കുരുമുളകും മഞ്ഞള്‍പ്പൊടിയും ഒറ്റമൂലി തകര്‍ക്കും

Posted By:
Subscribe to Boldsky

കുരുമുളകിന്റെ ആരോഗ്യഗുണങ്ങള്‍ നമുക്കറിയാം, മഞ്ഞളിന്റെ ആരോഗ്യ സൗന്ദര്യ ഗുണത്തെക്കുറിച്ചും നമ്മളെല്ലാവരും ബോധവാന്‍മാരാണ്. എന്നാല്‍ കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ന്നാലുള്ള ആരോഗ്യഗുണം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ ആയുസ്സിന്റെ കാര്യത്തില്‍ വരെ തീരുമാനമെടുക്കും ഈ രണ്ട് വീരന്‍മാരും. നാരങ്ങനീരും ഒലീവ് ഓയിലും ചേര്‍ന്നാലുള്ള അത്ഭുതം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും മാത്രമല്ല ശരീരത്തിലെ വിഷത്തെ വരെ പ്രതിരോധിയ്ക്കാന്‍ കുരുമുളകിനും മഞ്ഞള്‍പ്പൊടിയ്ക്കും കഴിയും. ഇന്നത്തെ കാലത്ത് നമ്മളെ പ്രശ്‌നത്തിലാക്കുന്ന പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും തീര്‍ക്കാന്‍ ഈ രണ്ട് ഒറ്റമൂലികള്‍ മാത്രം മതി. പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്

അമിതവണ്ണവും വയറും

അമിതവണ്ണവും വയറും

അമിത വണ്ണവും വയറും തന്നെയാണ് ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നം. ഇതിനെ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കുരുമുളകിനും മഞ്ഞള്‍പ്പൊടിയ്ക്കും കഴിയും. ഇത് രണ്ടും കൂടി മിക്‌സ് ചെയ്ത് അല്‍പം ഉപ്പും കൂടി ചേര്‍ത്ത് കഴിച്ചാല്‍ മതി. എന്നും അത്താഴത്തിനു ശേഷം കഴിയ്ക്കുക. ഇത് അമിതവണ്ണത്തേയും വയറിനേയും ഇല്ലാതാക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കത്തിച്ചു കളയാനും മഞ്ഞള്‍പ്പൊടിയ്ക്കും കുരുമുളകിനും കഴിയുന്നു. ഭക്ഷണത്തില്‍ മഞ്ഞള്‍പ്പൊടിയുടേയും കുരുമുളകിന്റേയും അളവ് അല്‍പം വര്‍ദ്ധിപ്പിക്കാം.

 വേദന കുറയ്ക്കാന്‍

വേദന കുറയ്ക്കാന്‍

ഏത് തരത്തിലുള്ള വേദന ആയാലും അതിനെയെല്ലാം കുറയ്ക്കാന്‍ ഇവയ്ക്ക് രണ്ടിനും കഴിയും. മഞ്ഞള്‍പ്പൊടിയും കുരുമുളകും മിക്‌സ് ചെയ്ത് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി നിമിഷങ്ങള്‍ക്കുള്ളില്‍ വേദന മാറി ഉഷാറാവും. രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ

 ആര്‍ത്രൈറ്റിസ് മാറ്റുന്നു

ആര്‍ത്രൈറ്റിസ് മാറ്റുന്നു

വേദനയുടെ കാര്യത്തില്‍ ആര്‍ത്രൈറ്റിസും ഒട്ടും പുറകിലല്ല. ആര്‍ത്രൈറ്റിസിന്റെ വേദന കുറയ്ക്കാനും ഈ കൂട്ടുകള്‍ തന്നെ മുന്നില്‍.

 ക്യാന്‍സറിനോട് പൊരുതും

ക്യാന്‍സറിനോട് പൊരുതും

ക്യാന്‍സറിനോട് പൊരുതാന്‍ മുന്നിലാണ് മഞ്ഞള്‍. കുരുമുളകും ഇക്കാര്യത്തില്‍ പിന്നിലല്ല. പഠനങ്ങളില്‍ നിന്നാണ് ഇതിന്റെ സാധ്യതയെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത്. എത്രയൊക്കെ നശിപ്പിത്താലും ക്യാന്‍സര്‍ കോശങ്ങള്‍ വീണ്ടും ശകതി പ്രാപിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇതിനെ പ്രതിരോധിയ്ക്കാനും ക്യാന്‍സര്‍ കോശങ്ങളേ വേരോടെ നശിപ്പിക്കാനും മഞ്ഞളും കുരുമുളകും മാത്രം മതി.

അള്‍സര്‍ പ്രതിരോധിയ്ക്കുന്നു

അള്‍സര്‍ പ്രതിരോധിയ്ക്കുന്നു

അള്‍സറിനെ പ്രതിരോധിയ്ക്കാനും മഞ്ഞളും കുരുമുളകും സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അള്‍സറിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും എത്തിയ്ക്കുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ മഞ്ഞളും കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ മതി.

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇവ രണ്ടും ഫലപ്രദമാണ്. മഞ്ഞളും കുരുമുളകും മിക്‌സ് ചെയ്ത് കഴിച്ചാല്‍ അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ ചെറുക്കാം.

കഴിക്കേണ്ട അളവ്

കഴിക്കേണ്ട അളവ്

ഒരിക്കലും മഞ്ഞളും കുരുമുളകും ചേര്‍ക്കുമ്പോള്‍ അളവ് അധികമാകാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നത് തന്നെ. ദിവസവും മൂന്ന് ഗ്രാമിലധികം മഞ്ഞളും കുരുമുളകും കഴിയ്ക്കരുത്. എന്നാല്‍ മറ്റുള്ള ഭക്ഷ്യ വസ്തുക്കളുടെ കൂടെ ചേരുമ്പോള്‍ ഇതിന്റെ അളവ് 400-600 മില്ലിഗ്രാം വരെയാകാം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു ടീസ്പൂണിലധികം മഞ്ഞള്‍ ദിവസവും വേണ്ട. കുരുമുളകിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുരുമുളകാണ് കൂടുതല്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത് കരളിന്റെ ശുദ്ധീകരണ പ്രക്രിയയെ ദോഷകരമായി ബാധിയ്ക്കും.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലപ്പോഴും മഞ്ഞള്‍ കുരുമുളക് എന്നിവ ദീര്‍ഘകാലം നമ്മള്‍ ഉപയോഗിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ പൂപ്പല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനായി ഇവ രണ്ടും ഉപയോഗിക്കുമ്പോള്‍ മറ്റൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പാക്കണം. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്.

English summary

Mix turmeric and black pepper do wonders to your body

If you eat black pepper and turmeric every day, this is what happens to your body.
Subscribe Newsletter