ഈ ആര്‍ത്തവ പ്രശ്‌നങ്ങള്‍ അവഗണിയ്ക്കരുത്

Posted By:
Subscribe to Boldsky

ആര്‍ത്തവസംബന്ധമായി ഓരോ മാസവും സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും പലരും അതിനെ സ്ഥിരമായി കണ്ട് അവഗണിയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ അവഗണിക്കപ്പെടുമ്പോള്‍ അത് ഗുരുതരമായി മാറുന്ന അവസ്ഥ അത് ചില്ലറയല്ല.

പലപ്പോഴും സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് ഒരിക്കലും അവഗണിയ്ക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ സ്ത്രീകള്‍ ഒരിക്കലും അവഗണിക്കരുതാത്ത ചില ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

 കള്ളഗര്‍ഭം

കള്ളഗര്‍ഭം

പലപ്പോഴും കള്ളഗര്‍ഭത്തിന്റേതായ ലക്ഷണങ്ങള്‍ പലര്‍ക്കും ഉണ്ടാവും. ഗര്‍ഭകാലത്തുണ്ടാകുന്ന അതേ ലക്ഷണങ്ങള്‍ തന്നെയായിരിക്കും ഉണ്ടാവുന്നത്. ഇത് ആര്‍ത്തവത്തെ വരെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭമുണ്ടായിരിക്കില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥയെ ശ്രദ്ധിക്കേണ്ടതാണ്.

നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം

നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം

ആര്‍ത്തവം വളരെയധികം സമയം നീണ്ടു നില്‍ക്കുകയാണെങ്കില്‍ അത് പലപ്പോഴും ഫൈബ്രോയ്ഡ് സാധ്യത ഉണ്ടാക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ട് ഉടന്‍ തന്നെ കൃത്യമായ പരിശോധന നടത്തണം.

അമിതമായ വേദന

അമിതമായ വേദന

അതികഠിനമായ വേദന ആര്‍ത്തവസമയങ്ങളില്‍ അനുഭവപ്പെടുമ്പോള്‍ എന്‍ഡോമെട്രോസിസ് ലക്ഷണമായി കണക്കാക്കണം. ഉടന്‍ തന്നെ ചികിത്സ തേടേണ്ട ഒന്നാണ് ഇതും.

ക്രമം തെറ്റിയുള്ള ആര്‍ത്തവം

ക്രമം തെറ്റിയുള്ള ആര്‍ത്തവം

ക്രമം തെറ്റിയുള്ള ആര്‍ത്തവം പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടായിരിക്കും. ക്രമം തെറ്റിയുള്ള ആര്‍ത്തവമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍.

English summary

Important Period Problems Women Should Not Ignore

Here are some important things to know about your periods, for both young women just learning about menstruation and those who are experiencing changes in their typical cycle.
Story first published: Tuesday, December 6, 2016, 9:00 [IST]