ഈ പെണ്‍ഹോര്‍മോണ്‍ ആളു ശരിയല്ല....

Posted By:
Subscribe to Boldsky

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായ ഹോര്‍മോണുകളുണ്ട്. ഇതല്ലാതെ സ്ത്രീത്വവും പുരുഷത്വവും നല്‍കുന്ന ഹോര്‍മോണുകളുമുണ്ട്.

പുരുഷഹോര്‍മോണാണ് ടെസ്‌റ്റോസ്റ്റിറോണ്‍ എന്നറിയപ്പെടുന്നത്. സ്ത്രീ ഹോര്‍മോണാണ് ഈസ്ട്രജന്‍.

സ്ത്രീകളിലെ ആര്‍ത്തവപ്രക്രിയയ്ക്കും ശാരീരിക മാറ്റങ്ങള്‍ക്കും, എന്തിന്. ചര്‍മ, മുടി ആരോഗ്യത്തില്‍ പോലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് ഈസ്ട്രജന്‍.

ഈസ്ട്രജന്റെ കുറവ് പല പ്രശ്‌നങ്ങളായി സ്ത്രീകളില്‍ അനുഭവപ്പെടും. ഇതെക്കുറിച്ചറിയൂ, മുഖം പറയും പണക്കാരനാകുമോയെന്ന്‌!!

ഈ പെണ്‍ഹോര്‍മോണ്‍ ആളു ശരിയല്ല....

ഈ പെണ്‍ഹോര്‍മോണ്‍ ആളു ശരിയല്ല....

സാധാരണ മെനോപോസ് സമയത്ത്, അതായത് ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്‍ തോത് കുറയുന്നതു സാധാരണയാണ്. ഇതല്ലാതെയും 30കളിലും 20കളില്‍ വരെയും ചില സ്ത്രീകളില്‍ ഈസ്ട്രജന്‍ കുറവനുഭവപ്പെടും. തൈറോയ്ഡ്, ഒവേറിയന്‍ സിസ്റ്റ്, ക്യാന്‍സര്‍ ചികിത്സ, കൊഴുപ്പു ശരീരത്തില്‍ തീരെയില്ലാത്തത് എന്നിവയായിരിയ്ക്കും മിക്കവാറും കാരണങ്ങള്‍.

ആര്‍ത്തവം

ആര്‍ത്തവം

ആര്‍ത്തവം വരാതിരിയ്ക്കുക, പേരിനു മാത്രം ആര്‍ത്തവം ആര്‍ത്തവക്രമക്കേടുകള്‍ എന്നിവ കുറഞ്ഞ ഈസ്ട്രജന്‍ തോതുകൊണ്ടുണ്ടാകുന്നതാണ്. ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി

ഹോട്ട് ഫഌഷ്

ഹോട്ട് ഫഌഷ്

മെനോപോസ് സമയത്ത് ഹോട്ട് ഫഌഷ് സാധാരണയാണ്. ശരീരം വല്ലാതെ ചൂടു പിടിയ്ക്കുന്ന, ചൂടനുഭവപ്പെടുന്ന അവസ്ഥ. ഇത് പെണ്‍ഹോര്‍മോണ്‍ കുറയുമ്പോഴുമുണ്ടാകും.

ലൈംഗികതാല്‍പര്യം

ലൈംഗികതാല്‍പര്യം

സ്ത്രീകളില്‍ ലൈംഗികതാല്‍പര്യം കുറയുന്നതിനും ലൈംഗികമരവിപ്പിനും പ്രധാന കാരണമാണ് ഈസ്ട്രജന്‍ കുറവ്.

തളര്‍ച്ച

തളര്‍ച്ച

മറ്റു കാരണങ്ങളില്ലാതെ സ്ത്രീകള്‍ക്കനുഭവപ്പെടുന്ന തളര്‍ച്ച ഈസ്ട്രജന്‍ തോതു കുറയുമ്പോഴുണ്ടാകുന്ന ഒന്നാണ്.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കാരണമുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ്.

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന, മൈഗ്രേന്‍ എന്നിവ ഈസ്ട്രജന്‍ കുറവുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നമാണ്. ഈസ്ട്രജന്‍ കൂടിയാലും ഈ പ്രശ്‌നമുണ്ടാകാം.

യൂറിനറി അണുബാധകള്‍

യൂറിനറി അണുബാധകള്‍

അടിയ്ക്കടിയുണ്ടാകുന്ന യൂറിനറി അണുബാധകള്‍ ഈസ്ട്രജന്‍ കുറവിന്റെ മറ്റൊരു പാര്‍ശ്വഫലമാണ്.

വജൈനയിലെ ഈര്‍പ്പക്കുറവ്

വജൈനയിലെ ഈര്‍പ്പക്കുറവ്

വജൈനയിലെ ഈര്‍പ്പക്കുറവ് ഈസ്ട്രജന്‍ കുറവുകൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്‌നം. സെക്‌സ് വേദനിപ്പിയ്ക്കുന്നതിനുള്ള പ്രധാന കാരണം.

ഉറക്കക്കുറവു

ഉറക്കക്കുറവു

ഈസ്ട്രജന്‍ കുറവുള്ള സ്ത്രീകള്‍ക്ക് ഉറക്കക്കുറവു പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നത് സര്‍വസാധാരണയാണ്.

മൂഡുമാറ്റത്തിനു കാരണമാണ്

മൂഡുമാറ്റത്തിനു കാരണമാണ്

പെട്ടെന്നുണ്ടാകുന്ന സ്ത്രീകളുടെ മൂഡുമാറ്റത്തിനു പുറകിലുള്ള പ്രധാന കാരണമാണ് ഈസ്ട്രജന്‍ കുറവ്.

English summary

Lack Of Estrogen Hormone Signs In Women

Lack Of Estrogen Hormone Signs In Women, read more to know about,
Story first published: Thursday, November 3, 2016, 9:40 [IST]
Subscribe Newsletter