For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം കഴിയ്ക്കുന്നതും സൂക്ഷിച്ച്‌

|

ബദാം ആരോഗ്യത്തിന് നല്ലതാണ് എന്ന കാര്യം ഏത് കൊച്ചുകുട്ടിക്കും അറിയാം. എന്നാല്‍ അതേ ബദാമിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്ന ചില സംഗതികളുണ്ട്. പലപ്പോഴും ആരോഗ്യത്തിന് എന്നു പറഞ്ഞ അതേ ആളുകള്‍ തന്നെ അനാരോഗ്യത്തിന്റെഗമത്തിലേക്ക് ബദാമിനെ തള്ളിവിടുന്നു. തടി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എന്തിനേറെ സൗന്ദര്യ സംരക്ഷണത്തിനു വരെ ബദാം വഹിയ്ക്കുന്ന പങ്ക് ചെറുതല്ല.

പണക്കാരുടെ പരിപ്പെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബദാം പണക്കാരുടെ മാത്രമല്ല പലപ്പോഴും പാവങ്ങളുടേയും പരിപ്പെടുക്കും എന്നതാണ് സത്യം. എന്നാല്‍ ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും ദോഷങ്ങളും അല്‍പം കൂടുതലാണ് ബദാമിന്, എന്തൊക്കെയാണ് ആ ദോഷവശങ്ങള്‍ എന്നു നോക്കാം.

ദഹനസംബന്ധമായ അസ്വസ്ഥതകള്‍

ദഹനസംബന്ധമായ അസ്വസ്ഥതകള്‍

ദഹനസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ബദാം മിടുക്കനാണ്. ഇതിനാകട്ടെ ഒരേയൊരു പരിഹാരം മാത്രമേ ഉള്ളൂ, ബദാം കഴിച്ചു കഴിഞ്ഞ് ധാരാളം വെള്ളം കുടിയ്ക്കുക.

ഏകാഗ്രത കുറയ്ക്കുന്നു

ഏകാഗ്രത കുറയ്ക്കുന്നു

ഏകാഗ്രത വര്‍ദ്ധിപ്പിക്കും ബുദ്ധിശക്തിക്ക് ഉത്തമം എന്ന രീതിയിലാണ് ബദാം അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും നേരെ വിപരീത ഫലമാണ് ഉണ്ടാവുക എന്നതാണ് സത്യം.

വിറ്റാമിന്‍ ഇ കൂടുതല്‍

വിറ്റാമിന്‍ ഇ കൂടുതല്‍

എന്തും അധികമായാല്‍ വിഷമാണല്ലോ, അതു പോലെ തന്നെയാണ് വിറ്റാമിന്‍ ഇയുടെ കാര്യവും. വിറ്റാമിന്‍ ഇ ബദാമില്‍ കൂടുതലാണ് എന്നതാണ് സത്യം. ഇത് ഡയറിയ, കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

തടി വര്‍ദ്ധിപ്പിക്കും

തടി വര്‍ദ്ധിപ്പിക്കും

തടി വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ബദാം കഴിയ്ക്കാം. കാരണം അമിതവണ്ണം നല്‍കുന്നതിനാവശ്യമായ എല്ലാ പോഷകങ്ങളും ബദാമിലുണ്ട്.

ടോക്‌സിന്‍ കൂടുതല്‍

ടോക്‌സിന്‍ കൂടുതല്‍

ശരീരത്തില്‍ വിഷാംശം കുറയ്ക്കാനാണ് നമ്മള്‍ ശ്രമിക്കുക. എന്നാല്‍ ബദാം കൂടുതല്‍ കഴിയ്ക്കുന്നതിലൂടെ ശരീരത്തില്‍ ടോക്‌സിന്‍ കൂടുതലാവുകയും നാഡീ വ്യവസ്ഥയെ ഇത് കാര്യമായി ബാധിയ്ക്കുകയും ചെയ്യും.

അലര്‍ജിയുണ്ടാക്കുന്നു

അലര്‍ജിയുണ്ടാക്കുന്നു

എല്ലാവരും അത്രയധികം ബദാം ഇഷ്ടപ്പെടുന്നവരല്ല. കാരണം ഇതുണ്ടാക്കുന്ന അലര്‍ജി തന്നെ. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും ബദാം ഉണ്ടാക്കുന്നു.

ബാക്ടീരിയയുടെ സാന്നിധ്യം

ബാക്ടീരിയയുടെ സാന്നിധ്യം

എല്ലാ ബദാമിലും ബാക്ടീരിയ ഉണ്ടെന്നല്ല പറയുന്നത്. എന്നാല്‍ ചിലവയില്‍ ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണ്.

English summary

Serious Side Effects Of Almonds

Wondering if almond is safe or not to consume them? Almonds do come with their own share of side effects, some of which are.
Story first published: Wednesday, January 13, 2016, 17:37 [IST]
X
Desktop Bottom Promotion