For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര ഭാരം കൂട്ടുന്നതിനുള്ള 8 എളുപ്പവഴികൾ

By Super
|

ശരീര ഭാരം കൂട്ടാനായി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?

ഇതാ എളുപ്പത്തിൽ ഭാരം കൂട്ടാനുള്ള 8 വഴികൾ .

ദിവസവും 5-6 തവണ ഭക്ഷണം കഴിക്കുക

ദിവസവും 5-6 തവണ ഭക്ഷണം കഴിക്കുക

കൂടുതൽ ഭക്ഷണം ഒരു നേരം കഴിച്ചാൽ ദഹനക്കേടിനു കാരണമാകും ,കൂടാതെ നിങ്ങളുടെ ശരീരത്തിനു പോഷകങ്ങൾ ആഗീരണം ചെയ്യാനും കഴിയില്ല . അതിനാൽ ഭാരം കൂട്ടാനായി ദിവസവും 5-6 തവണ ഭക്ഷണം കഴിക്കുക .

ആഴ്ചയിൽ 3 തവണ വെയിറ്റ് ട്രെയിൻ ചെയ്യുക

ആഴ്ചയിൽ 3 തവണ വെയിറ്റ് ട്രെയിൻ ചെയ്യുക

നിങ്ങൾ വെയിറ്റ് ട്രെയിൻ ചെയ്യുമ്പോൾ നിങ്ങളുടെ മസിലുകൾ വളരുകയും ക്രമേണ ഭാരം കൂടുകയും ചെയ്യും .അതായത് നിങ്ങൾ 30 കിലോഗ്രാമിൽ ലാറ്റെറൽ പുൾഡൌൺ ചെയ്യുകയാണെങ്കിൽ അടുത്ത തവണ അത് 35 കിലോ ആയി കൂട്ടണം .

300-500 കലോറിയിൽ കൂടുതൽ കഴിക്കുക

300-500 കലോറിയിൽ കൂടുതൽ കഴിക്കുക

ഭാരം കൂട്ടുന്നതിനായി 300-500 കലോറിയിൽ കൂടുതൽ കഴിക്കുക അത്ര എളുപ്പമല്ല , ഒരു തവണ വലിച്ചുവാരി കഴിക്കാതെ ,പല തവണകളായി കഴിക്കാൻ ശ്രമിക്കുക

നിങ്ങളുടെ ശരീരം മുഴുവനും പ്രവർത്തിപ്പിക്കുക

നിങ്ങളുടെ ശരീരം മുഴുവനും പ്രവർത്തിപ്പിക്കുക

കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ ചില മസിലുകൾ നിങ്ങൾക്ക് കാണാൻ കഴിയും .ചിലത് പറ്റില്ല . പല ജിമ്മുകളിലും കയ്യ് , നെഞ്ചു , തോള് തുടങ്ങിയ മസിലുകൾ മാത്രമേ ട്രെയിൻ ചെയ്യാറുള്ളൂ . ഇത് തെറ്റായ പ്രവണതയാണ് .

കാലറി അടങ്ങിയവ കുടിക്കുക

കാലറി അടങ്ങിയവ കുടിക്കുക

300-500 കലോറിയിൽ കൂടുതൽ ഭക്ഷണം കഴിക്കുക .കൂടാതെ പ്രോട്ടീൻ ധാരാളം അടങ്ങിയ ചീസ് , മാംസം , മുട്ട തുടങ്ങിയ ഭക്ഷങ്ങൾ കഴിക്കുക

മിൽക്ക് ഷേക്ക്‌ , പ്രോട്ടീൻ ഷേക്ക്‌

മിൽക്ക് ഷേക്ക്‌ , പ്രോട്ടീൻ ഷേക്ക്‌

ഭക്ഷണം കഴിച്ചുകൊണ്ട് മാത്രമല്ല ,പാല് , മിൽക്ക് ഷേക്ക്‌ , പ്രോട്ടീൻ ഷേക്ക്‌ തുടങ്ങിയവ പഞ്ചസാര ഇല്ലാതെ കുടിച്ചുകൊണ്ടും ഭാരം കൂട്ടാം .

വേഗത്തിൽ കഴിക്കുക

വേഗത്തിൽ കഴിക്കുക

നിങ്ങളുടെ ശരീരം നിറഞ്ഞു എന്ന് കാണിക്കാൻ കുറച്ചു സമയം എടുക്കും .അതിനു അവസരം കൊടുക്കാത്ത വിധത്തിൽ വേഗത്തിൽ കഴിച്ചാൽ കൂടുതൽ കഴിക്കാം .

ഓരോ വർക്ക്‌ഔട്ടിന് ശേഷവും എനർജി തിരിച്ചു പിടിക്കുക

ഓരോ വർക്ക്‌ഔട്ടിന് ശേഷവും എനർജി തിരിച്ചു പിടിക്കുക

സ്ട്രെച്ചിംഗ് എക്സെർസൈസും , കാർബോ ഹൈഡ്രെറ്റ് അടങ്ങിയ ഭക്ഷണങ്ങളും നിങ്ങളുടെ ശരീരത്തെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കും .നുറുക്ക് ഗോതമ്പ് വിഭവങ്ങളും നല്ലതാണു .

കൂടാതെ ദിവസവും 8 മണിക്കൂർ എങ്കിലും ഉറങ്ങുകയും വേണം .ഉറക്കമില്ലായ്മ പല പ്രശ്നങ്ങൾക്കും കാരണമാകും .

Read more about: weight തടി
English summary

How To Gain Weight In 8 Simple Steps

Here are some of the steps to increase weight. Read more to know about,
X
Desktop Bottom Promotion