ഈന്തപ്പഴം 10 എണ്ണം കഴിയ്‌ക്കണം, കാരണം

Posted By:
Subscribe to Boldsky

ഈന്തപ്പഴം അയേണ്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്‌. ആരോഗ്യത്തിന്‌ ഏറെ ഗുണം ചെയ്യുന്ന, പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ലാത്ത ഒന്ന്‌. സ്വാദും സ്വാഭാവിക മധുരവുമെല്ലാം ഒത്തിണങ്ങുന്ന ഇവ അറബി നാടുകളിലാണ്‌ കൂടുതല്‍ സുലഭം.

ഈന്തപ്പഴത്തിന്റെ ഗുണം പൂര്‍ണമായും ലഭിയ്‌ക്കണമെങ്കില്‍ ദിവസവും 10 എണ്ണം വച്ചു കഴിയ്‌ക്കണമെന്നാണ്‌ പറയുക. ഇവ ദിവസവും 10 എണ്ണം വച്ചു കഴിയ്‌ക്കുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇത്‌ കൊളസ്‌ട്രോള്‍, കൊഴുപ്പ്‌ എന്നിവയില്‍ നിന്നും മുക്തമാണ്‌. ഇവ രണ്ടുമുണ്ടാക്കുന്ന ആരോഗ്യവിപത്തുകളുണ്ടാകില്ലെന്നര്‍ത്ഥം.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണിത്‌. ശരീരത്തിന്റെ അടിസ്ഥാനമാണ്‌ പ്രോട്ടീനെന്നു പറയാം. പ്രതിരോധശേഷി നല്‍കുന്നതില്‍ മുഖ്യം.

ദിവസം 10 ഈന്തപ്പഴം കഴിയ്‌ക്കുന്നത്‌ ശരീരത്തിന്‌ ആവശ്യമായ എല്ലാ വൈറ്റമിനുകളും ലഭ്യമാക്കും. വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, എ, സി തുടങ്ങിയ എല്ലാ വൈറ്റമിനുകളും ഇതില്‍ നിന്നും ലഭ്യമാണ്‌.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന്‌ താല്‍ക്കാലിക ഊര്‍ജം ലഭ്യമാക്കുന്ന ഒന്നാണിത്‌. ക്ഷീണം തോന്നുമ്പോഴും വിശക്കുമ്പോഴുമെല്ലാം കഴിയ്‌ക്കാം. ഒരുമിച്ചു 10 എണ്ണം കഴിയ്‌ക്കണമെന്നില്ല.

ഹൃദയത്തിനും നാഡീവ്യവസ്ഥയ്‌ക്കും

ഹൃദയത്തിനും നാഡീവ്യവസ്ഥയ്‌ക്കും

പൊട്ടാസ്യം ധാരാളമുള്ള ഇതില്‍ സോഡിയം തീരെയില്ല. ഹൃദയത്തിനും നാഡീവ്യവസ്ഥയ്‌ക്കും ഗുണകരം.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ച ഒഴിവാക്കാന്‍ രക്തക്കുളവുള്ളവര്‍ ഇത്‌ 10 എണ്ണം വീതം ദിവസവും കഴിച്ചാല്‍ മതിയാകും.

നാരുകള്‍

നാരുകള്‍

ഇതിലെ നാരുകള്‍ മലബന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്‌. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം കാക്കും.

ആരോഗ്യകരമായ രീതിയില്‍ തൂക്കം

ആരോഗ്യകരമായ രീതിയില്‍ തൂക്കം

വല്ലാതെ തൂക്കക്കുറവിന്റെ പ്രശ്‌നമുള്ളവര്‍ക്ക്‌ ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ദ്ധിപ്പിയ്‌ക്കാം. എന്നാല്‍ ഇത്‌ അമിതവണ്ണം വരുക്കുകയുമില്ല.

ലൈംഗികപ്രശ്‌നങ്ങള്‍

ലൈംഗികപ്രശ്‌നങ്ങള്‍

ലൈംഗികപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ നല്ലൊരു വഴിയാണ്‌ ഈന്തപ്പഴം. ഇത്‌ രാത്രി ആട്ടിന്‍പാലിലിട്ടു കുതിര്‍ത്തി രാവിലെ കഴിയ്‌ക്കാം.

വയറിനെ തണുപ്പിയ്‌ക്കും

വയറിനെ തണുപ്പിയ്‌ക്കും

വയറ്റില്‍ ആസിഡ്‌ രൂപപ്പെടുന്നത്‌ ഈന്തപ്പഴം തടയും. ഇതുവഴി വയറിനെ തണുപ്പിയ്‌ക്കും. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം

പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം

ഇതില്‍ ധാരാളം മഗ്നീഷ്യമുണ്ട്‌. കാല്‍സ്യം വലിച്ചെടുക്കാന്‍ ഇത്‌ ശരീരത്തെ സഹായിക്കും. ഇതുവഴി പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നന്നാക്കും.

ചര്‍മത്തിന്‌ ചെറുപ്പം

ചര്‍മത്തിന്‌ ചെറുപ്പം

ഇതിലെ വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്‌ഫറസ്‌, അയേണ്‍, മഗ്നീഷ്യം എന്നിവ ചര്‍മത്തിന്‌ മൃദുത്വവും തുടിപ്പുമെല്ലാം നല്‍കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയും. ചര്‍മത്തിന്‌ ചെറുപ്പം നല്‍കും.

ഡേറ്റ്‌ ഒായില്‍

ഡേറ്റ്‌ ഒായില്‍

ഡേറ്റ്‌ ഒായില്‍ കൊണ്ടു ചര്‍മം മസാജ്‌ ചെയ്യുന്നത്‌ ഏറെ നല്ലതാണ്‌. മുറിവുകള്‍ക്കും വടുക്കള്‍ക്കുമെല്ലാമുള്ള നല്ലൊരു പരിഹാരം.

മുടിയുടെ ആരോഗ്യത്തിന്‌

മുടിയുടെ ആരോഗ്യത്തിന്‌

മുടിയുടെ ആരോഗ്യത്തിന്‌ ഈന്തപ്പഴം മികച്ചതാണ്‌. മുടി മദുവാകും, തിളക്കമുള്ളതാകും, മുടിവേരുകളെ ബലപ്പെടുത്തി മുടികൊഴിച്ചില്‍ തടയും. സെക്‌സ്‌ ശേഷം ആണുറങ്ങുന്ന ആ രഹസ്യം!!

ഇസ്ലാം പ്രകാരം ആര്‍ത്തവമുള്ള സ്‌ത്രീയെന്നാല്‍....

English summary

Reasons To Eat 10 Dates Per Day

Here are some reasons to eat 10 dates per day. Read more to know about,
Story first published: Monday, September 19, 2016, 10:49 [IST]