For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര ഭാരം കൂട്ടുന്നതിനുള്ള 10 എളുപ്പവഴികൾ

By Super
|

ശരീരഭാരം വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹമുള്ളവരായിരിക്കും ഇന്നത്തെ തലമുറയിലെ മിക്ക ആണ്‍കുട്ടികളും. എന്നാല്‍ ഇതിനായി എന്ത് ചെയ്യണമെന്നോ എങ്ങനെയൊക്കെ ചെയ്യണമെന്നോ പലര്‍ക്കും അറിയില്ല. വെടിക്കെട്ടപകടത്തേക്കാള്‍ ഭീകരം ഈ അവസ്ഥ

മെലിഞ്ഞ ശരീരം കാണുമ്പോഴേ പലര്‍ക്കും കലിവരും. എന്നാല്‍ ഇതിനെ മാറ്റി നല്ല ഫിറ്റ്‌നസ്സ് നേടി കരുത്തുള്ള ശരീരം ആക്കാന്‍ ചില എളുപ്പവഴികളുണ്ട്. ശരീര ഭാരം കൂട്ടാനായി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? ഇതാ എളുപ്പത്തിൽ ഭാരം കൂട്ടാനുള്ള 10 വഴികൾ .

 ദിവസവും 5-6 തവണ ഭക്ഷണം കഴിക്കുക

ദിവസവും 5-6 തവണ ഭക്ഷണം കഴിക്കുക

കൂടുതൽ ഭക്ഷണം ഒരു നേരം കഴിച്ചാൽ ദഹനക്കേടിനു കാരണമാകും ,കൂടാതെ നിങ്ങളുടെ ശരീരത്തിനു പോഷകങ്ങൾ ആഗീരണം ചെയ്യാനും കഴിയില്ല . അതിനാൽ ഭാരം കൂട്ടാനായി ദിവസവും 5-6 തവണ ഭക്ഷണം കഴിക്കുക .

ആഴ്ചയിൽ 3 തവണ വെയിറ്റ് ട്രെയിൻ ചെയ്യുക

ആഴ്ചയിൽ 3 തവണ വെയിറ്റ് ട്രെയിൻ ചെയ്യുക

നിങ്ങൾ വെയിറ്റ് ട്രെയിൻ ചെയ്യുമ്പോൾ നിങ്ങളുടെ മസിലുകൾ വളരുകയും ക്രമേണ ഭാരം കൂടുകയും ചെയ്യും .അതായത് നിങ്ങൾ 30 കിലോഗ്രാമിൽ ലാറ്റെറൽ പുൾഡൌൺ ചെയ്യുകയാണെങ്കിൽ അടുത്ത തവണ അത് 35 കിലോ ആയി കൂട്ടണം .

300-500 കലോറിയിൽ കൂടുതൽ കഴിക്കുക

300-500 കലോറിയിൽ കൂടുതൽ കഴിക്കുക

ഭാരം കൂട്ടുന്നതിനായി 300-500 കലോറിയിൽ കൂടുതൽ കഴിക്കുക അത്ര എളുപ്പമല്ല , ഒരു തവണ വലിച്ചുവാരി കഴിക്കാതെ ,പല തവണകളായി കഴിക്കാൻ ശ്രമിക്കുക

നിങ്ങളുടെ ശരീരം മുഴുവനും പ്രവർത്തിപ്പിക്കുക

നിങ്ങളുടെ ശരീരം മുഴുവനും പ്രവർത്തിപ്പിക്കുക

കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ ചില മസിലുകൾ നിങ്ങൾക്ക് കാണാൻ കഴിയും .ചിലത് പറ്റില്ല . പല ജിമ്മുകളിലും കയ്യ് , നെഞ്ചു , തോള് തുടങ്ങിയ മസിലുകൾ മാത്രമേ ട്രെയിൻ ചെയ്യാറുള്ളൂ . ഇത് തെറ്റായ പ്രവണതയാണ് .

 പ്രോട്ടീൻ ധാരാളം ഉൾപ്പെടുത്തുക

പ്രോട്ടീൻ ധാരാളം ഉൾപ്പെടുത്തുക

300-500 കലോറിയിൽ കൂടുതൽ ഭക്ഷണം കഴിക്കുക .കൂടാതെ പ്രോട്ടീൻ ധാരാളം അടങ്ങിയ ചീസ് , മാംസം , മുട്ട തുടങ്ങിയ ഭക്ഷങ്ങൾ കഴിക്കുക

കാലറി അടങ്ങിയവ കുടിക്കുക

കാലറി അടങ്ങിയവ കുടിക്കുക

ഭക്ഷണം കഴിച്ചുകൊണ്ട് മാത്രമല്ല ,പാല് , മിൽക്ക് ഷേക്ക്‌ , പ്രോട്ടീൻ ഷേക്ക്‌ തുടങ്ങിയവ പഞ്ചസാര ഇല്ലാതെ കുടിച്ചുകൊണ്ടും ഭാരം കൂട്ടാം .

വേഗത്തിൽ കഴിക്കുക

വേഗത്തിൽ കഴിക്കുക

നിങ്ങളുടെ ശരീരം നിറഞ്ഞു എന്ന് കാണിക്കാൻ കുറച്ചു സമയം എടുക്കും .അതിനു അവസരം കൊടുക്കാത്ത വിധത്തിൽ വേഗത്തിൽ കഴിച്ചാൽ കൂടുതൽ കഴിക്കാം .

 ഓരോ വർക്ക്‌ഔട്ടിന് ശേഷവും എനർജി തിരിച്ചു പിടിക്കുക

ഓരോ വർക്ക്‌ഔട്ടിന് ശേഷവും എനർജി തിരിച്ചു പിടിക്കുക

സ്ട്രെച്ചിംഗ് എക്സെർസൈസും , കാർബോ ഹൈഡ്രെറ്റ് അടങ്ങിയ ഭക്ഷണങ്ങളും നിങ്ങളുടെ ശരീരത്തെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കും .നുറുക്ക് ഗോതമ്പ് വിഭവങ്ങളും നല്ലതാണു .

ക്ഷമ കാണിക്കുക

ക്ഷമ കാണിക്കുക

പെട്ടെന്ന് ഭാരം കൂട്ടുക എളുപ്പമല്ല . മേൽപറഞ്ഞവ പരീക്ഷിച്ചാൽ തീർച്ചയായും 1-2 കിലോ ഓരോ മാസവും കൂടും .

നിങ്ങളെ തന്നെ വിശ്വസിക്കുക

നിങ്ങളെ തന്നെ വിശ്വസിക്കുക

ഒരു നാൾ നിങ്ങളുടെ ശരീരം ഫോമിൽ എത്തുമെന്ന് വിശ്വസിക്കുക .കഠിനമായി പരിശ്രമിക്കുകയും ചെയ്യുക .

English summary

How to gain weight in 10 simple steps

With the right diet, exercise and attitude nothing is impossible. How to gain weight in 10 simple steps.
Story first published: Tuesday, April 12, 2016, 18:01 [IST]
X
Desktop Bottom Promotion