പ്രണയത്തിന് ഇങ്ങനെയും ചില കഴിവുകളുണ്ട്‌

Posted By:
Subscribe to Boldsky

പ്രണയം എന്നും എപ്പോഴും സുഖമുള്ള അനുഭൂതിയാണ്. ജീവിതത്തില്‍ പ്രണയിക്കാന്‍ കഴിയാത്തവര്‍ എത്രയോ നിര്‍ഭാഗ്യവാന്‍മാരാണ് എന്നാണ് പറയപ്പെടുന്നത്. പ്രണയത്തിനാകട്ടെ പ്രായമോ നിറമോ സൗന്ദര്യമോ ഒന്നും പ്രശ്‌നമല്ല. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തിലും പ്രണയത്തിന് ചിലത് പറയാനുണ്ട്. രോഗപ്രതിരോധ ശേഷി വരെ വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് പ്രണയത്തിനുണ്ട്. പ്രണയം തകര്‍ന്നാല്‍ ഇങ്ങനെയാകുമോ?

പ്രണയത്തിലാകുന്ന ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ മാറ്റം വളരെ വലുതാണ്. പലപ്പോഴും മറ്റുള്ളവരിലേക്കും കൂടി തന്റെ ഊര്‍ജ്ജം നല്‍കാന്‍ ഇത്തരത്തില്‍ പ്രമയത്തിലൂടെ കഴിയും. എന്നാല്‍ ചില പ്രണയ പ്രകടനങ്ങള്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കും എന്നു നോക്കാം.

ഒരു ചുംബനത്തിലൂടെ പ്രതിരോധ ശേഷി

Romantic Gestures That Are Good For Your Health

പലപ്പോഴും ഒരു ചുംബനത്തിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇതിനു കാരണം പറയുന്നതാകട്ടെ ഒരു ചുംബനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് 80 മില്ല്യണ്‍ ബാക്ടീരിയകളാണ്. ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ നമ്മുടെ ശരീരം സ്വയം തയ്യാറെടുത്തു കൊള്ളും. പലപ്പോഴും ശരീരഭാരം കുറയ്ക്കാന്‍ വരെ ചുംബനത്തിന് കഴിയും. ഒരു പ്രണയം വരുത്തിയ മാറ്റങ്ങള്

കൈകോര്‍ത്തു പിടിയ്ക്കുന്നത് വേദന ഇല്ലാതാക്കും

holding hands

കൈകോര്‍ത്തു പിടിച്ചു നടക്കുന്നത് നമ്മുടെ മാനസികവും ശാരീരികവുമായ വേദനകളെ ഇല്ലാതാക്കും. മാനസികാരോഗ്യവിദഗ്ധന്‍ ഡോ. ജോസഫ് ഹുള്ളറ്റ് ആണ് ഇത്തരത്തിലൊരു നിഗമനം നമുക്ക് മുന്നില്‍ വച്ചത്. അതുകൊണ്ടാണ് വിവാഹ വേളയില്‍ പുരുഷന്‍ സ്ത്രീയുടെ കൈപിടിയ്ക്കുന്നതെന്നാണ് വിശ്വാസം.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സെക്‌സ്

sex

മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാന്‍ സെക്‌സിനു കഴിയുമെന്നാണ് പറയപ്പെടുന്നത്.

ആരോഗ്യകരമായ ഭക്ഷണം

healthy food

ഭക്ഷണം നമ്മള്‍ കഴിയ്ക്കും എന്നാല്‍ പ്രണയത്തിലായിരിക്കുമ്പോള്‍ ആരോഗ്യ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നമ്മള്‍ ചെലുത്തും. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കും.

ആലിംഗനം രക്തസമ്മര്‍ദ്ദം കുറയ്ക്കും

hug

ആലിംഗനം ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഇത്തരം പരീക്ഷണങ്ങള്‍ നിരവധി ഗവേഷണങ്ങളിലൂടെ തെളിയിച്ച് കഴിഞ്ഞു.

പങ്കാളി ഉണ്ടാവുന്നത് പക്ഷാഘാത സാധ്യത കുറയ്ക്കും

stroke

പ്രത്യേകിച്ച് പുരുഷന്‍മാരില്‍ പങ്കാളി ഇല്ലാത്തത് പക്ഷാഘാത സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. 1000 പേരി്ല്‍ നടത്തിയ പഠനങ്ങളില്‍ 36 ശതമാനം പേരും സ്‌ട്രോക്ക് വന്നവരാണ്. ഇവരാകട്ടെ ഏകാന്ത ജീവിതം നയിക്കുന്നവരും.

English summary

Romantic Gestures That Are Good For Your Health

Falling in love therapeutic, don't believe us Check out romantic gestures that boost your health.
Story first published: Friday, January 8, 2016, 11:58 [IST]