Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുടവയറിന് ഉച്ചഭക്ഷണത്തിനു പകരം ഷേക്ക്
എത്രയൊക്കെ തിരക്കുണ്ടെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ശാസ്ത്രം. ഭക്ഷണം കഴിയ്ക്കാതിരുന്ന് തടി കുറയ്ക്കാമെന്ന് കരുതുന്നവര്‍ക്കാണ് മുന്നറിയിപ്പ്. കാരണം ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ തടി കുറയില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ കൂടുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഉച്ചഭക്ഷണത്തിനു പകരം രുചികരമായ ഒരു ഷേക്ക് ആയാലോ. രുചി മാത്രമല്ല ആരോഗ്യവും ഇത് നല്കുന്നു എന്നതാണ് ഈ ഷേക്കിന്റെ പ്രത്യേകതയും. വയറു കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കാണ് ഈ ഷേക്ക് കൊണ്ടുള്ള പ്രയോജനവും. ഇവ കഴിച്ചാല്‍ വെളുക്കും!!
എങ്ങനെ ഈ ഷേക്ക് തയ്യാറാക്കാം എന്നു നോക്കാം. മാത്രമല്ല ഇത് ഉച്ചഭക്ഷണം നല്കുന്ന അതേ ആരോഗ്യവും നമുക്ക് നല്കുന്നു എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഉച്ചഭക്ഷണത്തിനു പകരം വയറു കുറയ്ക്കാനുള്ള ഉപാധിയായ ഈ ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
2 കപ്പ് വെള്ളം, രണ്ട് കപ്പ് ഫ്രൂട്സ്, ഇനി നിങ്ങള്‍ക്ക് ഫ്രൂട്സ് ഇഷ്ടമല്ലെങ്കില്‍ പച്ചക്കറികളായാലും മതി. രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര പാനി, മാപ്പിള്‍ സിറപ്പ്, തേന്‍, കാല്‍കപ്പ് നട്സ്, വെണ്ണ, രണ്ട് കപ്പ് ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ ഓട്സ്

തയ്യാറാക്കുന്ന വിധം
ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കാം. മധുരം ആവശ്യമുള്ളവര്‍ക്ക് മധുരവും ആവശ്യാനുസരണം ചേര്‍ക്കാം.

ടോക്സിന് പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിന് ഈ ഷേക്ക് കഴിയ്ക്കുന്നതിലൂടെ പുറന്തള്ളപ്പെടുന്നു. അതുകൊണ്ട് തന്നെ ശരീരത്തിലെ വിഷാംശം കളയാന്‍ ഏറ്റവും നല്ലതാണ് ഈ ഷേക്ക്.

വയറ്റിലെ കൊഴുപ്പിന് വിട
വയറില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ കുറയ്ക്കാനും ഈ ഷേക്ക് സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയുന്നതിലൂടെ കുടവയര്‍ ചുരുങ്ങുന്നു എന്നതാണ് കാര്യം.

പച്ചക്കറികള്‍ കൂടുതല്‍
ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്ന അതേ വിറ്റാമിനുകളും പ്രോട്ടീനുകളും തന്നെയാണ് ഈ ഷേക്ക് കഴിയ്ക്കുമ്പോഴും നമുക്ക് ലഭിയ്ക്കുന്നത്.

കൊളസ്ട്രോളിനെ കുറയ്ക്കുന്നു
ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിലൂടെ കൊളസ്ട്രോളിന്റെ കാര്യത്തിലും ഇത് തീരുമാനമാക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒരു പാനീയമാണ് ഇത്.

മെറ്റബോളിസം ഉയര്‍ത്തുന്നു
കുടവയര്‍ കുറയുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നത്, മെറ്റബോളിസം ഉയര്‍ത്തുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് അമിതവണ്ണത്തെ തടയുകയും ചെയ്യുന്നു.



Click it and Unblock the Notifications
