യോനീഭാഗത്തു ചൊറിച്ചിലോ, എങ്കില്‍.....

Posted By:
Subscribe to Boldsky

യോനീഭാഗത്തെ ചൊറിച്ചില്‍ പല സ്‌ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്‌. വൃത്തിയില്ലായ്‌മ എന്നു പൊതുവെ ഒരു പേരു പറയാമെങ്കിലും അസുഖങ്ങളുള്‍പ്പെടെ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്‌.

യോനീഭാഗത്തെ ചൊറിച്ചിലിനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചറിയൂ, ഇതില്‍ പലതും നാം കരുതാത്ത കാരണങ്ങളാകാം,

ബാക്ടീരിയല്‍ വജൈനോസിസ്‌

ബാക്ടീരിയല്‍ വജൈനോസിസ്‌

ബാക്ടീരിയല്‍ വജൈനോസിസ്‌ യോനീഭാഗത്തെ ചൊറിച്ചിനുള്ള സാധാരണയും പ്രധാനവുമായ കാരണമാണ്‌ ബാക്ടീരിയില്‍ അണുബാധയെന്നു പൊതുവെ പറയാം. വെള്ളം പോലുള്ള ഡിസ്‌ചാര്‍ജും ദുര്‍ഗന്ധവും ഉണ്ടാവുകയും ചെയ്യും.

കോണ്‍ടാക്‌റ്റ്‌ ഡെര്‍മറ്റൈറ്റിസ്‌

കോണ്‍ടാക്‌റ്റ്‌ ഡെര്‍മറ്റൈറ്റിസ്‌

കോണ്‍ടാക്‌റ്റ്‌ ഡെര്‍മറ്റൈറ്റിസ്‌ എന്നൊരു അവസ്ഥയും വജൈനല്‍ ഭാഗത്തെ ചൊറിച്ചിന്‌ കാരണമാകാറുണ്ട്‌. ഇത്‌ ഈ ഭാഗത്തുണ്ടാകുന്ന ഒരു അലര്‍ജിക്‌ റിയാക്ഷനാണ്‌. സോപ്പ്‌, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ ഉപയോഗമെല്ലാം ഇതിനു കാരണമാകും.

സോറിയായിസ്‌

സോറിയായിസ്‌

സോറിയായിസ്‌ ചര്‍മരോഗമാണെങ്കിലും വളരെ അപൂര്‍വം ഇത്‌ യോനീഭാഗത്തെയും ബാധിയ്‌ക്കാറുണ്ട്‌. ഇത്‌ യോനീഭാഗത്തെ വരള്‍ച്ചയ്‌ക്കും ഇതുവഴി ചൊറിച്ചിലിനും വഴിയൊരുക്കും.

ലൈംഗികജന്യ രോഗങ്ങള്‍

ലൈംഗികജന്യ രോഗങ്ങള്‍

ലൈംഗികജന്യ രോഗങ്ങള്‍ യോനീഭാഗത്തെ ചൊറിച്ചിലുള്ള മറ്റൊരു കാരണമാണ്‌. ലൈംഗികശുചിത്വം പാലിയ്‌ക്കാത്തതാണ്‌ കാരണം.

ഹോര്‍മോണുകളുടെ ബാലന്‍സ്‌

ഹോര്‍മോണുകളുടെ ബാലന്‍സ്‌

ഹോര്‍മോണുകളുടെ ബാലന്‍സ്‌ ശരിയല്ലാത്തത്‌ വജൈനല്‍ ഭാഗത്തെ പിഎച്ചിനെ ബാധിയ്‌ക്കും. ഇത്‌ വജൈനല്‍ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിന്‌ മറ്റൊരു കാരണമാണ്‌. ഇത്‌ പിന്നീട്‌ യീസ്റ്റ്‌ ഇന്‍ഫെക്ഷന്‌ വഴിയൊരുക്കും.

പേന്‍

പേന്‍

ഈ ഭാഗത്തു കാണപ്പെടുന്ന പേനുകളാണ്‌ വജൈനല്‍ ചൊറിച്ചിലിനുള്ള മറ്റൊരു കാരണം. വൃ്‌ത്തിയില്ലായ്‌മയാണ്‌ കാരണം.

ലൈക്കെന്‍ സ്‌കീറോസിസ്‌

ലൈക്കെന്‍ സ്‌കീറോസിസ്‌

ലൈക്കെന്‍ സ്‌കീറോസിസ്‌ എന്നൊരു അവസ്ഥയുണ്ട്‌. കൂടുതല്‍ ആക്ടീവായ പ്രതിരോധസിസ്‌റ്റം കാരണം യോനീഭാഗത്തു വരുന്ന വെളുത്ത സ്‌പോട്ടുകള്‍. ഇവയും ചൊറിച്ചിന്‌ കാരണമാകാം.

ഫംഗല്‍

ഫംഗല്‍

ഫംഗല്‍ ഇന്‍ഫെക്ഷനുകളാണ്‌ മറ്റൊരു പൊതുവായ കാരണമെന്നു പറയാം.

English summary

Reasons For Vaginal Itching

Hence, have a look at some of the surprising reasons that can cause vaginal itching in women, in this article!
Story first published: Thursday, August 11, 2016, 9:22 [IST]