For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയാന്‍ നെല്ലിക്ക

|

നെല്ലിക്ക വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്‌. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒരു പ്രധാന ഭക്ഷ്യവസ്‌തു.

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്‌ക്കുമെല്ലാം നെല്ലിക്ക ഏറെ നല്ലതാണ്‌.

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളില്‍ തടി കുറയ്‌ക്കുമെന്ന ഒരു പ്രധാന കാര്യവും ഉള്‍പ്പെടുന്നു. അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ്‌ ഇത്‌ സാധിയ്‌ക്കുന്നത്‌. മാത്രമല്ല, ശരീരത്തിലെ വിഷാംശം പുറന്തള്ളാനും നെല്ലിക്കയ്‌ക്കു കഴിയും.

തടി കുറയ്‌ക്കാന്‍ ഏതെല്ലാം വിധത്തിലാണ്‌ നെല്ലിക്ക കഴിയ്‌ക്കാനാവുകയെന്നറിയൂ,

തടി കുറയാന്‍ നെല്ലിക്ക

തടി കുറയാന്‍ നെല്ലിക്ക

നെല്ലിക്ക അതേ രീതിയില്‍ തന്നെ കഴിയ്‌ക്കാം. വേണമെങ്കില്‍ അല്‍പം ഉപ്പും മുളകുപൊടിയുമെല്ലാം ചേര്‍ത്ത്‌ സ്വാദില്‍. നെല്ലിക്ക വെറുംവയറ്റില്‍ പച്ചയ്‌ക്കു കഴിയ്‌ക്കുന്നതാണ്‌ കൂടുതല്‍ ഗുണകരം.

തടി കുറയാന്‍ നെല്ലിക്ക

തടി കുറയാന്‍ നെല്ലിക്ക

നെല്ലികയുടെ ജ്യൂസ്‌ കുടിയ്‌ക്കുന്നതും തടി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. ഇതും വെറുവയറ്റില്‍ കുടിച്ചാല്‍ പ്രയോജനമേറും.

തടി കുറയാന്‍ നെല്ലിക്ക

തടി കുറയാന്‍ നെല്ലിക്ക

നെല്ലിക്ക തേനിലിട്ടു കഴിയ്‌ക്കാം. തേനും തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌. നെല്ലിക്കയും തേനും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്‌ക്കും.

തടി കുറയാന്‍ നെല്ലിക്ക

തടി കുറയാന്‍ നെല്ലിക്ക

ഉണക്കിയ രീതിയിലും നെല്ലിക്ക ലഭ്യമാണ്‌. ഇതും തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നുതന്നെ.

തടി കുറയാന്‍ നെല്ലിക്ക

തടി കുറയാന്‍ നെല്ലിക്ക

നെല്ലിക്ക ചേര്‍ത്തുണ്ടാകുന്ന ആയുര്‍വേദ മരുന്നാണ്‌ ത്രിഫല ചൂര്‍ണം തടി കുറയ്‌ക്കാന്‍ നല്ലതാണ്‌. ദഹനം ത്വരിതപ്പെടുത്തി മലബന്ധം ഒഴിവാക്കാനും ഇതു ഗുണം ചെയ്യും.

തടി കുറയാന്‍ നെല്ലിക്ക

തടി കുറയാന്‍ നെല്ലിക്ക

കഴിയ്‌ക്കാന്‍ സാധിയ്‌ക്കുന്ന നെല്ലിക്കയുടെ പൊടിയും ലഭിയ്‌ക്കും. ഇതു വെള്ളത്തില്‍ കലക്കി കഴിയ്‌ക്കാം.

തടി കുറയാന്‍ നെല്ലിക്ക

തടി കുറയാന്‍ നെല്ലിക്ക

നെല്ലിക്കയും ഇഞ്ചിനീരും തേനും ചേര്‍ത്തു കഴിയ്‌ക്കുന്നതും നല്ലതാണ്‌. അപചയപ്രക്രിയയും ദഹനവും സുഗമമാക്കി തടി കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

English summary

How To Use Amla For Weightloss Tips

Here are some of the tips to use amla for weightloss. Read more to know about,
Story first published: Tuesday, March 22, 2016, 9:13 [IST]
X
Desktop Bottom Promotion