ദിവസവും 3 പഴം കഴിച്ചാല്‍....

Posted By:
Subscribe to Boldsky

ഫ്രൂട്‌സ് ഇഷ്ടമില്ലാത്തവര്‍ക്കു പോലും പഴം ഒരു ശീലമായിരിയ്ക്കും. പലരും ഇതൊരു ശീലമാക്കുന്നതിന്റെ കാരണം നല്ല ശോധനയ്ക്കു സഹായിക്കുമന്നതാണ്.

ദിവസം ഒന്നല്ല, മൂന്നു പഴം വീതമാകാമെന്നാണ് ആരോഗ്യപഠനങ്ങള്‍ പറയുന്നത്. ഇതിന് ഏറെ ഗുണങ്ങളുമുണ്ട്.

ദിവസവും മൂന്നു പഴം വീതം കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

നല്ല മൂഡ്

നല്ല മൂഡ്

പഴത്തില്‍ കണ്ടുവരുന്ന ട്രിപ്‌റ്റോഫാന്‍ നല്ല മൂഡ് നല്‍കാന്‍ സഹായിക്കും. ട്രിപ്‌റ്റോഫാന്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണായി മാറുകയാണ് ചെയ്യുന്നത്.

ബിപി

ബിപി

പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ഹാങോവര്‍

ഹാങോവര്‍

തലേ ദിവസം രാത്രി മദ്യപിച്ചതിന്റെ ഹാങോവര്‍ മാറിയിട്ടില്ലെങ്കില്‍ ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെ പഴം കഴിയ്ക്കുകയെന്നത്. ഇത് മൂന്നുവരെയാണെങ്കില്‍ ഗുണം കൂടും.

പുകവലി

പുകവലി

പുകവലി ഉപേക്ഷിയ്ക്കുമ്പോള്‍ ശരീരം വിത്‌ഡ്രോവല്‍ അടയാളങ്ങള്‍ കാണിയ്ക്കുന്നത് സാധാരണം. ഇതില്‍ നിന്നുള്ള പരിഹാരമാണ്. പഴം.

രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത

രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത

ദിവസവും മൂന്നു പഴം വീതം കഴിയ്ക്കുന്നത് തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ഇതില്‍ അയേണ്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും അനീമിയ തടയാനും ഇത് നല്ലതാണ.്

ശോധന

ശോധന

ശോധനയ്ക്കുള്ള നല്ലൊരു സ്വാഭാവിക വഴിയാണിത്.

വയറിന്‌

വയറിന്‌

മസാലയും എരിവുമെല്ലാം കൂടുതലുളള ഭക്ഷണം കഴിച്ചാല്‍ പഴം കഴിയ്ക്കുക. ഇത് വയറ്റിലെ അസ്വസ്ഥതകളും അസിഡിറ്റിയുമെല്ലാം അകറ്റും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് പഴം ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

English summary

Reasons To Eat 3 Bananas Per Day

Yes, bananas have so many health benefits but today, we shall discuss about what happens when you eat 3 bananas a day.
Story first published: Monday, March 21, 2016, 20:04 [IST]