For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിനെ ക്ലീന്‍ ചെയ്യാന്‍ പേരയില ചായ

പേരയില ചായയ്ക്ക് അമൃതിന്റെ ഗുണമാണ് എന്ന് പറഞ്ഞാല്‍ തെറ്റു പറയാന്‍ പറ്റില്ല, എന്തുകൊണ്ട്?

|

കരള്‍ രോഗം കൊണ്ടാണ് ഇന്നത്തെ കാലത്ത് നമ്മുടെ മരണ നിരക്ക് വര്‍ദ്ധിയ്ക്കുന്നത്. കരള്‍ രോഗത്തിന്റെ കാരണങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി പേരയില ചായ കൊണ്ട് കരളിന്റെ ആരോഗ്യം കാക്കാം.

പേരയ്ക്കയോളം തന്നെ ആരോഗ്യം കൂടുതലുള്ള ഒന്നാണ് പേരയ്ക്കയിലകളും. ഇതിന്റെ ചായയാകട്ടെ പല വിധത്തില്‍ ആരോഗ്യത്തിന് മുതല്‍ക്കൂട്ടും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുള്ളതാണ് പേരയില ചായ.

 പേരയില ചായ തയ്യാറാക്കാം

പേരയില ചായ തയ്യാറാക്കാം

പേരയില ചായ തയ്യാറാക്കാന്‍ യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഇല്ല. ചായ തിളപ്പിക്കുമ്പോള്‍ അതിലേക്ക് രണ്ടോ മൂന്നോ പേരയില കൂടി ഇട്ടാല്‍ മതി. പേരയിലകള്‍ തളിരിലയാകാന്‍ ശ്രദ്ധിക്കണം.

കരളിനെ ക്ലീന്‍ ചെയ്യാന്‍

കരളിനെ ക്ലീന്‍ ചെയ്യാന്‍

കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അതിനെ ക്ലീന്‍ ചെയ്യാനും പ്രവര്‍ത്തനക്ഷമമാക്കാനും പേരയില ചായ സഹായിക്കും. പേരയില ഉണക്കിപ്പൊടിച്ചും ചായയുണ്ടാക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും പേരയില ചായ കൊണ്ട് കഴിയും. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും എട്ട് ആഴ്ച കൊണ്ട് കൊളസ്‌ട്രോളിനെ പമ്പ കടത്തുകയും ചെയ്യും.

 പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍

പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍

പ്രമേഹത്തെ പേടിച്ച് മധുരം ഒഴിവാക്കിയവരായിരിക്കും അധികം പേരും. എന്നാല്‍ പേരയില ചായ കുടിയ്ക്കുന്നതിലൂടെ ഇനി മധുരം ഒഴിവാക്കണ്ട, പ്രമേഹത്തിന്റെ കാര്യമെല്ലാം പേരയില നോക്കിക്കോളും എന്നതാണ് സത്യം.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തെ പരിഹരിയ്ക്കുന്നതിലും ഭക്ഷണത്തോടുള്ള ആര്‍ത്തിയെ ഇല്ലാതാക്കുന്നതിനും പേരയില ചായ സഹായിക്കുന്നു.

ക്യാന്‍സറിനെതിരെ

ക്യാന്‍സറിനെതിരെ

ക്യാന്‍സര്‍ ഇന്നത്തെ കാലത്തെ പേടിസ്വപ്‌നങ്ങളില്‍ മുന്നിലാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ പേരയില ചായ സ്ഥിരമാക്കാം. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ഓറല്‍ ക്യാന്‍സര്‍ എന്നിവയെ എല്ലാം പേരയില ചായ പ്രതിരോധിയ്ക്കുന്നു.

 ജലദോഷവും പനിയും

ജലദോഷവും പനിയും

ജലദോഷവും പനിയും സാധാരണ രോഗങ്ങള്‍ ആണെങ്കിലും ഇവയെ ഇല്ലാതാക്കാന്‍ പേരയില ചായ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും പേരയില ചായ സഹായിക്കുന്നു. രാവിലെയും വൈകിട്ടും പേരയില ചായ കഴിയ്ക്കുന്നത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്ന കാര്യത്തിലും മുന്നിലാണ് പേരയില ചായ. മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവരെ രക്ഷിക്കാന്‍ പേരയില ചായയ്ക്ക് കഴിയും.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പേരയില മുന്നിലാണ്. പേരയില ചായ കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും പല വിധത്തിലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങളെ അടക്കി നിര്‍ത്താനും ദഹനസംബന്ധമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും പേരയില ചായയ്ക്ക് കഴിയും.

English summary

Incredible Benefits of Guava Leaf Tea

Here are some benefits of guava leaves tea, and reasons you need to start drinking guava leaf tea immediately.
Story first published: Monday, December 19, 2016, 17:24 [IST]
X
Desktop Bottom Promotion