For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ക്യാന്‍സര്‍ വരാതെ തടയാം

|

ക്യാന്‍സര്‍ എല്ലാവരേയും ഭയപ്പെടുത്തുന്ന രോഗമായി മാറിയിട്ടുണ്ട്. ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും ഇതു കാരണമുണ്ടാകൂന്ന മരണവും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. പ്രായഭേദമില്ലാതെ ക്യാന്‍സര്‍ എല്ലാവരേയും കീഴടക്കുന്നു.

ക്യാന്‍സര്‍ വരുന്നതു തടയാന്‍ ഒരു പരിധി വരെ നമുക്കു സാധിയ്ക്കും. ഇതിനായി ചിട്ടകളും നല്ല ശീലങ്ങളും വേണമെന്നു മാത്രം.

ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള പൊതുവായ ചില വഴികളെക്കുറിച്ചു കൂടുതലറിയൂ, പല തരം ക്യാന്‍സറുകള്‍ക്ക് പലതരം വഴികളാണു സഹായിക്കുക.

റെസിസ്റ്റന്റ് സ്റ്റാര്‍ച്ച്

റെസിസ്റ്റന്റ് സ്റ്റാര്‍ച്ച്

റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് കഴിയ്ക്കുന്നത് കുടലിനുണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. പ്രത്യേകിച്ചു മാട്ടിറച്ചി കൂടുതല്‍ കഴിയ്ക്കുന്നവരില്‍. പഴം, ഓട്‌സ്, വൈറ്റ് ബീന്‍സ് എന്നിവയില്‍ ഇത് ധാരാളമുണ്ട്.

ഡയറ്റില്‍

ഡയറ്റില്‍

ബ്രൊക്കോളി, വെളുത്തുള്ളി, ഇഞ്ചി, ബ്രസല്‍ നട്‌സ്, കോളിഫഌവര്‍ തുടങ്ങിയവയെല്ലാം ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

നടക്കുകയും നില്‍ക്കുകയും

നടക്കുകയും നില്‍ക്കുകയും

കൂടുതല്‍ സമയം ഇരിയ്ക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത 24 ശതമാനം കൂടുതലാണ്. നടക്കുകയും നില്‍ക്കുകയും ശീലമാക്കുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ദിവസം ഒരു കപ്പ് ഗ്രീന്‍ ടീ ശീലമാക്കുക. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

സൂര്യപ്രകാശമേല്‍ക്കുന്നത്

സൂര്യപ്രകാശമേല്‍ക്കുന്നത്

ബ്രെസ്റ്റ്, കോളന്‍, പ്രോസ്‌റ്റേറ്റ്, ഒവേറിയന്‍ ക്യാന്‍സറുകള്‍ തടയാന്‍ ഏറെ നല്ലതാണ് സൂര്യപ്രകാശമേല്‍ക്കുന്നത്. ഇതില്‍ നിന്നുള്ള വൈറ്റമിന്‍ ഡി തന്നെ കാരണം. ഭക്ഷണത്തിലൂടെയുള്ളതിനേക്കാള്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള വൈറ്റമിന്‍ ഡി കൂടുതല്‍ പ്രയോജനം നല്‍കുന്നു. സൂര്യപ്രകാശം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വിഭജനവും തടയും.

റെഡ് വൈന്‍, ബിയര്‍

റെഡ് വൈന്‍, ബിയര്‍

മിതമായ അളവില്‍ റെഡ് വൈന്‍, ബിയര്‍ എന്നിവ കുടിയ്ക്കുന്നത് ബാക്ടീരിയം ഹെലികോബാക്ടര്‍ പൈലോറി എന്നതിനെ തടയുന്നു. ഇത് അള്‍സറിലൂടെ വയറ്റില്‍ ക്യാന്‍സറുണ്ടാക്കുന്ന ബാക്ടീരിയയാണ്.

ലൈറ്റുകള്‍

ലൈറ്റുകള്‍

ലൈറ്റുകള്‍, അതായത് കൃത്രിമ ലൈറ്റുകള്‍ സ്ത്രീകളില്‍ ഒവേറിയന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയുന്നു. ബെഡ്‌റുമിലും മറ്റും കടുത്ത വെളിച്ചമുള്ള ലൈറ്റുകള്‍ ഉപയോഗിയ്ക്കരുത്.

 മൃഗ പ്രോട്ടീന്‍

മൃഗ പ്രോട്ടീന്‍

കൂടുതല്‍ കൊഴുപ്പടങ്ങിയ മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ ഒഴിവാക്കണം. ഇത് ബ്ലഡ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ഡ്രൈ ക്ലീന്‍

ഡ്രൈ ക്ലീന്‍

വസ്ത്രങ്ങള്‍ ഡ്രൈ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന പെര്‍ക്ലോറോഇഥലീന്‍ ലിവര്‍ തകരാറുകള്‍ക്കും ക്യാന്‍സറിനും വഴിയൊരുക്കും. ഇതൊഴിവാക്കുക.

പാല്‍

പാല്‍

പാല്‍ കുടിയ്ക്കുന്നത് നല്ലതാണ്. ഇതിലെ കാല്‍സ്യം കുടല്‍ ക്യാന്‍സര്‍ സാധ്യത 45 ശതമാനം കുറയ്ക്കുന്നു.

സുരക്ഷിതമല്ലാത്ത സെക്‌സ്

സുരക്ഷിതമല്ലാത്ത സെക്‌സ്

സുരക്ഷിതമല്ലാത്ത സെക്‌സ് ഹ്യുമണ്‍ പാപ്പില്ലോ വൈറസ് എന്ന വൈറസ് അണുബാധയ്ക്കു വഴിയൊരുക്കും. ഇതിലൂടെ തൊണ്ടയ്ക്കുണ്ടാകുന്ന ക്യാന്‍സര്‍, വജൈനല്‍, പെനൈല്‍ ക്യാന്‍സര്‍ സാധ്യതകള്‍വര്‍ദ്ധിയ്ക്കും.

അച്ചാറുകള്‍, പുകച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

അച്ചാറുകള്‍, പുകച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

അച്ചാറുകള്‍, പുകച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാര്‍സിനോജനുകളുടെ ഉല്‍പാദനത്തിന് കാരണമാകും. ഇവയൊഴിവാക്കുക.'എന്തായാലും മുസ്ലീം സുഹൃത്തുക്കള്‍ വേണം', കാരണം

English summary

How To Reduce Cancer Risk Through Natural Methods

Here are some of the natural ways to reduce cancer by natural methods. Read more to know about,
X
Desktop Bottom Promotion