകൊണ്ട് തന്നെ പലപ്പോഴും ആയുര്‍വ്വേദത്തിന്റെ മാഹാത്മ്യം എത്രയെന്ന് നമുക്ക് നിര്‍വ്വചിക്കാനാവുന്നതിനും അപ്പുറമാണ്. രക്തശുദ്ധീകരണത്തിന്റെ കാര്യത്തിലും ആയുര്‍വ്വേദത്തിനുള്ള പങ്ക് വളരെ വലുതാണ്. കുടവയറിന് ഉച്ചഭക്ഷണത്തിനു പകരം ഷേക്ക്‌

രക്തശുദ്ധിയില്ലെങ്കില്‍ ശരീരത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവും. എന്നാല്‍ രക്ത ശുദ്ധി ഇല്ലാതാക്കാനും ആയുര്‍വ്വേദത്തില്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ ഏതൊക്കെയെന്നും എങ്ങനെയൊക്കെയെന്നും നോക്കാം.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പാണ് രക്തശുദ്ധി വരുത്തുന്ന കാര്യത്തില്‍ മുന്നില് നില്‍ക്കുന്നത്. ഇത് ചര്‍മ്മപ്രശ്‌നങ്ങളേയും ആര്‍ത്രൈറ്റിസിനേയും ചെറുക്കുന്നു. മാത്രമല്ല രക്തത്തിലുള്ള ദോഷവശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തേന്‍

തേന്‍

തേനും രക്തശുദ്ധീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകില്ല. തേന്‍ കഴി്‌യ്ക്കുന്നത് രക്തം വര്‍ദ്ധിക്കാനും കാരണമാകുന്നു. മാത്രമല്ല രക്ത ശുദ്ധീകരണത്തില്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം.

നെല്ലിക്ക

നെല്ലിക്ക

ഇരുമ്പ സത്ത് ഏറ്റവും കൂടുതലുള്ള ഒന്നാണ് നെല്ലിക്ക. ഇത് രക്തത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തെ കാക്കുന്നതിനും നെല്ലിക്ക ബെസറ്റാണ്.

മള്‍ബറി

മള്‍ബറി

മള്‍ബറി നമ്മുടെ വീടുകളില്‍ ചിലപ്പോള്‍ നട്ടു വളര്‍ത്താറുള്ളതാണ്. മള്‍ബറി കഴിയ്ക്കുന്നതും രക്തത്തെ ക്ലീനാക്കുന്നു. മാത്രമല്ല ഇത് കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

 കാപ്‌സിക്കം

കാപ്‌സിക്കം

വിദേശിയാണെങ്കിലും കാപ്‌സിക്കവും രക്തശുദ്ധി വരുത്തുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നതാണ്. മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയ്ക്കും കാപ്‌സിക്കം കഴിയ്ക്കാവുന്നതാണ്.

മരച്ചീനി

മരച്ചീനി

മരച്ചീനി നുമ്മുടെ നാട്ടില്‍ സുലഭമാണ്. ഏറ്റവും വിലകുറവും ആരോഗ്യം കൂടുതലും എന്നാണ് മരച്ചീനിയുടെ പ്രത്യേകതയും. രക്തത്തിലെ ദോഷങ്ങളെല്ലാം മാറ്റുന്ന കാര്യത്തില്‍ മരച്ചീനി മുന്നിലാണ്.

മാതള നാരങ്ങ

മാതള നാരങ്ങ

രക്തം ഉണ്ടാവാനും അശുദ്ധ രക്തത്തെ ഇല്ലാതാക്കാനും മാതള നാരങ്ങ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മാതള നാരങ്ങ ജ്യൂസ് സ്ഥിരമായ കഴിയ്ക്കുന്നതും നല്ലതാണ്.

English summary

Seven Ayurvedic Herbs To Purify Blood

According to Ayurveda, having pure blood is a sign of good health. Here are seven herbs that can help you purify blood.
Story first published: Wednesday, March 2, 2016, 11:10 [IST]
X
Desktop Bottom Promotion