For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ ചാടുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം

|

കുടവയര്‍ കുറയ്ക്കാന്‍ വളരെയധികം കഷ്ടപ്പെട്ടിട്ടും യാതൊരു വിധത്തിലുള്ള മാറ്റവും കണ്ടില്ലേ. ഇത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും കൂടിയാണ് പ്രതികൂലമായി ബാധിയ്ക്കുന്നത്. സ്ത്രീകളേയും പുരുഷന്‍മാരേയും പൊതുവായി ബാധിയ്ക്കുന്ന പ്രശ്‌നമാണ് ഇതെന്നത് സത്യം. എന്നാല്‍ വയര്‍ ചാടുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം പലര്‍ക്കും അറിയില്ല. വയര്‍ ഷേപ്പാവാന്‍ നാല് എളുപ്പവഴികള്‍

നമ്മുടെ തന്നെ ചില ശീലങ്ങളാണ് പലപ്പോഴും വയര്‍ ചാടുന്നതിന് കാരണമാകുന്നത്. എന്തൊക്കെ ശീലങ്ങളാണ് ഇത്തരത്തില്‍ നമ്മള്‍ മാറ്റിയെടുക്കേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് മാറ്റിയില്ലെങ്കില്‍ കുടവയര്‍ എന്നത് പലപ്പോഴും നമ്മുടെ ജീവിത കാലം മുഴുവന്‍ ചുമക്കേണ്ട ഒന്നായി മാറും.

മടിയാണ് പ്രധാന കാരണം

മടിയാണ് പ്രധാന കാരണം

പലപ്പോഴും മടിയാണ് പ്രധാന കാരണം. ശരീരമനങ്ങാതെ മടി പിടിച്ചിരിക്കുന്നത് വയര്‍ ചാടാനുള്ള പ്രധാന കാരണമായി മാറുന്നു.

മദ്യപാനശീലം

മദ്യപാനശീലം

മദ്യപാന ശീലമാണ് മറ്റൊന്ന്. ബിയര്‍ കുടിയ്ക്കുന്നത് കുടവയറിന്റെ ഉസ്താദുമാരാക്കി നമ്മളെ മാറ്റും.

സ്‌നാക്‌സ്

സ്‌നാക്‌സ്

എപ്പോഴും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുക എന്ന ശീലം ഇല്ലാതാക്കിയാല്‍ തന്നെ പലപ്പോഴും കുടവയര്‍ എന്ന ശീലം മാറുന്നു. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ വസ്തുക്കള്‍.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതിന്റെ ഫലമായാണ് പലപ്പോഴും കുടവയര്‍ വരുന്നത്. സ്‌ട്രെസ് കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലാവും. ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകും.

 ഭക്ഷണക്രമത്തിലെ മാറ്റം

ഭക്ഷണക്രമത്തിലെ മാറ്റം

തോന്നിയ സമയത്ത് ഭക്ഷണം കഴിയ്ക്കുന്നതും കഴിയ്ക്കാതിരിക്കുന്നതും കുടവയറിന്റെ സുഹൃത്തുക്കളാണ്. ഇങ്ങനെയുള്ള ശീലം കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കും. ഇത് കുടവയറായി രൂപാന്തരപ്പെടും.

കഴിച്ചയുടനെ കിടക്കുക

കഴിച്ചയുടനെ കിടക്കുക

ഭക്ഷണം കഴിച്ചയുടനേ കിടക്കുന്ന ശീലവും വയര്‍ ചാടിയ്ക്കും. ഈ ദു:ശ്ശീലം മാറ്റിയാല്‍ തന്നെ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാവും.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവും ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്നു. ഇത് കുടവയറിലേക്ക് നയിക്കുന്നു എന്നതാണ് സത്യം. മാത്രമല്ല ആരോഗ്യത്തിനും ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

പച്ചക്കറികള്‍ കഴിയ്ക്കാതിരിക്കുക

പച്ചക്കറികള്‍ കഴിയ്ക്കാതിരിക്കുക

പച്ചക്കറികള്‍ കഴിയ്ക്കാതിരിക്കുന്നതും കുടവയര്‍ വര്‍ദ്ധിപ്പിക്കുന്നു. ജങ്ക്ഫുഡും ഫാസ്റ്റ് ഫുഡും ശീലമാക്കുന്നതും പച്ചക്കറി പൂര്‍ണമായും ഉപേക്ഷിക്കുന്നതും കുടവയര്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പച്ചക്കറി കഴിച്ചാല്‍ ഇതിലെ നാരുകള്‍ ദഹനം ശരിയായി നടക്കാന്‍ സഹായിക്കുന്നു.

English summary

Real Reasons Why You Are Not Losing Belly Fat

Can't lose belly fat? Your genetics, hormones, or some easy-to-fix mistakes may be to blame. Discover the reasons why you're not losing belly fat.
Story first published: Monday, February 1, 2016, 12:38 [IST]
X
Desktop Bottom Promotion